NSSTC ന്റെ ചരിത്രത്തിൽ ആളും ആരവവും ഇല്ലാതെ, നിറഞ്ഞ സദസ്സും നിലവിളക്കും ഇല്ലാതെ, ഒരു യാത്രയയപ്പ്.
ഫെബ്രുവരി മാസത്തിലെ അവസാന ദിവസങ്ങളിൽ ഇന്റർനാഷണൽ സെമിനാറിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിൽ.... അനിൽ സർ ക്ലാസിലെത്തി.... സെമിനാറിന്റെ വിശദവിവരങ്ങൾ പറയുന്നതിനോടൊപ്പം തന്നെ..... ഒരു നല്ല സംഘാടകൻ എങ്ങനെയായിരിക്കണമെന്ന് കൂടെ സർ പറയാതെ പറഞ്ഞു. അതല്ലെങ്കിലും അനിൽ സാർ അങ്ങനെയാണ്... പറയാനുള്ള കാര്യങ്ങൾ ഇത്തിരി മധുരത്തിൽ പൊതിഞ്ഞുള്ളപോലെ വളരെ ലാഘവത്തോടെ...... യുഗയുഗാന്തരങ്ങളായി ഉള്ള വിദ്യാഭ്യാസ ചിന്തകരുടെ വാക്ക് ഉദ്ധരണികൾ അനിൽ മാഷിന്റെ ശൈലിയിൽ ഉറക്കെ ചൊല്ലി അതിൽ നിന്നും ഒരു വാക്കുമാത്രം എടുത്ത് മണിക്കൂറുകളോളം സംസാരിക്കാനുള്ള കഴിവ്.... അപാരം തന്നെ. ഒരു നല്ല അധ്യാപകൻ വാക്കുകളുടെ അമ്പുകൾ എങ്ങിനെ പ്രയോഗിക്കണമെന്ന് ആദ്യപാഠം........ ക്ലാസിലെ മേളവും പെരുക്കവും കൂടുന്നതിനൊപ്പം, കളിചിരികളും തമാശകളും മേമ്പൊടിയായി.... സാറിന്റെ കണ്ണിലെ കുസൃതി ചിരിയും, കളിയാക്കിയുള്ള നോട്ടവും കാണാൻ മാത്രമായി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ഞങ്ങൾ......
പൂർവ്വ വിദ്യാർത്ഥികളായ രണ്ടുപേർ അപ്പോഴാണ് കടന്നുവന്നത്. അവർക്ക് സാറിനോട് ഉള്ള അടുപ്പവും സാറിന് അവരോടുള്ള വാത്സ്യല്യവും കണ്ടുകൊണ്ടിരിക്കുമ്പോൾ.... അവർ തന്ന സ്നേഹോപഹാരം.... അവർ പോയപ്പോൾ അവരെക്കുറിച്ചുള്ള വാചാലത....... ഒരുപക്ഷേ നമ്മളാരും അറിയാതെയുള്ള ഒരു യാത്ര അയപ്പ് ചടങ്ങായിരുന്നു അത്..... എൻഎസ്എസ് ട്രെയിനിങ് കോളേജിലെ സർ ന്റെ അവസാന ബാച്ച് MEd ക്ലാസ്സ്, പിന്നീടുള്ള രണ്ടുമൂന്നു ദിവസങ്ങൾ ഇന്റർനാഷണൽ സെമിനാറിന്റെ തിരക്കുകൾ..... അമരക്കാരനായ സാറിന്റെ നേതൃത്വപാടവം, അതിനുള്ള മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും.... അണിയറയിലും അരങ്ങത്തും...... ഗേറ്റിനടുത്ത് റിസപ്ഷൻ കമ്മിറ്റി മുതൽ..... ഭക്ഷണ കമ്മിറ്റി വരെയുള്ള നെട്ടോട്ടങ്ങൾ... ആ വലിയ ചടങ്ങിൽ മികച്ച അദ്ധ്യാപനത്തിന്റെ സമഗ്രസഭാവനയ്ക്കുള്ള ദേശീയപുരസ്കാരം..... ഇതെല്ലാം അവിചാരിതമായി സംഭവിച്ചത് ആണെങ്കിലും...... ഇന്ന് ഇതിനെ ഒരു പ്രൗഢഗംഭീരമായ യാത്ര അയപ്പ് ആയി കണക്കാക്കാം....
1964 മെയ് 16ന് കോഴിക്കോട് ജില്ലയിലെ നന്മണ്ട കൊടുവള്ളി പുറത്ത് ദാമോദര കുറുപ്പിന്റെയും, ദേവകി അമ്മയുടെയും മകനായി ജനനം... .. 1979ഇൽ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം.....
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഉപരിപഠനം.
പുസ്തകങ്ങളുടെയും വായനയുടെയും എഴുത്തിന്റെയും യാത്രകളുടെയുംകൂട്ടുകാരൻ......
മാതൃഭാഷയോട് ഇത്രയും നേരും കൂറും അറിവുമുള്ള നല്ലൊരു ഭാഷ അധ്യാപകൻ..
അനിൽ സാറിന്റെ മലയാളം ക്ലാസുകളിൽ ഇരിക്കാൻ സാധിച്ചവർ എത്രയോ ഭാഗ്യവാന്മാർ.. സാറിന്റെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നോട് മലയാള ഭാഷ പഠന ശൈലിതന്നെ ആകർഷകം ആക്കിയ സാറിന്റെ ക്ലാസുകളെ കുറിച്ച് പറഞ്ഞത്. കേട്ടു തഴമ്പിച്ച മലയാള സിനിമാഗാനങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള അർത്ഥ പ്രയോഗങ്ങൾ എത്ര തന്മയത്തത്തോടെ യാണ് സാർ വിവരണം നൽകി വ്യത്യസ്തമായി ചിന്തിപ്പിക്കാറുള്ളത് ....
മലയാള മണ്ണിൽ ജനിച്ചു, വളർന്നു, മലയാളഭാഷ വിഷയമായി എടുക്കാത്തിതിലുള്ള പശ്ചാത്താപം അനിൽ സാറിനെ കണ്ടപ്പോഴാണ് ആദ്യമായി ഉണ്ടായത്. ഇത്തിരി അസൂയയും.
കോഴിക്കോട്ടുനിന്ന് ഒറ്റപ്പാലത്തെക്കുള്ള ട്രെയിൻ യാത്രയിലെ രസകരമായ അനുഭവങ്ങൾ പങ്കുവെക്കൽ... സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടുമുള്ള ഒരുപോലെയുള്ള ഇഴയടുപ്പം....
വീട്ടിലുണ്ടാകു ന്ന കുഞ്ഞുകുഞ്ഞു തമാശകൾ... പങ്കുവെക്കൽ..........................ഇതോടൊപ്പം വരദാനമായ വാക്ചാതുര്യം.......👨🏫
നിറഞ്ഞ സദസ്സും... തെളിഞ്ഞ നിലവിളക്കും.. അനുമോദന പ്രസംഗങ്ങളും... ആശംസ വർഷവും, നന്ദി പ്രയോഗങ്ങളും..... കരഘോഷങ്ങൾഉം..... ഹൃദയത്തിന്റെ ആഴത്തിൽ നിന്നും മനസ്സുകൊണ്ട് നൽകി ..... അധ്യാപന ജീവിതത്തിന്റെ പൂർണ സംതൃപ്തി യാൽ ...... എന്നെന്നും നന്മകൾ... ഒരായിരം പ്രാർത്ഥനകൾ...........NSSTC ottapalam എന്ന വലിയ കുടുംബത്തിന്റെ അമരക്കാരന്....
👌
ReplyDeleteSuperb👏👏👏
ReplyDeleteSuper ...
ReplyDelete👌🤝👍
ReplyDelete👌👏
ReplyDeleteSir😍
ReplyDelete👏👏👏
ReplyDeleteNice😍👌
ReplyDeleteമനോഹരമായ മംഗള പത്രം 👏👏👍😍
ReplyDelete🙏🙏🙏
ReplyDeleteSuperb
ReplyDeleteഅനിൽ മാഷേ കുറിച്ച് പറയാൻ വാക്കുകൾ കിട്ടണില്ല 🙏
ReplyDelete👏👏👌🙏
ReplyDeleteWe miss you a lot sir...words are not enough to express our gratitude to Sir.. can't forget the nice moments.. hats off to you as an impartial teacher educator...sweet regards..
ReplyDelete👏
Delete