Pages

Friday, November 15, 2019

തുടരുന്നു... 9: തുല്യപരിഗണന



 പണക്കാർ, ഇടത്തര ക്കാർ, പാവപ്പെട്ടവർ, എന്ന വ്യത്യാസം രാധി ഗ്രാമത്തിൽ ഇല്ല. എല്ലാവർക്കും ഒരേ ദിനചര്യ, ഒരേ  ഭക്ഷണം, ഒരേ വേഷം. ചിലർക്ക് കുറച്ചധികം കൃഷിഭൂമി, മറ്റുചിലർക്ക് നെയ്ത്തു ജോലി, അതല്ലെങ്കിൽ കച്ചവടം, വിദ്യാഭ്യാസം ലഭിച്ച എല്ലാവർക്കും ഗവൺമെന്റ് ജോലി, എല്ലാ വീട്ടമ്മമാരും സ്വന്തം കുടുംബത്തിനുള്ള ഔദ്യോഗിക വസ്ത്രം സ്വയം നെയ്യും. നമ്മുടെ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകൾ പോലെ അവിടെ നെയ്ത്ത് യൂണിറ്റുകളുണ്ട്. ആവശ്യത്തിലധികം നെയ്യുന്നവർ യൂണിറ്റ് വഴി വിപണിയിലെത്തിക്കും. 
 വലിയ ഇനത്തിൽ പെട്ട പശുക്കൾ, ചെമ്മരിയാടുകൾ, കോഴികൾ, പട്ടി,  പൂച്ച എന്നിവ എല്ലാ വീട്ടുമുറ്റത്തും കാണാം. 

"തേൻമാ "എന്ന ചോള അവിൽ ആണ് ഒരേയൊരു പലഹാരം. 

ചോളകം വാറ്റിയെടുക്കുന്ന "അറ "എന്ന പാനീയം തണുപ്പിനെ ചെറുക്കാൻ ആണും പെണ്ണും ഉപയോഗിക്കും. നമ്മുടെ നാട്ടിലെ തനി നാടൻ വാറ്റുചാരായം തന്നെ. ചോളം ഒരുപാട് ദിനങ്ങൾ പാനിയിൽ ഇട്ട്  പുളിപ്പിച്ച് വാറ്റിക്കുറുക്കി ആണ് ഇതുണ്ടാക്കുന്നത്.

 വീട്ടിലുണ്ടാക്കുന്ന ഏറ്റവും നല്ല വിളവ് പച്ചക്കറികൾ, പഴങ്ങൾ എന്നിവ ക്ലാസ്
എടുക്കുന്നതിനിടയിൽ തന്നെ പഠിപ്പിക്കുന്ന അധ്യാപകർക്ക് നൽകാൻ മത്സരിക്കുന്ന കുട്ടികൾ. സന്തോഷത്തോടെെെ വാങ്ങിയില്ലെങ്കിൽ കരയുകയും, നൽകിയ സാധനത്തിന് വില കണക്കാക്കി കൊടുത്താൽ അതു വാങ്ങാതെ ഗുരുദക്ഷിണയായി കരുതണമെന്ന്് വലതുകൈഹൃദയത്തോ ടു ചേർത്ത് അപേക്ഷിക്കുകയും... പകരമായി അനുഗ്രഹവും പുഞ്ചിരിയും മാത്രം പ്രതീക്ഷിക്കുന്ന പുതുതലമുറ...

 ഭൂട്ടാനിലെ സ്കൂൾ കുട്ടികളെ ഗവൺമെന്റ് മൊത്തത്തിൽ  ദത്ത് എടുത്തിരിക്കുകയാണ്. പാഠപുസ്തകത്തി നോ, യൂണിഫോമിനോ, ഭക്ഷണത്തിനോ, മരുന്നിനോ ഒരു വിദ്യാർത്ഥിയും ബുദ്ധിമുട്ടില്ല. പ്ലസ് ടുു പഠനകാലത്തു തന്നെ അദ്ധ്യാപകർ തീരുമാനിക്കും ഓരോ വിദ്യാർത്ഥിയുടെയും കഴിവും അഭിരുചിയുംം അനുസരിച്ച് ഏത് പ്രവർത്തന മേഖല തിരഞ്ഞെടുക്കണം എന്നത്. അതിനായി അഭിരുചി പരീക്ഷകളും, കഴിവ് പരിശോധനയും, സമയാസമയങ്ങളിൽ നടത്തും. റിസൾട്ട് വന്നു കഴിഞ്ഞാൽ സ്കൂൾ അധികൃതർ തന്നെ ഉപരിപഠന കേന്ദ്രങ്ങൾ നിർദ്ദേശിക്കും. മിടുക്കരായ വിദ്യാർത്ഥികളെ വിദേശരാജ്യങ്ങൾ സ്പോൺസർ ചെയ്യും. മറ്റൊരുു വിഭാഗം ബുദ്ധമത സന്യാസത്തിന് ആയി സ്വയം പാത തെളിയിക്കും. പഠനം പൂർത്തിയാക്കിയാൽ ആരും തന്നെ ഉദ്യോഗത്തിനായി ബുദ്ധിമുട്ടാറില്ല. ജനസംഖ്യ കുറവായതിനാൽ, പൂർത്തീകരിച്ച ഉന്നതവിദ്യാഭ്യാസത്തിന് അനുസരിച്ച് അർഹമായ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽജോലി ലഭിച്ചിരിക്കും. നിയമന സ്ഥലം, ശമ്പളം എന്നിവ ഗവൺമെന്റ് തീരുമാനിക്കും. സ്ഥലംമാറ്റത്തിനോ, ശമ്പള പരിഷ്കരണത്തി നോ, ആരും കൊടി പിടിക്കാറില്ല. രാജ്യസേവനം തങ്ങളുടെ കടമയാണ് എന്നവർ വിശ്വസിക്കുന്നു. 


 സത്യത്തിൽ എന്തിനാണ് നമുക്ക്"സ മ്പാദ്യം" എന്നു  തോന്നിപ്പോകുന്ന അവസ്ഥ.... ആളോഹരി സന്തോഷം കൈമുതലായുള്ളകുഞ്ഞു രാഷ്ട്രം.  എല്ലു മുറിയെ പണിയെടുത്തു മാത്രം തിന്നുന്ന മനുഷ്യർ. എനിക്ക് അത്ഭുതം തോന്നിയ മറ്റൊരുു കാര്യം,.. 'ജനനം' 
'വിവാഹം' 'ഗൃഹ നിർമ്മാണം "''മരണം' എന്നീ  കാര്യങ്ങ  ളോട്അനുബന്ധിച്ചുണ്ടാകുന്ന ഒരുുു ചടങ്ങിനു പോലും ഇവർ ധൂർത്തടിക്കുകയോ, പണക്കൊഴുപ്പ് കാണിക്കുക യോ  ചെയ്യില്ല. ഈ നാലു കാര്യങ്ങൾക്കുവേണ്ടി അല്ലേ് നമ്മു ടെ  നാട്ടിൽ സാധാരണക്കാർ പോലും ചെറിയ കടങ്ങളിൽ നിന്നും വലിയ കടക്കെണിയിലേക്കും, പിന്നീട് ആത്മഹത്യ യിലേക്ക്  വരെ ചെന്നെത്തുന്നത്്. സമൂഹത്തിൽ ഒരുത്തൻ ചെയ്യുന്നതിനേക്കാൾ കേമം ആവണം ഞാൻ ചെയ്യുന്നത്് എന്ന ചിന്തയാണ് കടം എന്ന വാക്കി ലേക്കുള്ള ആദ്യചുവട്്. ആരവങ്ങൾ ഒന്നുമില്ലെങ്കിലും, പണം വാരിയെറി ഞ്ഞി ല്ലെങ്കിലും ജനനവും വിവാഹവും വീടുപണി യും മരണവും എല്ലാം പ്രകൃതിിനിയമം  പോലെ, മഴയും മഞ്ഞും പോലെ സമയാസമയങ്ങളിൽ നടക്കുന്നു ... 



 രാജ്യത്തിന്റെ രക്ഷകനായ രാജാവിനെ അവർ majesty എന്ന് സംബോധന ചെയ്യും. "ഞങ്ങളുടെ രാജാവ്" എന്ന് വലതുകൈ ഹൃദയത്തോട് ചേർത്ത് പറയുമ്പോൾ പത്തു വയസ്സുകാരൻ മുതൽ 100 വയസ്സുകാരൻ വരെ എത്ര ബഹുമാനം, സ്നേഹം,  അഭിമാനം എല്ലാം ഒരുമിച്ചു മുഖത്തു വരുന്ന ഭാവം. അത്ഭുതം തോന്നും ഭൂട്ടാനിലെ ജനങ്ങളുടെ രാജ്യസ്നേഹം കാണുമ്പോൾ. എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലും, കടകളിലും, വാഹനങ്ങളിലും, വീടുകളിലും രാജാവിന്റെ ചിത്രം പൂജിക്കും. തലസ്ഥാനമായ തിമ്പു വി ലാണ് രാജാവിന്റെ കൊട്ടാരം എങ്കിലും എല്ലാ ജില്ലകളിലും രാജാവ് തന്റെ പ്രതിനിധികളെ ചുമതലപ്പെടുത്തി തന്റെസാന്നിധ്യം എപ്പോഴും അറിയിക്കും. പ്രധാന മന്ത്രിയും, ഓരോ ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള മന്ത്രിമാരും അടങ്ങുന്ന കാബിനറ്റ് രാജ്യം മുഴുവൻ പ്രവർത്തനം നടത്തുന്നു. ഓരോ ചെറിയ കാര്യവും രാജാവിന്റെ നിർദ്ദേശപ്രകാരം മാത്രമേ പ്രാവർത്തികമാക്കുക യുള്ളൂ. എപ്പോഴും ഞാനുണ്ട് എന്ന വിശ്വാസം രാജാവ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു ., " "അധികാരത്തിന്റെ കണ്ണു മഞ്ഞളിപ്പല്ല, മറിച്ച് സുരക്ഷിതവും സംരക്ഷണം ഉറപ്പുവരുത്തുന്ന തുമായ ഒരു കവചമാണ് ഭൂട്ടാനിലെ ഭരണം." ഈ രാജ്യത്തിന്റെ സത്ത അതിലൂന്നിയതാണ്. ഇത്രയും മഹനീയമായ പൈതൃകം വിശുദ്ധമായി നിലനിർത്താൻ സാധിക്കുന്നത് കലർപ്പില്ലാത്ത രാജഭരണം ഒന്നുകൊണ്ടു മാത്രമാണ്. യുഗ യുഗാന്തരങ്ങളോ ളം അന്തസ്സുള്ള രാജഭരണം നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു...

 തുടരും..10: വായന എന്ന സുകൃതം


Thursday, November 14, 2019

തുടരുന്നു... 8: കർഷകശ്രീകൾ ഇവരല്ലേ.






സ്കൂൾ കോമ്പൗണ്ടിലെ പല തരത്തിലുള്ള അഞ്ച് പൂ ന്തോട്ടങ്ങളും, താഴെത്തട്ടിലുള്ള കൃഷിയിടങ്ങളും അവയുടെ മേൽനോട്ടവും രാധി സ്കൂളിലെ അധ്യാപകരും, കുട്ടികളും ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും, വിളവിൻ അനുസരിച്ചും, വേണ്ട മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ആ പ്രോജക്റ്റിനെ പേര്" ഗ്രീൻ ഹിൽസ്" എന്നാണ്. പ്രിൻസിപ്പലിനാണ് അതിന്റെ പ്രധാന ചുമതല. കൃഷിക്കാവശ്യമായ സകലസാധനസാമഗ്രികളും, ജില്ലാ കൃഷിഭവനിൽ പോയി ശേഖരിച്ച് സമയാസമയം എത്തിക്കേണ്ടതുണ്ട്. പൂന്തോട്ട നിർമ്മാണം, പരിപാലനം തുടങ്ങിയ ജോലികൾ എൽപി,  യുപി, ക്ലാസ്സുകളിലെ കുട്ടികൾ ക്കാണ്. പച്ചക്കറി കൃഷി, വിളവെടുപ്പ്, വിപണനം എന്നിവ ഹൈസ്കൂൾ ക്ലാസിലെ കുട്ടികളുടെ ചുമതലയാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഒപ്പം തന്നെ കൈ തഴമ്പുള്ള കർഷകശ്രീകളായി അവർ മാറുന്നു. 



എന്തു ഭംഗി ആണെന്നോ രാധിയിലെ പൂന്തോട്ടങ്ങളുംം പച്ചക്കറി തോട്ടങ്ങളുംം കാണാൻ. പ്രകൃതിദത്തമായതൊന്നും കുത്തി നോവിക്കാതെ, കൃത്രിമമായതൊന്നും കെട്ടി പോക്കാതെ പാറക്കൂട്ടങ്ങളുടെയും, കുഞ്ഞ് അരുവികളുടെയും ഇടയിലൂടെ പ്രതീക്ഷയുടെ വിത്തുപാകി സംതൃപ്തിയുടെ വിളവുകൾ ശേഖരിക്കുന്നവർ. 
 മതിൽ കെട്ടോ, വേലികളോ രാധി ഗ്രാമത്തിൽ കണ്ടതേയില്ല . ഭൂപ്രകൃതിക്കനുസരിച്ചു തട്ടു തിരിച്ചാണ് നിലമൊരുക്കലും നടീലും ഒക്കെ. 

കാബേജ്, ക്വാളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, പല വലിപ്പമുള്ള ബീൻസുകൾ, വിവിധതരത്തിലുള്ള മുളകുകളും തക്കാളി കളും, എന്നിവ മുകൾതട്ടിലും, ഗോതമ്പ്, ചോളം, വില്ലേജ് റൈസ് എന്ന നാടൻ അരി എന്നിവ താഴെ തട്ടിലും ആയി ക്രമീകരിച്ചിരിക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു നിരതന്നെയുണ്ട്. പലതും ഭൂട്ടാനിൽ മാത്രം കാണുന്നത് തന്നെ. പടവലങ്ങയുടെ രുചിയും കാക്കയുടെ  കൊക്കിന്റെ ആകൃതിയിലുള്ള ക്രോപീക്, കുമ്പളങ്ങയുടെ രുചിയും പപ്പായയുടെ വലിപ്പവുമുള്ള സ്ക്വാഷ് എന്ന വള്ളിയിൽ തൂങ്ങുന്ന കായ്കൾ, 
ഇത്തിരിക്കുഞ്ഞൻ കയ്പ്പക്കകൾ, വിവിധ തരത്തിലുള്ള സ്പിനാച്എസ്, 




 ഉരുളക്കിഴങ്ങ് കൾ,  ചുവന്ന സവാള, വെളുത്തുള്ളി, മരത്തക്കാളി
, മണിത്തക്കാളി, ഉള്ളിൽ കറുത്ത കല്ല് കടിക്കുന്ന വാഴപ്പഴം അങ്ങനെയങ്ങനെ. രാധി ഗ്രാമത്തിൽ അധികവും കാണുന്നത്  ഓറഞ്ച് തോട്ടങ്ങൾ ആണ്.

കിളക്കുക, മണ്ണ് ഒരുക്കുക, നനയ്ക്കുക, പുതിയ പറിച്ചുനടുക, തുടങ്ങി എല്ലാ ജോലികളും കുട്ടികളാണ് ചെയ്യുക. അധ്യാപകരുടെ മേൽനോട്ടം മാത്രം മതി എങ്കിലും കൃഷിപ്പണിയുടെ കാര്യത്തിൽ രാധി സ്കൂളിലെ അധ്യാപകർ മുൻപിൽ തന്നെ. 



 അന്നത്തെ പണി കഴിഞ്ഞാൽ ഓരോ ദിവസവും വിളവെടുത്ത പച്ചക്കറികൾ തരംതിരിച്ച് സ്കൂൾ ആവശ്യത്തിനായി മാറ്റിവയ്ക്കും. ബാക്കി വരുന്നവ അധ്യാപകരുടെ വീടുകളിലും, അയൽ പക്കത്തുള്ള വീടുകളിലും ഒരുപോലെ പങ്കുവെച്ച് നൽകുന്നതി ൽ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഉത്തമ മാതൃകയാണ്. ലാഭം പ്രതീക്ഷിക്കാതെ, നഷ്ടം പറയാതെ അന്നത്തേക്ക് ഉള്ളത് കരുതുന്ന രീതി. വൈകുന്നേരം 4 മണി കഴിഞ്ഞാൽ നേരം പെട്ടെന്നുതന്നെ ഇരുട്ടും, കോടമഞ്ഞ് വന്നു മൂടും. ദൂരെ മലമുകളിലേക്ക് പോകേണ്ട കുട്ടികൾ ആദ്യം പണി മാറ്റി നടന്നു തുടങ്ങും. സ്കൂളിനു തൊട്ടടുത്തുള്ളവർ ഉറങ്ങാൻ മാത്രമേ വീട്ടിൽ പോവുകയുള്ളൂ. പഠനവും പുസ്തക ഭാരവും വീട്ടിലേക്കില്ല... കയ്യും വീശി, പാട്ടും പാടി, ചാടി ഓടിപ്പോകുന്ന ആ കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ്... 

അന്തരീക്ഷമലിനീകരണമോ,ജലമലിനീകരണമോ എന്തെന്നറിയാത്തവർ. അവർ പാടുന്ന പാട്ടുകൾ പ്രകൃതി ഗീതങ്ങളും, രാജ്യത്തിന്റെ രക്ഷ കർത്താവാ യ രാജാവിനെ കുറിച്ചുള്ള സ്തുതി ഗീതങ്ങളും ആണ്. കണ്ണും കാതും മനസ്സും ശുദ്ധമായ വർ... 
 തുടരും.. തുല്യപരിഗണന😇

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...