
പണക്കാർ, ഇടത്തര ക്കാർ, പാവപ്പെട്ടവർ, എന്ന വ്യത്യാസം രാധി ഗ്രാമത്തിൽ ഇല്ല. എല്ലാവർക്കും ഒരേ ദിനചര്യ, ഒരേ ഭക്ഷണം, ഒരേ വേഷം. ചിലർക്ക് കുറച്ചധികം കൃഷിഭൂമി, മറ്റുചിലർക്ക് നെയ്ത്തു ജോലി, അതല്ലെങ്കിൽ കച്ചവടം, വിദ്യാഭ്യാസം ലഭിച്ച എല്ലാവർക്കും ഗവൺമെന്റ് ജോലി, എല്ലാ വീട്ടമ്മമാരും സ്വന്തം കുടുംബത്തിനുള്ള ഔദ്യോഗിക വസ്ത്രം സ്വയം നെയ്യും. നമ്മുടെ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകൾ പോലെ അവിടെ നെയ്ത്ത് യൂണിറ്റുകളുണ്ട്. ആവശ്യത്തിലധികം നെയ്യുന്നവർ യൂണിറ്റ് വഴി വിപണിയിലെത്തിക്കും.
വലിയ ഇനത്തിൽ പെട്ട പശുക്കൾ, ചെമ്മരിയാടുകൾ, കോഴികൾ, പട്ടി, പൂച്ച എന്നിവ എല്ലാ വീട്ടുമുറ്റത്തും കാണാം.
"തേൻമാ "എന്ന ചോള അവിൽ ആണ് ഒരേയൊരു പലഹാരം.
ചോളകം വാറ്റിയെടുക്കുന്ന "അറ "എന്ന പാനീയം തണുപ്പിനെ ചെറുക്കാൻ ആണും പെണ്ണും ഉപയോഗിക്കും. നമ്മുടെ നാട്ടിലെ തനി നാടൻ വാറ്റുചാരായം തന്നെ. ചോളം ഒരുപാട് ദിനങ്ങൾ പാനിയിൽ ഇട്ട് പുളിപ്പിച്ച് വാറ്റിക്കുറുക്കി ആണ് ഇതുണ്ടാക്കുന്നത്.
എടുക്കുന്നതിനിടയിൽ തന്നെ പഠിപ്പിക്കുന്ന അധ്യാപകർക്ക് നൽകാൻ മത്സരിക്കുന്ന കുട്ടികൾ. സന്തോഷത്തോടെെെ വാങ്ങിയില്ലെങ്കിൽ കരയുകയും, നൽകിയ സാധനത്തിന് വില കണക്കാക്കി കൊടുത്താൽ അതു വാങ്ങാതെ ഗുരുദക്ഷിണയായി കരുതണമെന്ന്് വലതുകൈഹൃദയത്തോ ടു ചേർത്ത് അപേക്ഷിക്കുകയും... പകരമായി അനുഗ്രഹവും പുഞ്ചിരിയും മാത്രം പ്രതീക്ഷിക്കുന്ന പുതുതലമുറ...


ഭൂട്ടാനിലെ സ്കൂൾ കുട്ടികളെ ഗവൺമെന്റ് മൊത്തത്തിൽ ദത്ത് എടുത്തിരിക്കുകയാണ്. പാഠപുസ്തകത്തി നോ, യൂണിഫോമിനോ, ഭക്ഷണത്തിനോ, മരുന്നിനോ ഒരു വിദ്യാർത്ഥിയും ബുദ്ധിമുട്ടില്ല. പ്ലസ് ടുു പഠനകാലത്തു തന്നെ അദ്ധ്യാപകർ തീരുമാനിക്കും ഓരോ വിദ്യാർത്ഥിയുടെയും കഴിവും അഭിരുചിയുംം അനുസരിച്ച് ഏത് പ്രവർത്തന മേഖല തിരഞ്ഞെടുക്കണം എന്നത്. അതിനായി അഭിരുചി പരീക്ഷകളും, കഴിവ് പരിശോധനയും, സമയാസമയങ്ങളിൽ നടത്തും. റിസൾട്ട് വന്നു കഴിഞ്ഞാൽ സ്കൂൾ അധികൃതർ തന്നെ ഉപരിപഠന കേന്ദ്രങ്ങൾ നിർദ്ദേശിക്കും. മിടുക്കരായ വിദ്യാർത്ഥികളെ വിദേശരാജ്യങ്ങൾ സ്പോൺസർ ചെയ്യും. മറ്റൊരുു വിഭാഗം ബുദ്ധമത സന്യാസത്തിന് ആയി സ്വയം പാത തെളിയിക്കും. പഠനം പൂർത്തിയാക്കിയാൽ ആരും തന്നെ ഉദ്യോഗത്തിനായി ബുദ്ധിമുട്ടാറില്ല. ജനസംഖ്യ കുറവായതിനാൽ, പൂർത്തീകരിച്ച ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ച് അർഹമായ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽജോലി ലഭിച്ചിരിക്കും. നിയമന സ്ഥലം, ശമ്പളം എന്നിവ ഗവൺമെന്റ് തീരുമാനിക്കും. സ്ഥലംമാറ്റത്തിനോ, ശമ്പള പരിഷ്കരണത്തി നോ, ആരും കൊടി പിടിക്കാറില്ല. രാജ്യസേവനം തങ്ങളുടെ കടമയാണ് എന്നവർ വിശ്വസിക്കുന്നു.




സത്യത്തിൽ എന്തിനാണ് നമുക്ക്"സ മ്പാദ്യം" എന്നു തോന്നിപ്പോകുന്ന അവസ്ഥ.... ആളോഹരി സന്തോഷം കൈമുതലായുള്ളകുഞ്ഞു രാഷ്ട്രം. എല്ലു മുറിയെ പണിയെടുത്തു മാത്രം തിന്നുന്ന മനുഷ്യർ. എനിക്ക് അത്ഭുതം തോന്നിയ മറ്റൊരുു കാര്യം,.. 'ജനനം'
'വിവാഹം' 'ഗൃഹ നിർമ്മാണം "''മരണം' എന്നീ കാര്യങ്ങ ളോട്അനുബന്ധിച്ചുണ്ടാകുന്ന ഒരുുു ചടങ്ങിനു പോലും ഇവർ ധൂർത്തടിക്കുകയോ, പണക്കൊഴുപ്പ് കാണിക്കുക യോ ചെയ്യില്ല. ഈ നാലു കാര്യങ്ങൾക്കുവേണ്ടി അല്ലേ് നമ്മു ടെ നാട്ടിൽ സാധാരണക്കാർ പോലും ചെറിയ കടങ്ങളിൽ നിന്നും വലിയ കടക്കെണിയിലേക്കും, പിന്നീട് ആത്മഹത്യ യിലേക്ക് വരെ ചെന്നെത്തുന്നത്്. സമൂഹത്തിൽ ഒരുത്തൻ ചെയ്യുന്നതിനേക്കാൾ കേമം ആവണം ഞാൻ ചെയ്യുന്നത്് എന്ന ചിന്തയാണ് കടം എന്ന വാക്കി ലേക്കുള്ള ആദ്യചുവട്്. ആരവങ്ങൾ ഒന്നുമില്ലെങ്കിലും, പണം വാരിയെറി ഞ്ഞി ല്ലെങ്കിലും ജനനവും വിവാഹവും വീടുപണി യും മരണവും എല്ലാം പ്രകൃതിിനിയമം പോലെ, മഴയും മഞ്ഞും പോലെ സമയാസമയങ്ങളിൽ നടക്കുന്നു ...
രാജ്യത്തിന്റെ രക്ഷകനായ രാജാവിനെ അവർ majesty എന്ന് സംബോധന ചെയ്യും. "ഞങ്ങളുടെ രാജാവ്" എന്ന് വലതുകൈ ഹൃദയത്തോട് ചേർത്ത് പറയുമ്പോൾ പത്തു വയസ്സുകാരൻ മുതൽ 100 വയസ്സുകാരൻ വരെ എത്ര ബഹുമാനം, സ്നേഹം, അഭിമാനം എല്ലാം ഒരുമിച്ചു മുഖത്തു വരുന്ന ഭാവം. അത്ഭുതം തോന്നും ഭൂട്ടാനിലെ ജനങ്ങളുടെ രാജ്യസ്നേഹം കാണുമ്പോൾ. എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലും, കടകളിലും, വാഹനങ്ങളിലും, വീടുകളിലും രാജാവിന്റെ ചിത്രം പൂജിക്കും. തലസ്ഥാനമായ തിമ്പു വി ലാണ് രാജാവിന്റെ കൊട്ടാരം എങ്കിലും എല്ലാ ജില്ലകളിലും രാജാവ് തന്റെ പ്രതിനിധികളെ ചുമതലപ്പെടുത്തി തന്റെസാന്നിധ്യം എപ്പോഴും അറിയിക്കും. പ്രധാന മന്ത്രിയും, ഓരോ ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള മന്ത്രിമാരും അടങ്ങുന്ന കാബിനറ്റ് രാജ്യം മുഴുവൻ പ്രവർത്തനം നടത്തുന്നു. ഓരോ ചെറിയ കാര്യവും രാജാവിന്റെ നിർദ്ദേശപ്രകാരം മാത്രമേ പ്രാവർത്തികമാക്കുക യുള്ളൂ. എപ്പോഴും ഞാനുണ്ട് എന്ന വിശ്വാസം രാജാവ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു ., " "അധികാരത്തിന്റെ കണ്ണു മഞ്ഞളിപ്പല്ല, മറിച്ച് സുരക്ഷിതവും സംരക്ഷണം ഉറപ്പുവരുത്തുന്ന തുമായ ഒരു കവചമാണ് ഭൂട്ടാനിലെ ഭരണം." ഈ രാജ്യത്തിന്റെ സത്ത അതിലൂന്നിയതാണ്. ഇത്രയും മഹനീയമായ പൈതൃകം വിശുദ്ധമായി നിലനിർത്താൻ സാധിക്കുന്നത് കലർപ്പില്ലാത്ത രാജഭരണം ഒന്നുകൊണ്ടു മാത്രമാണ്. യുഗ യുഗാന്തരങ്ങളോ ളം അന്തസ്സുള്ള രാജഭരണം നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...
No comments:
Post a Comment