Pages

Sunday, January 5, 2020

11: സംസ്ക്കാര സമ്പന്നം


അമ്മയായ  പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളായ വായു, വനം, ജലം എന്നിവയെയും ജീവനുള്ള ഒരു വസ്തുവിനെയും നശിപ്പിക്കരുത് എന്ന ബുദ്ധമത തത്വം അതിന്റെ സ്ഥായിയായ അർത്ഥത്തിൽ നിലനിർത്തുന്ന രാജ്യമാണ് ഭൂട്ടാൻ. 

കീടനാശിനികൾക്കും നൂതന കൃഷി രീതികൾക്കും അവിടെ പ്രവേശനമില്ല. പ്രകൃതി 
തരുന്നത് മാത്രം സ്വീകരിക്കുന്ന അപൂർവയിനം മനുഷ്യർ. 


 ചാറ്റൽമഴ ശക്തമായപ്പോൾ അസംബ്ലി ഗ്രൗണ്ടിൽ നിന്നും ക്ലാസ്സിലേക്ക് പോകുന്ന തിരക്കിനിടയിലും ഒന്നാംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി മഴയിൽ നനഞ്ഞു ഒലിച്ചുപോകുന്ന ഒരു കട്ടുറുമ്പിനെ ഇലയിൽ കോരിയെടുത്ത് രക്ഷപ്പെടുത്തിയ പ്രവർത്തി, സത്യത്തിൽ കണ്ണുതുറപ്പിച്ചു...
 മറ്റൊരു ജീവന് അവർ കൽപ്പിക്കുന്ന വിലയുടെ ആഴം മനസ്സിലാക്കാൻ ഉതകുന്നതായിരുന്നു ആ കാഴ്ച..... 


 ഭൂട്ടാനിൽ കുട്ടികളുടെ ഗുരുവന്ദനം എടുത്തു പറയേണ്ട ഒരു രീതി തന്നെയാണ്. 
ഏതൊരു അധ്യാപകനെയും,  ഏതു സ്ഥലത്ത് വെച്ച് കണ്ടാലും, അത് ഏതൊരു നേരത്താണെങ്കിലും വലതുകൈ ഹൃദയത്തോടു ചേർത്തുപിടിച്ചു, കണ്ണുകൾ അടച്ച്, ഒരു ചെറുപുഞ്ചിരിയോടെ, തല കഴുത്ത് വരെ കുനിച്ചു, മുട്ടു വളയാതെ, മുതുകു വളച്ചു, വഴിമാറി ഒതുങ്ങി നിൽക്കും. അധ്യാപകർ നടന്നുനീങ്ങി കഴിഞ്ഞേ അവർ നടത്തം  തുടരുകയുള്ളൂ. 

ഒരു ദിവസം എന്റെ പ്രിയ വിദ്യാർഥിനി "പുർപ ദേമാ " എന്ന  കുട്ടിയോട് എന്താണ് അധ്യാപകരെ വന്ദിക്കുന്ന നേരത്ത് നിങ്ങൾ മന്ത്രിക്കുന്നത് എന്ന് ചോദിച്ചു, അവളുടെ മറുപടി  " ഈ പ്രകൃതിയിൽ അലിയാൻ എന്നെ  അനുഗ്രഹിക്കണം ഗുരോ.... " എന്നായിരുന്നു. ഗുരു വന്ദനം എന്താണെന്നും എങ്ങിനെയാണെന്നും അനുഭവിച്ചറിഞ്ഞ ധന്യമുഹൂർത്തം........ 

 മുതിർന്ന ഓഫീസർമാരും, മന്ത്രിസഭയിലുള്ളവരും പൊതുവേദികളിൽ ആഗതരാകുമ്പോൾ സ്ത്രീകളും പുരുഷന്മാരും വളരെ ബഹുമാനത്തോടെ വന്ദനം നടത്തുന്നത് സത്യത്തിൽ അത്ഭുതം ഉളവാക്കുന്ന ഒരു കാഴ്ചയാണ്. കൈത്തറിയിൽ നെയ്തെടുത്ത ക്രീം നിറത്തിൽ ഉള്ള ഒരു ഒരുഷാൾ,  മേൽമുണ്ട് ആയി ഇട്ട് അതിന്റെ ഒരു അറ്റം ഇരുകയ്യിലും വിടർത്തി പിടിച്ച് തല കുമ്പിട്ടു വന്ദിക്കുന്ന രീതി 
ബഹുമാനം ഉളവാക്കുന്നതു തന്നെ. ....... ഇവിടെയൊക്കെ അല്ലേ "ഡൌൺ ടു ഏർത് " എന്നൊക്കെ പ്രയോഗിക്കേണ്ടത്.... 
മാതാ പിതാ ഗുരു ദൈവം എന്നത് ഇവരിൽ നിന്നും ആവാഹിക്കണം... ഗുരുവന്ദനം ഹൃദയം കൊണ്ടു  ചെയ്യുന്ന മനുഷ്യർ....... 

തുടരും.......... 
12:  രാധിയിലെ ജനജീവിതം.... 

Friday, January 3, 2020

10: വായന എന്ന സുകൃതം


 ആധുനിക യുഗത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ എല്ലാം തന്നെ രാധിയിലും ലഭ്യമാണ്. ഇന്റർനെറ്റ്, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയെല്ലാം ആവശ്യത്തിന്നല്ല, ആത്യാ വശ്യത്തിനുമാത്രം അവർ ഉപയോഗിക്കും. ആധുനികതയെ മാടി വിളിക്കാൻ വെഗ്രത കാണിക്കുന്ന നമ്മുടെ സമൂഹത്തിൽ ദോഷവശങ്ങൾ ആണല്ലോ എല്ലാവരും എടുത്തു കാണിക്കുന്നത്. എന്നാൽ അഡ്വാൻസ് ടെക്നോളജികൾ ഒരു കൈ അല്ല ഇരു കൈ അകലത്തിൽ നിർത്തി പൈതൃകത്തെ കൂടെ മുറുകെ പിടിക്കുന്നവരാണ് രാധി  ഗ്രാമക്കാർ..... വായന എന്ന സുകൃതം... ഇന്നും തളിരിട്ടു നിൽക്കുന്ന ഗ്രാമം. 

 ഒരു ഹൈസ്കൂൾ ലൈബ്രറി എന്നാൽ മൂന്നോ നാലോ ചില്ല്  അലമാരകളിൽ അടുക്കിവെച്ച പുസ്തകങ്ങൾ നിറഞ്ഞ ഒരു മുറി, ഏകദേശം പത്തു പേർക്ക് ഇരിക്കാവുന്ന മേശയും കസേരകളും,  ഇതാണല്ലോ ഇന്നും നമ്മുടെ നാട്ടിലെ സങ്കല്പം. എന്നാൽ രാധി സ്കൂളിലെ ലൈബ്രറി ഇരുനില കെട്ടിടം ആണ്. നമ്മുടെ നാട്ടിലെ ഇരുനില ഓഡിറ്റോറിയത്തിന്റെ അത്രയും വിശാലമായത്. 
 സ്കൂൾ കെട്ടിടങ്ങളിൽ നിന്നും അല്പം മാറി, ശാന്തമായ ഒരിടത്ത്, നാലുപുറവും വൃക്ഷ രാജാക്കന്മാരുടെ കുളിർമയിൽ, ഹരിതാഭമായ അന്തരീക്ഷത്തിൽ വായനയുടെ അനന്തതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരിടം. 

 പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞിറങ്ങിയ ഒരു ലൈബ്രേറിയന് മാത്രമേ ലൈബ്രറിയുടെ താക്കോൽ ഗവൺമെന്റ് നൽകുകയുള്ളൂ. സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവർക്കും അയാളുടെ സാന്നിധ്യത്തിലല്ലാതെ പുസ്തകം എടുക്കാൻ പാടില്ല. നിയമങ്ങൾ കർശനം. പുസ്തകങ്ങൾ എടുത്തു കൊണ്ടു പോകുന്നവരും, റഫറൻസിനായി അവിടെ തന്നെ ഇരുന്നു നോക്കുന്നവരും സമയം അടക്കം എഴുതി ഒപ്പിട്ട് രജിസ്റ്ററുകൾ സൂക്ഷിക്കും. അധ്യയനവർഷത്തിന് അവസാനം വിശകലനം നടത്തുമ്പോൾ ക്രമക്കേട് സംഭവിച്ചാൽ മൂന്നിരട്ടിയാണ് പിഴ. അതിനാൽ തന്നെ ഒരു പിഞ്ചുകുഞ്ഞിനെ പോലെയാണ് അറിവിന്റെ ഖനി കൈകാര്യം ചെയ്യുക. 
 എഴുത്തുകാർക്ക് അതി പ്രാധാന്യം കൊടുത്തു, ഓരോ എഴുത്തുകാരന്റെയും ജീവിതചരിത്രം അടക്കമുള്ള വിവരണങ്ങൾ എഴുതി ഒട്ടിച്ചു, കഥ,  കവിത, രചനകൾ, ലേഖനം, നോവൽ, യാത്രാവിവരണം, ചരിത്രം, ശാസ്ത്രം അങ്ങനെയങ്ങനെ പല വിഭാഗങ്ങളായി തരം തിരിച്ച്, ഓരോ പ്രായം കുട്ടികൾക്കുള്ളതും എഴുതി തിട്ടപ്പെടുത്തി ക്രമീകരിച്ചിരിക്കുന്നു. വളരെ ചെറിയ ക്ലാസ് മുതൽ തന്നെ റഫറൻസിനായി ലൈബ്രറി ഉപയോഗിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുന്നു. പ്രാർത്ഥനയുടെ പരിപാവനതപോലെ തന്നെയാണ് വായനയുടെ ആഴവും അവരിൽ പ്രതിഫലിക്കുന്നത്. 

 ആഴ്ചയിലൊരു ദിവസം സമയക്രമം അനുസരിച്ച് ഓരോ ക്ലാസിലെ കുട്ടികളും, അധ്യാപകരും ഓരോ പുസ്തകം വീതം വായനക്കായി എടുത്ത്, വായിച്ച്, വിശകലനം ചെയ്തു, പുതിയ വാക്കുകളുടെ അർത്ഥം ശേഖരിച്ച്, അവ സംഭാഷണത്തിൽ ഉൾപ്പെടുത്തി, വായന കുറിപ്പ് തയ്യാറാക്കി ക്ലാസ് റെക്കോർഡിൽ വെക്കണം. 

ഒരുമിച്ച് എല്ലാ കുട്ടികളും ലൈബ്രറിയിൽ കയറി അലങ്കോലം ആക്കുന്ന രീതി അവിടെയില്ല. ഒരു ബുദ്ധമതക്ഷേത്രംപോലെ നിശബ്ദതയാണ് അവിടെ മുന്നിൽ നിൽക്കുക. 1 മുതൽ 12 വരെ ഒരേ സ്കൂളിൽ തന്നെ പഠിക്കുന്നവരാണ് മിക്ക കുട്ടികളും, അതിനാൽ തന്നെ എല്ലാ പുസ്തകവും ഒരുതവണയെങ്കിലും വായിക്കുവാനുള്ള അവസരം അവർ പാഴാക്കില്ല.

 ഓരോ ക്ലാസിലെയും പഠിക്കേണ്ട വിഷയങ്ങളുടെ അനുബന്ധമായി വരുന്നതും അറിഞ്ഞിരിക്കേണ്ടതുമായ പുസ്തകങ്ങൾ ക്ലാസ് അധ്യാപിക തിരഞ്ഞെടുത്തു ലൈബ്രേറിയന് ലിസ്റ്റ് കൊടുക്കണം. അവർ അത് അനുസരിച്ച് അത് കുട്ടികൾക്ക് കൊടുക്കുകയും, പുതിയ സ്റ്റോക്ക്  വേണമെങ്കിൽ വരുത്തുകയും വേണം. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ എന്തെല്ലാം വായിച്ചിരിക്കണം എന്നത് അദ്ധ്യാപകർ തീരുമാനിക്കും. 

 ഒരു പ്രാർത്ഥനാലയം പോലെ വിശാലമായ പുസ്തകപ്പുര യുടെ മരപ്പലകയിൽ ചമ്രം പടിഞ്ഞിരുന്ന് ഒരിക്കലും കൈകൊണ്ട് തൊടാൻ പോലും ഭാഗ്യം ഉണ്ടാവില്ല എന്നുകരുതിയ വിശ്വവിഖ്യാത കൃതികൾ വായിക്കുമ്പോൾ ലക്ഷങ്ങളെകാൾ മൂല്യമുള്ള ഈ പുസ്തക ശേഖരം ഓരോ സ്കൂളിലെയും പുതുനാമ്പുകൾക്ക്  തളിർക്കാൻ ആയി സംഭാവന ചെയ്ത ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്നെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല....
 തിങ്കൾ മുതൽ വെള്ളിവരെ അഞ്ച് ദിവസങ്ങളിൽ നാലു മണിക്കൂർ വീതം ആകെ 20 മണിക്കൂർ മാത്രമേ ക്ലാസ് മുറിക്കകത്ത് പഠനം ഉള്ളൂ. പാഠപുസ്തക പഠനത്തെക്കാ ൾ മറ്റു മാനുഷികമൂല്യങ്ങൾ ഭൂട്ടാനികുട്ടികൾ വിദ്യാലയ അന്തരീക്ഷത്തിൽ നിന്നു തന്നെ സ്വയത്തമാക്കുന്നു. പ്രൗഢമായ ഒരു മതം അവർക്കുണ്ട്. മതപഠനം അവരെ പഠിപ്പിക്കുന്നത് മോഷ്ടിക്കരുത്, നുണപറയരുത്, ഉപദ്രവിക്കരുത്എന്നും,  തിന്മ യുള്ള ചിന്തകൾ, നന്മ യില്ലാത്ത ഹൃദയം, സഹായിക്കാത്ത ഹസ്തങ്ങൾ, നല്ലതിനെല്ലാതെ മുന്നോട്ടുവെക്കുന്ന പാദങ്ങൾ എന്നിവ വിഷമാണ് എന്നത്രേ....
 തുടരും.......
11: സംസ്കാര സമ്പന്നം...

Friday, November 15, 2019

തുടരുന്നു... 9: തുല്യപരിഗണന



 പണക്കാർ, ഇടത്തര ക്കാർ, പാവപ്പെട്ടവർ, എന്ന വ്യത്യാസം രാധി ഗ്രാമത്തിൽ ഇല്ല. എല്ലാവർക്കും ഒരേ ദിനചര്യ, ഒരേ  ഭക്ഷണം, ഒരേ വേഷം. ചിലർക്ക് കുറച്ചധികം കൃഷിഭൂമി, മറ്റുചിലർക്ക് നെയ്ത്തു ജോലി, അതല്ലെങ്കിൽ കച്ചവടം, വിദ്യാഭ്യാസം ലഭിച്ച എല്ലാവർക്കും ഗവൺമെന്റ് ജോലി, എല്ലാ വീട്ടമ്മമാരും സ്വന്തം കുടുംബത്തിനുള്ള ഔദ്യോഗിക വസ്ത്രം സ്വയം നെയ്യും. നമ്മുടെ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകൾ പോലെ അവിടെ നെയ്ത്ത് യൂണിറ്റുകളുണ്ട്. ആവശ്യത്തിലധികം നെയ്യുന്നവർ യൂണിറ്റ് വഴി വിപണിയിലെത്തിക്കും. 
 വലിയ ഇനത്തിൽ പെട്ട പശുക്കൾ, ചെമ്മരിയാടുകൾ, കോഴികൾ, പട്ടി,  പൂച്ച എന്നിവ എല്ലാ വീട്ടുമുറ്റത്തും കാണാം. 

"തേൻമാ "എന്ന ചോള അവിൽ ആണ് ഒരേയൊരു പലഹാരം. 

ചോളകം വാറ്റിയെടുക്കുന്ന "അറ "എന്ന പാനീയം തണുപ്പിനെ ചെറുക്കാൻ ആണും പെണ്ണും ഉപയോഗിക്കും. നമ്മുടെ നാട്ടിലെ തനി നാടൻ വാറ്റുചാരായം തന്നെ. ചോളം ഒരുപാട് ദിനങ്ങൾ പാനിയിൽ ഇട്ട്  പുളിപ്പിച്ച് വാറ്റിക്കുറുക്കി ആണ് ഇതുണ്ടാക്കുന്നത്.

 വീട്ടിലുണ്ടാക്കുന്ന ഏറ്റവും നല്ല വിളവ് പച്ചക്കറികൾ, പഴങ്ങൾ എന്നിവ ക്ലാസ്
എടുക്കുന്നതിനിടയിൽ തന്നെ പഠിപ്പിക്കുന്ന അധ്യാപകർക്ക് നൽകാൻ മത്സരിക്കുന്ന കുട്ടികൾ. സന്തോഷത്തോടെെെ വാങ്ങിയില്ലെങ്കിൽ കരയുകയും, നൽകിയ സാധനത്തിന് വില കണക്കാക്കി കൊടുത്താൽ അതു വാങ്ങാതെ ഗുരുദക്ഷിണയായി കരുതണമെന്ന്് വലതുകൈഹൃദയത്തോ ടു ചേർത്ത് അപേക്ഷിക്കുകയും... പകരമായി അനുഗ്രഹവും പുഞ്ചിരിയും മാത്രം പ്രതീക്ഷിക്കുന്ന പുതുതലമുറ...

 ഭൂട്ടാനിലെ സ്കൂൾ കുട്ടികളെ ഗവൺമെന്റ് മൊത്തത്തിൽ  ദത്ത് എടുത്തിരിക്കുകയാണ്. പാഠപുസ്തകത്തി നോ, യൂണിഫോമിനോ, ഭക്ഷണത്തിനോ, മരുന്നിനോ ഒരു വിദ്യാർത്ഥിയും ബുദ്ധിമുട്ടില്ല. പ്ലസ് ടുു പഠനകാലത്തു തന്നെ അദ്ധ്യാപകർ തീരുമാനിക്കും ഓരോ വിദ്യാർത്ഥിയുടെയും കഴിവും അഭിരുചിയുംം അനുസരിച്ച് ഏത് പ്രവർത്തന മേഖല തിരഞ്ഞെടുക്കണം എന്നത്. അതിനായി അഭിരുചി പരീക്ഷകളും, കഴിവ് പരിശോധനയും, സമയാസമയങ്ങളിൽ നടത്തും. റിസൾട്ട് വന്നു കഴിഞ്ഞാൽ സ്കൂൾ അധികൃതർ തന്നെ ഉപരിപഠന കേന്ദ്രങ്ങൾ നിർദ്ദേശിക്കും. മിടുക്കരായ വിദ്യാർത്ഥികളെ വിദേശരാജ്യങ്ങൾ സ്പോൺസർ ചെയ്യും. മറ്റൊരുു വിഭാഗം ബുദ്ധമത സന്യാസത്തിന് ആയി സ്വയം പാത തെളിയിക്കും. പഠനം പൂർത്തിയാക്കിയാൽ ആരും തന്നെ ഉദ്യോഗത്തിനായി ബുദ്ധിമുട്ടാറില്ല. ജനസംഖ്യ കുറവായതിനാൽ, പൂർത്തീകരിച്ച ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ച് അർഹമായ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽജോലി ലഭിച്ചിരിക്കും. നിയമന സ്ഥലം, ശമ്പളം എന്നിവ ഗവൺമെന്റ് തീരുമാനിക്കും. സ്ഥലംമാറ്റത്തിനോ, ശമ്പള പരിഷ്കരണത്തി നോ, ആരും കൊടി പിടിക്കാറില്ല. രാജ്യസേവനം തങ്ങളുടെ കടമയാണ് എന്നവർ വിശ്വസിക്കുന്നു. 


 സത്യത്തിൽ എന്തിനാണ് നമുക്ക്"സ മ്പാദ്യം" എന്നു  തോന്നിപ്പോകുന്ന അവസ്ഥ.... ആളോഹരി സന്തോഷം കൈമുതലായുള്ളകുഞ്ഞു രാഷ്ട്രം.  എല്ലു മുറിയെ പണിയെടുത്തു മാത്രം തിന്നുന്ന മനുഷ്യർ. എനിക്ക് അത്ഭുതം തോന്നിയ മറ്റൊരുു കാര്യം,.. 'ജനനം' 
'വിവാഹം' 'ഗൃഹ നിർമ്മാണം "''മരണം' എന്നീ  കാര്യങ്ങ  ളോട്അനുബന്ധിച്ചുണ്ടാകുന്ന ഒരുുു ചടങ്ങിനു പോലും ഇവർ ധൂർത്തടിക്കുകയോ, പണക്കൊഴുപ്പ് കാണിക്കുക യോ  ചെയ്യില്ല. ഈ നാലു കാര്യങ്ങൾക്കുവേണ്ടി അല്ലേ് നമ്മു ടെ  നാട്ടിൽ സാധാരണക്കാർ പോലും ചെറിയ കടങ്ങളിൽ നിന്നും വലിയ കടക്കെണിയിലേക്കും, പിന്നീട് ആത്മഹത്യ യിലേക്ക്  വരെ ചെന്നെത്തുന്നത്്. സമൂഹത്തിൽ ഒരുത്തൻ ചെയ്യുന്നതിനേക്കാൾ കേമം ആവണം ഞാൻ ചെയ്യുന്നത്് എന്ന ചിന്തയാണ് കടം എന്ന വാക്കി ലേക്കുള്ള ആദ്യചുവട്്. ആരവങ്ങൾ ഒന്നുമില്ലെങ്കിലും, പണം വാരിയെറി ഞ്ഞി ല്ലെങ്കിലും ജനനവും വിവാഹവും വീടുപണി യും മരണവും എല്ലാം പ്രകൃതിിനിയമം  പോലെ, മഴയും മഞ്ഞും പോലെ സമയാസമയങ്ങളിൽ നടക്കുന്നു ... 



 രാജ്യത്തിന്റെ രക്ഷകനായ രാജാവിനെ അവർ majesty എന്ന് സംബോധന ചെയ്യും. "ഞങ്ങളുടെ രാജാവ്" എന്ന് വലതുകൈ ഹൃദയത്തോട് ചേർത്ത് പറയുമ്പോൾ പത്തു വയസ്സുകാരൻ മുതൽ 100 വയസ്സുകാരൻ വരെ എത്ര ബഹുമാനം, സ്നേഹം,  അഭിമാനം എല്ലാം ഒരുമിച്ചു മുഖത്തു വരുന്ന ഭാവം. അത്ഭുതം തോന്നും ഭൂട്ടാനിലെ ജനങ്ങളുടെ രാജ്യസ്നേഹം കാണുമ്പോൾ. എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലും, കടകളിലും, വാഹനങ്ങളിലും, വീടുകളിലും രാജാവിന്റെ ചിത്രം പൂജിക്കും. തലസ്ഥാനമായ തിമ്പു വി ലാണ് രാജാവിന്റെ കൊട്ടാരം എങ്കിലും എല്ലാ ജില്ലകളിലും രാജാവ് തന്റെ പ്രതിനിധികളെ ചുമതലപ്പെടുത്തി തന്റെസാന്നിധ്യം എപ്പോഴും അറിയിക്കും. പ്രധാന മന്ത്രിയും, ഓരോ ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള മന്ത്രിമാരും അടങ്ങുന്ന കാബിനറ്റ് രാജ്യം മുഴുവൻ പ്രവർത്തനം നടത്തുന്നു. ഓരോ ചെറിയ കാര്യവും രാജാവിന്റെ നിർദ്ദേശപ്രകാരം മാത്രമേ പ്രാവർത്തികമാക്കുക യുള്ളൂ. എപ്പോഴും ഞാനുണ്ട് എന്ന വിശ്വാസം രാജാവ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു ., " "അധികാരത്തിന്റെ കണ്ണു മഞ്ഞളിപ്പല്ല, മറിച്ച് സുരക്ഷിതവും സംരക്ഷണം ഉറപ്പുവരുത്തുന്ന തുമായ ഒരു കവചമാണ് ഭൂട്ടാനിലെ ഭരണം." ഈ രാജ്യത്തിന്റെ സത്ത അതിലൂന്നിയതാണ്. ഇത്രയും മഹനീയമായ പൈതൃകം വിശുദ്ധമായി നിലനിർത്താൻ സാധിക്കുന്നത് കലർപ്പില്ലാത്ത രാജഭരണം ഒന്നുകൊണ്ടു മാത്രമാണ്. യുഗ യുഗാന്തരങ്ങളോ ളം അന്തസ്സുള്ള രാജഭരണം നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

 തുടരും..10: വായന എന്ന സുകൃതം


Thursday, November 14, 2019

തുടരുന്നു... 8: കർഷകശ്രീകൾ ഇവരല്ലേ.






സ്കൂൾ കോമ്പൗണ്ടിലെ പല തരത്തിലുള്ള അഞ്ച് പൂ ന്തോട്ടങ്ങളും, താഴെത്തട്ടിലുള്ള കൃഷിയിടങ്ങളും അവയുടെ മേൽനോട്ടവും രാധി സ്കൂളിലെ അധ്യാപകരും, കുട്ടികളും ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും, വിളവിൻ അനുസരിച്ചും, വേണ്ട മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ആ പ്രോജക്റ്റിനെ പേര്" ഗ്രീൻ ഹിൽസ്" എന്നാണ്. പ്രിൻസിപ്പലിനാണ് അതിന്റെ പ്രധാന ചുമതല. കൃഷിക്കാവശ്യമായ സകലസാധനസാമഗ്രികളും, ജില്ലാ കൃഷിഭവനിൽ പോയി ശേഖരിച്ച് സമയാസമയം എത്തിക്കേണ്ടതുണ്ട്. പൂന്തോട്ട നിർമ്മാണം, പരിപാലനം തുടങ്ങിയ ജോലികൾ എൽപി,  യുപി, ക്ലാസ്സുകളിലെ കുട്ടികൾ ക്കാണ്. പച്ചക്കറി കൃഷി, വിളവെടുപ്പ്, വിപണനം എന്നിവ ഹൈസ്കൂൾ ക്ലാസിലെ കുട്ടികളുടെ ചുമതലയാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഒപ്പം തന്നെ കൈ തഴമ്പുള്ള കർഷകശ്രീകളായി അവർ മാറുന്നു. 



എന്തു ഭംഗി ആണെന്നോ രാധിയിലെ പൂന്തോട്ടങ്ങളുംം പച്ചക്കറി തോട്ടങ്ങളുംം കാണാൻ. പ്രകൃതിദത്തമായതൊന്നും കുത്തി നോവിക്കാതെ, കൃത്രിമമായതൊന്നും കെട്ടി പോക്കാതെ പാറക്കൂട്ടങ്ങളുടെയും, കുഞ്ഞ് അരുവികളുടെയും ഇടയിലൂടെ പ്രതീക്ഷയുടെ വിത്തുപാകി സംതൃപ്തിയുടെ വിളവുകൾ ശേഖരിക്കുന്നവർ. 
 മതിൽ കെട്ടോ, വേലികളോ രാധി ഗ്രാമത്തിൽ കണ്ടതേയില്ല . ഭൂപ്രകൃതിക്കനുസരിച്ചു തട്ടു തിരിച്ചാണ് നിലമൊരുക്കലും നടീലും ഒക്കെ. 

കാബേജ്, ക്വാളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, പല വലിപ്പമുള്ള ബീൻസുകൾ, വിവിധതരത്തിലുള്ള മുളകുകളും തക്കാളി കളും, എന്നിവ മുകൾതട്ടിലും, ഗോതമ്പ്, ചോളം, വില്ലേജ് റൈസ് എന്ന നാടൻ അരി എന്നിവ താഴെ തട്ടിലും ആയി ക്രമീകരിച്ചിരിക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു നിരതന്നെയുണ്ട്. പലതും ഭൂട്ടാനിൽ മാത്രം കാണുന്നത് തന്നെ. പടവലങ്ങയുടെ രുചിയും കാക്കയുടെ  കൊക്കിന്റെ ആകൃതിയിലുള്ള ക്രോപീക്, കുമ്പളങ്ങയുടെ രുചിയും പപ്പായയുടെ വലിപ്പവുമുള്ള സ്ക്വാഷ് എന്ന വള്ളിയിൽ തൂങ്ങുന്ന കായ്കൾ, 
ഇത്തിരിക്കുഞ്ഞൻ കയ്പ്പക്കകൾ, വിവിധ തരത്തിലുള്ള സ്പിനാച്എസ്, 




 ഉരുളക്കിഴങ്ങ് കൾ,  ചുവന്ന സവാള, വെളുത്തുള്ളി, മരത്തക്കാളി
, മണിത്തക്കാളി, ഉള്ളിൽ കറുത്ത കല്ല് കടിക്കുന്ന വാഴപ്പഴം അങ്ങനെയങ്ങനെ. രാധി ഗ്രാമത്തിൽ അധികവും കാണുന്നത്  ഓറഞ്ച് തോട്ടങ്ങൾ ആണ്.

കിളക്കുക, മണ്ണ് ഒരുക്കുക, നനയ്ക്കുക, പുതിയ പറിച്ചുനടുക, തുടങ്ങി എല്ലാ ജോലികളും കുട്ടികളാണ് ചെയ്യുക. അധ്യാപകരുടെ മേൽനോട്ടം മാത്രം മതി എങ്കിലും കൃഷിപ്പണിയുടെ കാര്യത്തിൽ രാധി സ്കൂളിലെ അധ്യാപകർ മുൻപിൽ തന്നെ. 



 അന്നത്തെ പണി കഴിഞ്ഞാൽ ഓരോ ദിവസവും വിളവെടുത്ത പച്ചക്കറികൾ തരംതിരിച്ച് സ്കൂൾ ആവശ്യത്തിനായി മാറ്റിവയ്ക്കും. ബാക്കി വരുന്നവ അധ്യാപകരുടെ വീടുകളിലും, അയൽ പക്കത്തുള്ള വീടുകളിലും ഒരുപോലെ പങ്കുവെച്ച് നൽകുന്നതി ൽ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഉത്തമ മാതൃകയാണ്. ലാഭം പ്രതീക്ഷിക്കാതെ, നഷ്ടം പറയാതെ അന്നത്തേക്ക് ഉള്ളത് കരുതുന്ന രീതി. വൈകുന്നേരം 4 മണി കഴിഞ്ഞാൽ നേരം പെട്ടെന്നുതന്നെ ഇരുട്ടും, കോടമഞ്ഞ് വന്നു മൂടും. ദൂരെ മലമുകളിലേക്ക് പോകേണ്ട കുട്ടികൾ ആദ്യം പണി മാറ്റി നടന്നു തുടങ്ങും. സ്കൂളിനു തൊട്ടടുത്തുള്ളവർ ഉറങ്ങാൻ മാത്രമേ വീട്ടിൽ പോവുകയുള്ളൂ. പഠനവും പുസ്തക ഭാരവും വീട്ടിലേക്കില്ല... കയ്യും വീശി, പാട്ടും പാടി, ചാടി ഓടിപ്പോകുന്ന ആ കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ്... 

അന്തരീക്ഷമലിനീകരണമോ,ജലമലിനീകരണമോ എന്തെന്നറിയാത്തവർ. അവർ പാടുന്ന പാട്ടുകൾ പ്രകൃതി ഗീതങ്ങളും, രാജ്യത്തിന്റെ രക്ഷ കർത്താവാ യ രാജാവിനെ കുറിച്ചുള്ള സ്തുതി ഗീതങ്ങളും ആണ്. കണ്ണും കാതും മനസ്സും ശുദ്ധമായ വർ... 
 തുടരും.. തുല്യപരിഗണന😇

തിരികെ.....

പുലരുവോളം പെയ്ത മഴയിൽ മണ്ണും മനസ്സും നനഞ്ഞു കുതിർന്നിരിക്കുകയാണ്....  ഈ വേനലിൽ അവസാന ചുട്ടുപൊള്ളലും കഴിഞ്ഞെന്നു തോന്നുന്നു...നല്ല കാറ്റും ഇട...