Pages

Thursday, November 14, 2019

തുടരുന്നു... 8: കർഷകശ്രീകൾ ഇവരല്ലേ.






സ്കൂൾ കോമ്പൗണ്ടിലെ പല തരത്തിലുള്ള അഞ്ച് പൂ ന്തോട്ടങ്ങളും, താഴെത്തട്ടിലുള്ള കൃഷിയിടങ്ങളും അവയുടെ മേൽനോട്ടവും രാധി സ്കൂളിലെ അധ്യാപകരും, കുട്ടികളും ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും, വിളവിൻ അനുസരിച്ചും, വേണ്ട മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ആ പ്രോജക്റ്റിനെ പേര്" ഗ്രീൻ ഹിൽസ്" എന്നാണ്. പ്രിൻസിപ്പലിനാണ് അതിന്റെ പ്രധാന ചുമതല. കൃഷിക്കാവശ്യമായ സകലസാധനസാമഗ്രികളും, ജില്ലാ കൃഷിഭവനിൽ പോയി ശേഖരിച്ച് സമയാസമയം എത്തിക്കേണ്ടതുണ്ട്. പൂന്തോട്ട നിർമ്മാണം, പരിപാലനം തുടങ്ങിയ ജോലികൾ എൽപി,  യുപി, ക്ലാസ്സുകളിലെ കുട്ടികൾ ക്കാണ്. പച്ചക്കറി കൃഷി, വിളവെടുപ്പ്, വിപണനം എന്നിവ ഹൈസ്കൂൾ ക്ലാസിലെ കുട്ടികളുടെ ചുമതലയാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഒപ്പം തന്നെ കൈ തഴമ്പുള്ള കർഷകശ്രീകളായി അവർ മാറുന്നു. 



എന്തു ഭംഗി ആണെന്നോ രാധിയിലെ പൂന്തോട്ടങ്ങളുംം പച്ചക്കറി തോട്ടങ്ങളുംം കാണാൻ. പ്രകൃതിദത്തമായതൊന്നും കുത്തി നോവിക്കാതെ, കൃത്രിമമായതൊന്നും കെട്ടി പോക്കാതെ പാറക്കൂട്ടങ്ങളുടെയും, കുഞ്ഞ് അരുവികളുടെയും ഇടയിലൂടെ പ്രതീക്ഷയുടെ വിത്തുപാകി സംതൃപ്തിയുടെ വിളവുകൾ ശേഖരിക്കുന്നവർ. 
 മതിൽ കെട്ടോ, വേലികളോ രാധി ഗ്രാമത്തിൽ കണ്ടതേയില്ല . ഭൂപ്രകൃതിക്കനുസരിച്ചു തട്ടു തിരിച്ചാണ് നിലമൊരുക്കലും നടീലും ഒക്കെ. 

കാബേജ്, ക്വാളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, പല വലിപ്പമുള്ള ബീൻസുകൾ, വിവിധതരത്തിലുള്ള മുളകുകളും തക്കാളി കളും, എന്നിവ മുകൾതട്ടിലും, ഗോതമ്പ്, ചോളം, വില്ലേജ് റൈസ് എന്ന നാടൻ അരി എന്നിവ താഴെ തട്ടിലും ആയി ക്രമീകരിച്ചിരിക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു നിരതന്നെയുണ്ട്. പലതും ഭൂട്ടാനിൽ മാത്രം കാണുന്നത് തന്നെ. പടവലങ്ങയുടെ രുചിയും കാക്കയുടെ  കൊക്കിന്റെ ആകൃതിയിലുള്ള ക്രോപീക്, കുമ്പളങ്ങയുടെ രുചിയും പപ്പായയുടെ വലിപ്പവുമുള്ള സ്ക്വാഷ് എന്ന വള്ളിയിൽ തൂങ്ങുന്ന കായ്കൾ, 
ഇത്തിരിക്കുഞ്ഞൻ കയ്പ്പക്കകൾ, വിവിധ തരത്തിലുള്ള സ്പിനാച്എസ്, 




 ഉരുളക്കിഴങ്ങ് കൾ,  ചുവന്ന സവാള, വെളുത്തുള്ളി, മരത്തക്കാളി
, മണിത്തക്കാളി, ഉള്ളിൽ കറുത്ത കല്ല് കടിക്കുന്ന വാഴപ്പഴം അങ്ങനെയങ്ങനെ. രാധി ഗ്രാമത്തിൽ അധികവും കാണുന്നത്  ഓറഞ്ച് തോട്ടങ്ങൾ ആണ്.

കിളക്കുക, മണ്ണ് ഒരുക്കുക, നനയ്ക്കുക, പുതിയ പറിച്ചുനടുക, തുടങ്ങി എല്ലാ ജോലികളും കുട്ടികളാണ് ചെയ്യുക. അധ്യാപകരുടെ മേൽനോട്ടം മാത്രം മതി എങ്കിലും കൃഷിപ്പണിയുടെ കാര്യത്തിൽ രാധി സ്കൂളിലെ അധ്യാപകർ മുൻപിൽ തന്നെ. 



 അന്നത്തെ പണി കഴിഞ്ഞാൽ ഓരോ ദിവസവും വിളവെടുത്ത പച്ചക്കറികൾ തരംതിരിച്ച് സ്കൂൾ ആവശ്യത്തിനായി മാറ്റിവയ്ക്കും. ബാക്കി വരുന്നവ അധ്യാപകരുടെ വീടുകളിലും, അയൽ പക്കത്തുള്ള വീടുകളിലും ഒരുപോലെ പങ്കുവെച്ച് നൽകുന്നതി ൽ മുതിർന്ന കുട്ടികൾ ചെറിയ കുട്ടികൾക്ക് ഉത്തമ മാതൃകയാണ്. ലാഭം പ്രതീക്ഷിക്കാതെ, നഷ്ടം പറയാതെ അന്നത്തേക്ക് ഉള്ളത് കരുതുന്ന രീതി. വൈകുന്നേരം 4 മണി കഴിഞ്ഞാൽ നേരം പെട്ടെന്നുതന്നെ ഇരുട്ടും, കോടമഞ്ഞ് വന്നു മൂടും. ദൂരെ മലമുകളിലേക്ക് പോകേണ്ട കുട്ടികൾ ആദ്യം പണി മാറ്റി നടന്നു തുടങ്ങും. സ്കൂളിനു തൊട്ടടുത്തുള്ളവർ ഉറങ്ങാൻ മാത്രമേ വീട്ടിൽ പോവുകയുള്ളൂ. പഠനവും പുസ്തക ഭാരവും വീട്ടിലേക്കില്ല... കയ്യും വീശി, പാട്ടും പാടി, ചാടി ഓടിപ്പോകുന്ന ആ കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ്... 

അന്തരീക്ഷമലിനീകരണമോ,ജലമലിനീകരണമോ എന്തെന്നറിയാത്തവർ. അവർ പാടുന്ന പാട്ടുകൾ പ്രകൃതി ഗീതങ്ങളും, രാജ്യത്തിന്റെ രക്ഷ കർത്താവാ യ രാജാവിനെ കുറിച്ചുള്ള സ്തുതി ഗീതങ്ങളും ആണ്. കണ്ണും കാതും മനസ്സും ശുദ്ധമായ വർ... 
 തുടരും.. തുല്യപരിഗണന😇

2 comments:

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...