Pages

Wednesday, September 25, 2019

തുടരുന്നു.. 2: താഴ്വര പട്ടണം


 ഭൂട്ടാനിലെ അതിർത്തി ജില്ലകളിൽ ഒന്നാണ് samdrupjonkar. ഇവിടെ നിന്നു വേണം യാത്രയുടെ രണ്ടാം ഘട്ടം. നിയമനടപടികൾക്കുംകും ബസ് ടിക്കറ്റ് ലഭിക്കാനും ഒരു ദിവസത്തെ താമസം ഉണ്ട്. എല്ലാറ്റിനുംം സഹായിക്കാനായി ഏജൻസി യുടെ സഹായം ലഭിക്കും.


ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അധ്യാപക ജോലിക്ക്് വേണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ  നേരിട്ടു നടത്തുന്ന ഓൺലൈൻ അഭിമുഖം എന്ന കടമ്പ കടന്നു കഴിഞ്ഞാൽ അദ്ധ്യാപക റിക്രൂട്ട്മെന്റ് ഏജൻസി വഴി 5വർഷത്തെ വർക്ക് പെർമിറ്റ് ലഭിക്കും.  ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുതുക്കാവുന്ന ആജീവനാന്ത വർക്ക്പെർമിറ്റ്.  അന്തസ്സുള്ളഗവൺമെന്റ് ജോലിി, ന്യായമായ ശമ്പളം, സ്വസ്ഥമായ ജീവിതം. ഗുരുക്കന്മാർക്ക് ഇത്രയും വന്ദനംം നൽകുന്ന് മറ്റൊരു രാജ്യം് ഉണ്ടോ എന്ന്് സംശയമാണ്്... ഓരോ അധ്യയന വർഷവുംുജനുവരി രണ്ടാം വാരത്തോടെ ആരംഭിക്കും. ജൂലൈ മാസത്തിൽ രണ്ട് ആഴ്ചയും ഡിസംബറിൽ ഒരുു മാസവും അവധിിദിനങ്ങൾ ആണ്.

ഇരുപതോളം ജില്ല്ലകളുള്ള ഭൂട്ടാനിലെ Trashigham ജില്ലയിലുള്ള  രാധി എന്ന്ന്ന ഗ്രാമത്തിലെ ഹയർസെക്കൻഡറി സ്കൂളിലേക്ക് ആണ്് പോസ്റ്റിംഗ്് ലഭിച്ചത്  . 
സാം ട്രുപ് ജോൻകാർ ലെ ഏക മലയാളിി ഹോംസ്റ്റേ  ആയ ശംഭോലയിൽ മുറിയെടുത്തു. കേരളത്തിലെ ഒരുവടക്കൻ ഗ്രാമത്തിൽ നിന്നും് പത്തുമുപ്പതു വർഷംം മുന്നേ ഇവിടെയെത്തിയ  ഒരു മലയാളി കുടുംബം ആണ് ഇത്് നടത്തുന്നത്.  എനിക്കറിയാത്ത കാര്യങ്ങളെല്ലാം അവരോട് ചോദിച്ചറിഞ്ഞു്. ശംഭോല യിലെത്തി 3  ദിവസത്തെ  കുളി ഒന്നിച്ച്കുളിച്ചു. 3000 കിലോോമറ്ററുകൾ കഴിഞ്ഞു ചൂടുള്ള കുത്തരി ചോറും, പാലക്കാടൻ സാമ്പാറും, പപ്പടവും കിട്ടിയാൽ മനസ്സിനും വയറിനും ഉണ്ടാകുന്ന സന്തോഷം അനുഭവിച്ചുുതന്നെ അറിയണം. ഭക്ഷണവും വിശ്രമവും കഴിഞ്ഞ ഭൂട്ടാൻറ്റെ  സ്പന്ദനം അറിിിയാനുള്ള വ്യഗ്രതയിിയിൽ പുറത്തേക്കിറങ്ങി... 

 സത്യം പറഞ്ഞാൽ നോക്കി നിന്നു പോയി..... ഈ കുഞ്ഞു പട്ടണത്തെ കുറച്ചുനേരം. ഒരു ഗെയിറ്റിന് അപ്പുറവുംം ഇപ്പുറവും ഉള്ള രംഗീയ യുംം സാംംഡ്രോപ്പ് ജോ
ങ്കറുംം തമ്മിൽ രാവും പകലും പോലെ വ്യത്യാസം.. ഭീതി ഉളവാക്കുന്ന ഭീകരവാദ മുഖത്തുനിന്നും വ്യത്യസ്തമായി ബുദ്ധമത തത്വം മഹനീയമായി പ്രതിഫലിക്കുന്ന ശാന്ത മുഖങ്ങൾ... 'പ്രയർ വീൽ' എന്ന പ്രാർത്ഥന ചക്രം ഒരുതവണ തിരിച്ചാൽ അതിൽ കൊത്തിവച്ചു രിക്കുന്ന പുണ്യ മന്ത്രങ്ങൾ ഒരുതവണ ജപിച്ച ഫലമാണ് എന്ന് ഓതുന്ന ബുദ്ധമത സന്യാസികളും സന്യാസിനികളും... കടുത്തമെറൂൺ വസ്ത്രവും,  മഞ്ഞനി റത്തിലുള്ള മേൽ വസ്ത്രവും, ധരിച്ച് മുണ്ഡനം ചെയ്ത ശിരസ്സുമായി, പ്രസന്നവദനരായി നടക്കുന്നവർ... ബുദ്ധമത സന്യാസികളുടെ താവളമാണ് ഇവിടം.... ഏതാനും മണിക്കൂറുകൾ ഈ കുഞ്ഞു പട്ടണത്തിൽ നോക്കി നിന്നാൽ നാമറിയാതെ ഒരു ശാന്തത നമ്മിലേക്കും സംക്രമിക്കും...





 ഇനി മലമുകളിലെ താമസത്തിന് അത്യാവശ്യമായ സാധനങ്ങൾ ഒരുകൂട്ടണം.. തൊട്ടടുത്തുള്ള ഇന്ത്യൻമിലിറ്ററി  കാന്റീൻ നിന്നും അത്യാവശ്യം വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളുംം പാചക പാത്രങ്ങളുംം നല്ലവിലക്കുറവിൽ ലഭിച്ചു.. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി വസ്ത്രങ്ങൾ,ഇന്ത്യക്കാർ മാത്രംഉപയോഗിക്കുന്ന പലചരക്ക് വസ്തുക്കൾ എന്നിവയെല്ലാം ഇവിടെനിന്ന് ശേഖരിച്ചു... കേരളത്തിലെ പോലെ തന്നെ തെങ്ങും കവുങ്ങും വെറ്റിലയും ഇവിടെയുംം കാണാം എന്നാൽ മലമുകളിൽ കയറിയാൽ ഇവയൊന്നും ലഭ്യമല്ലാത്തതിനാൽ അത്യാവശ്യം വേണ്ട നാളികേരം അടക്കം ശേഖരിച്ചു... ഓറഞ്ച് ന്റെ വിളവെടുപ്പുകാലം ആയിരുന്നു... അതിനാൽ തന്നെ ഈ 
പട്ടണത്തിന്ന്  ഒരു ഓറഞ്ച് നിറം ആണെന്ന് തോന്നി.. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം  ഓറഞ്ച് കൂമ്പാരം.. വിപണനവും കയറ്റുമതിയുംം തകൃതിയായി നടക്കുന്നു.... അതിരാവിലെ യാത്ര
തുടങ്ങേണ്ടത് കൊണ്ട് ഒരു പകൽ മാത്രമേ ഈ പട്ടണത്തെ അനുഭവിച്ചറിഞ്ഞുള്ളൂ
 തുടരും........
 3: പർവ്വതനിരകൾ ക്കിടയിലൂടെ.. 

Sunday, September 22, 2019

തുടരുന്നു...


നേരംം പുലരുന്നത് ആസാമി ലേക്കാണ് ഇന്ത്യയുടെ ഇടത്തെ കൈപ്പത്തി പോലെ തുടങ്ങുന്ന ആസാം. തേയിില തോട്ടങ്ങളുടെ ഭംഗി.... പച്ച കസവിട്ട സുന്ദരിയാണ് ആസാം. ആസാമിലെെ തേയില ലോകവിപണിയിൽ തന്നെ ഉണർവാണ്.
ആസാമിലെ പുലർകാലത്തെ കൂടുതൽസുന്ദരമാക്കുന്നത് ആസാമി പെൺകുട്ടികളാണ് . കേരളത്തിന്റെ മുണ്ടും നേരിയതും പോലെ ആസാമിലെ  വേഷവും അതിമനോഹരമാണ്. ചന്ദന നിറത്തിൽ ചുവന്ന നൂലുകൾ ചിത്ര വേലകൾ ചെയ്ത കൈത്തറി സാരികൾ ഉടുത്ത് , ചുവന്ന നീളൻ കുപ്പായവും , നെറ്റിയിൽ ചുവന്ന വട്ട പൊട്ടും, രണ്ടു കയ്യും നിറയെ ചുവപ്പുംം വെളുപ്പും വളകളും ,അണിഞ്ഞൊരുങ്ങി പ്രസന്നമായ മുഖം , ഭംഗിയുള്ള നടത്തം , ആരും കണ്ടാൽ നോക്കിപ്പോകുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥിനികൾ . ഇവരെ കണ്ടപ്പോൾ ആസാമിലെ കൊയ്ത്തുൽസവം ആയ ബിഹു ഓർത്തുപോയി.
സ്വന്ത മായ സംസ്കാരിക പൈതൃകമുള്ള സംസ്ഥാനം. ആളുകൾക്കൊക്കെ ഒരു മംഗോളിയൻ മുഖച്ഛായ . ഇന്ത്യൻ ചരിത്രത്തിൻറെ ഉല്പത്തിയിലേക്ക് ഒരു നുഴഞ്ഞുകയറ്റം നടത്തിയാൽ ഹിമാലയൻ പർവ്വതത്തോളം വലിയ കാര്യങ്ങൾ അല്ലേ. നമ്മുടെ ഭാരത ചരിത്രം മഹത്വമേറിയതാണ്. ഓരോ സംസ്ഥാനവും ബാഹ്യഘടകങ്ങൾ ആയ വസ്ത്രം , ഭാഷ , ആഹാരം,ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയിൽ വിഭിന്നമാണ് . എന്നാൽ നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത,...ഇന്ത്യക്കാരനെന്ന് അടിസ്ഥാന വികാരം .. ഇവയെല്ലാം ഈ യാത്രയിൽ  അനുഭവിച്ചറിഞ്ഞു.
ഇന്ത്യൻ ബോർഡറിലെ" രൻഗി യ "എന്ന അവസാന സ്റ്റേഷനിൽ ട്രെയിൻ നിർത്തി... പക്ഷേ ഇതുവരെ കണ്ട് കാഴ്ചയല്ല ഇനി... പാൻപരാഗ് മണമുള്ള കാറ്റും, ലഹരി അടിച്ചു കിറുങ്ങിയ മുഖമുള്ള ചില മനുഷ്യരും. അഴുക്കുപുരണ്ട വസ്ത്രവും, പാറിപ്പറന്ന്ന മുടിയും, ദുഷിച്ച്ച്ച് നോട്ടങ്ങളും, മനംം മടുപ്പിക്കുന്ന കാഴ്ച.....
ട്രെയിനിൽ നിന്ന് ഇറങ്ങി ഒരുവിധത്തിൽ പ്ലാറ്റ്ഫോമിലൂടെ സാധന സാമഗ്രികളുമായി സ്റ്റേഷൻന്റെ പുറത്തുകടന്നു.... ഒരുു തട്ടുകടയിൽ നിന്നും പകുതി വെന്ത ആലുപൊറോട്ടയും  ഉളുമ്പ്  മണമുള്ള ഗ്ലാസിൽ കട്ടൻചായയും വേണ്ടാതെെ വിശപ്പുകൊണ്ട് കഴിച്ചു.. മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന പരിസരം ,വിലപേശുന്ന, തമ്മിൽ കശപിശകൂടുന്ന മനുഷ്യർ... ആ പ്രദേശത്തെ ദാരിദ്ര്യം വിളിച്ചോതുന്ന കുറെ കാഴ്ചകൾ...



വാക്കുതർക്കങ്ങൾ ക്ക്‌്ക്ഒടുവിൽ ഒരുു കുതിരവണ്ടിയിൽ കയറി താമസസൗകര്യം നോക്കുന്നതിനിടയിലാണ് മലയാളിയായ ഒരു  പട്ടാളക്കാരനെ കണ്ടത്. മുഖത്തെ പരിഭ്രമം കണ്ടാവാം അയാൾ പറഞ്ഞു, യാത്ര നാളത്തേക്ക് ആക്കാതെ ഇന്നുതന്നെ  അതിർത്തി കടക്കുന്നതാണ് നല്ലത്... അന്നു പുലർച്ചെ ആസാം കാടുകളിൽ തീവ്രവാദി ആക്രമണത്തിൽ പട്ടാളക്കാരും ഗ്രാമവാസികളും കൊല്ലപ്പെട്ടിരിക്കുന്നു. പെട്ടെന്നൊരു ഒരു ഹർത്താൽ പ്രതീക്ഷിച്ച്  പട്ടാളക്കാർ നെട്ടോട്ടം ഓടുന്നു .ഒരുു മണിക്കൂറിനകം രൻഗിയ്‌്  വിടണം അല്ലെങ്കിൽ മൂന്നാല്് ദിവസം നീണ്ടുനിൽക്കുന്ന ഹർത്താലിൽ കുടുങ്ങാൻ സാധ്യതയുണ്ട്. കുറച്ചുനേരത്തെ കാത്തുനിൽപ്പി ഒടുവിൽ ഒരു പഴയ ട്രക്ക് കിട്ടി. എല്ലായിടത്തും തോക്കേന്തിയ പട്ടാളക്കാർ...
ആസാം ഉൾഫഗളുടെ നഗരമാണ് ആണ്, ഉൾഫ് തീവ്രവാദികളെ നേരിടാനുള്ള നിതാന്ത ജാഗ്രത പട്ടാളക്കാരുടെ കണ്ണുകളിൽ കാണാം....," യാത്ര "ഒറ്റവാക്കിൽ ദുർഘടം... കണ്ണെത്താത്ത്ത ദൂരത്തോള്ളം കൃഷിസ്ഥലങ്ങളും , ഭൂമിയെ   സ്പർശിച്ചുകൊണ്ട് പച്ചയായ ജീവിതം നയിക്കുന്ന ഗ്രാമവാസികളും. കുളങ്ങളും,തോടുകളും, മേടുകളും ...ഇടയ്ക്കിടെ  കോളനികൾ പോലെ ഗ്രാമവാസികളുടെ വീടുകളുംകാണാം ..

ഇതുകഴിഞ്ഞാൽ കുറച്ചു ദൂരം  വിജനമായ പ്രദേശങ്ങളാണ്. അതുകഴിഞാാൽ ആസാംകാടുകളും ... വന്യമൃഗങ്ങളെെെകാൾ പേടിക്കേണ്ടത്‌ കൊള്ളക്കാരെെ ആണ്അതിനാൽ തന്നെ കൂട്ടം ആയിട്ടുള്ള യാത്രയാണ് ഇവിടെ അഭികാമ്യം.... രാത്രിയിൽ യാത്ര അനുവാദവുംും ഇല്ല.. വീണ്ടും്ടും്ടും്ടും വിജനമായ കുറെ സ്ഥലങ്ങൾ ..... ഇന്ത്യൻ പട്ടാളത്തിന് ഒരുുു വലിയ ക്യാമ്പ് തന്നെ ഉണ്ടിവിടെ. എവിടെ നോക്കിയാലും പട്ടാളക്കാരും പട്ടാള വണ്ടികളുംും മാത്രം...


   രണ്ടു മണിക്കൂറോളം നീണ്ട റോഡ് യാത്രയിൽ ഒരു പീടിക മുറി പോലുംം കണ്ടില്ല. ഉള്ളിൽ ഭയവും പുറമേ ധൈര്യവും  ഭാവിച്ച് വരുന്നിടത്ത്          വച്ച്കാണാം എന്ന മട്ടിൽ ഇരുന്നു... തട്ടുതട്ടായി തേയിലത്തോട്ടങ്ങളും റോഡിൻറെെ കയറ്റിറക്കങ്ങളും ഭൂമിയുടെ കിടപ്പ് ഉയരത്തിലേക്ക് ആണെന്ന് സൂചന നൽകി... ഏകദേശം രണ്ടു മണിക്കൂറിനുശേഷം വീണ്ടും പട്ടാളക്കാരെ കാണാൻ തുടങ്ങി. 

അതിർത്തിയിൽ എത്തി എന്നതിൻറെ സൂചനയായി ആയി അടുത്തടുത്തായി  രണ്ടു വലിയ കമാനങ്ങൾ കണ്ടു... ആദ്യത്തേത്  ഇന്ത്യൻ ഗേറ്റ്.. രണ്ടാമത്ത്തേത് ഭൂട്ടാൻ ബോർഡർ ഗേറ്റും.. ആദ്യത്തെ ഗേറ്റിൽ ഇറങ്ങി ബോർഡർ ചെക്കിങ് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് വന്ന വാഹനത്തിന് തിരിച്ചു പോകാം... പത്തടി നടന്നാൽ ഭൂട്ടാൻ  ബോർഡർ ചെക്കിങ്... നമ്മുടെ ആഗമനോദ്ദേശംവും  രേഖകളും  വിശദമായി പരിശോധിച്ച് , നമുക്ക് വേണ്ട വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു തരുന്ന ഇമിഗ്രേഷൻ ഓഫീസർമാർ.... ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ഭൂട്ടാൻ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞു...
തുടരും....2:   താഴ്‌വര പട്ടണം
Samdrupjonkar....


തുടരുന്നു....




അർദ്ധരാത്രിയിലാണ് സിലിഗുരി എന്ന് പേരുള്ള ഊട്ടിയുടെ ഛായയുള്ള പട്ടണത്തിൽ തീവണ്ടി എത്തിയത്.. പലതരം പഴങ്ങളുടെയും ,പച്ചക്കറികളുടെയും ,ഹോം മെയ്ഡ് ചോക്ലേറ്റ്കളുടെയും വിപുലമായ മാർക്കറ്റാണ് ഇവിടം... ഡാർജിലിങ്ങിലെയും മറ്റും വിവിധ ഹിൽ സ്റ്റേഷനിലേക്കുള്ള വിനോദസഞ്ചാരികൾ ഇവിടെയാണ് ഇറങ്ങുക. ഏകദേശം 15 മിനിറ്റോളം സമയം ഈ വണ്ടി ഇവിടെ നിർത്തിയിടും .ഗുഹവത്തി എക്സ്പ്രസിൽ ഞങ്ങളുടെ വരവും കാത്ത് സിലിഗുരി സ്റ്റേഷനിൽ ഒരാൾ കാത്തിരുന്നിരുന്നു. ഇന്ത്യൻ മിലിറ്ററി സർവീസിന്റെ  ഗ്രെഫ് ഡിപ്പാർട്ട്മെൻടിൽ എഞ്ചിനീയറിംഗ് സെക്ഷനിലാണ് മോഹൻമാമയുടെ ജോലി. സിലിഗുരിയിൽ ആയിരുന്നു അന്ന്. ഭൂട്ടാനിലെ തണുപ്പിനെ കുറിച്ച്ധാരണ ഉള്ളതു കൊണ്ട് കമ്പിളി ഉടുപ്പുകൾ ഞങ്ങൾക്ക് സമ്മാനിച്ചു. ഒരു കൂട നിറയെ സിലിഗുരി ആപ്പിളും. ഭൂട്ടാൻ ഗ്രെഫ്‌  ഡിപ്പാർട്ട്മെൻറ്ജോലി ചെയ്തത് കൊണ്ട് അത്യാവശ്യംവേണ്ട പ്രാഥമിക വിവരങ്ങൾ ഒക്കെ പങ്കുവെച്ചു. ഭൂട്ടാനിലെ റോഡുകളുടെയും, പാലങ്ങളുടെയും,  നിർമ്മിതികൾ മുഴുവനും ഇന്ത്യൻ മിലിറ്ററിയുടെ ഗ്രേഫ് ഡിപ്പാർട്ട്മെൻറ് ആണ് ഏറ്റെടുത്തിരിക്കുന്നത് . മി നിറ്റുകൾ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീവണ്ടി കുതിച്ചുപാഞ്ഞു... ഇനി ഏതാനും മണിക്കൂറുകൾ  മാത്രമേ ഉള്ളൂ തീവണ്ടിയാത്ര
എന്ന ആശ്വാസത്തോടെ കുറച്ചുനേരം കണ്ണടച്ചു...
തുടരും...

Saturday, September 21, 2019

തുടരുന്നു...



യാത്രയിലുടനീളം ആകാംക്ഷയോടെ കാത്തിരുന്ന നഗരമായിരുന്നു കൽക്കട്ട. ഗീതാഞ്ജലിയിലൂടെ, ജനഗണമന യിലൂടെ, ഇന്ത്യയുടെ ആത്മാവിന്റെ സൗന്ദര്യം ലോക ലോകജനതയിൽ എത്തിച്ച രവീന്ദ്രനാഥ ടാഗോറിന്റെ നാട്... വെസ്റ്റ് ബംഗാൾന്റെ എല്ലാ എല്ലാ പ്രൗഡിയും പാരമ്പര്യവും ഒത്തുചേർന്ന് നഗരമാണ് 
കൽക്കട്ട.  എല്ലാവരും തിരക്കിട്ടോടുന്ന മഹാനഗരം... വിവിധതരം കച്ചവടക്കാരുടെ ബംഗാൾ കോട്ടൺ സാരികൾ , ഇവിടത്തെതു മാത്രമായ കരകൗശലവസ്തുക്കൾ ,മധുര പലഹാരങ്ങൾ , എല്ലാറ്റിനും പൈത്രകത്തിന്റെ അദൃശ്യ സാന്നിധ്യം... പുസ്തക കച്ചവടം തകൃതിയാണ് ഇവിടെ.. വിശ്വപ്രസിദ്ധമായ ടാഗോറിന്റെ രചനകൾ ആ മായാ തൂലിക ചലിപ്പിച്ച ഈ മണ്ണിൽ നിന്നുതന്നെ വാങ്ങിക്കുവാൻ  വായനയുടെ മാസ്മരികത അനുഭവിച്ചറിഞ്ഞ ഓരോരുത്തരും ശ്രമിക്കും. ഒരുപാട് മഹാത്മാമാരുടെ ജന്മം കൊണ്ട് പുണ്യമായ നഗരമാണ് കൽക്കട്ട.. സ്വാമി വിവേകാനന്ദൻ, അരവിന്ദ് ഘോഷ് അങ്ങനെ ഒരുപാട് പേർ...... മദർ തെരേസ   കർമംകൊണ്ട്  ധന്യമാക്കിയ ഇടം.. യാത്രയിലെ സായൂജ്യം ആണ് ഓരോ സഞ്ചാരിക്കും കൽക്കട്ട.. പല വർണ്ണങ്ങളിലുള്ള കുപ്പി വളകളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഉണ്ട് ഇവിടെ... കിലുകിലുങ്ങുന്ന കുപ്പിവള ശബ്ദവും, രാത്രിയിലെ  ദീപാലങ്കാരത്താൽ വിഭൂഷിതയായ ഹൗറ ബ്രിഡ്ജ് ഉം ( ഇന്നത് രബീന്ദ്ര സേതുവാണ്) കാതിലും കണ്ണിലും നിറച്ച യാത്രയുടെ യുടെ രണ്ടാം ദിനവും പിന്നിട്ടു...
 
  തുടരും..............

Thursday, September 19, 2019

തുടരുന്നു.....

   
 ..
....... മുല്ലപ്പൂവിന്റെ സുഗന്ധമാണ് തമിഴ്നാട്ടിലൂടെ യുള്ള  യാത്രയ്ക്ക്. ചൂടുള്ള  തൈരുസാദം , നെയ്യിൽ തുളുമ്പിയ മധുര പലഹാരങ്ങൾ, പലതരം മാമ്പഴങ്ങൾ, എല്ലാറ്റിലും സ്നേഹം ചേർത്ത് വിൽപ്പനക്കാർ. പട്ടു തന്നെ പത്തു തരം. കാശി പട്ട്, കാഞ്ചി പട്ട്, മധുരൈ പട്ട് അങ്ങനെയങ്ങനെ..... എല്ലായിടത്തും നിറം മുക്കിയ നൂലിന്റെ  മത്തുപിടിപ്പിക്കുന്നമണം.


    മുല്ലപ്പൂ സുഗന്ധത്തിൽ നിന്നും ചന്ദന ഗന്ധ ത്തിലേക്കുള്ള  മാറ്റമാണ് കർണാടകയിൽ എത്തുമ്പോൾ, തീവണ്ടിയിൽ ആദ്യം വന്നത് മൈസൂർ സിൽക്ന്റെ കച്ചവടക്കാരായിരുന്നു. അവരിത്തിരി പരുക്കൻ സ്വഭാവം കാരാണ്. കുമ്പളങ്ങ ഹൽവയും, രസഗുള യും ,ഗുലാബ് ജാമുൻ , പിന്നെ പു ലാവുകളുടെ  മേളവും. ഇതൊക്കെയാണ് കർണാടകയുടെ മുഖമുദ്രകൾ. റോസും ജമന്തിയും മല്ലികയും പൂവിട്ടു നിൽക്കുന്ന ഏക്കറുകണക്കിന് പൂപ്പാടങ്ങൾ ക്കിടയിലൂടെ തീവണ്ടി കുതിച്ചുപാഞ്ഞു. 


 ആന്ധ്രയിൽ എത്തിയപ്പോൾ ഒരു കൗതുകത്തിന് ഹൈദരാബാദി ബിരിയാണി ചോദിച്ചു വാങ്ങി , കുത്തുന്നമസാലകളുടെ ഒരു സമ്മേളനം . ഇന്ത്യൻ റെയിൽവേയുടെ സുരക്ഷിതമായ സേവനം ബഹുദൂര ട്രെയിനുകളിൽ ഒക്കെയും ലഭ്യമാക്കുന്നു എന്നത്  എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

 തുടരും.........................



   
                      


രാധി എന്ന ആതിഥേയ ഞാനെന്ന അതിഥിയും

   ഒന്ന് __ ശുഭയാത്ര.....

          യാത്രകൾക്ക് പല സ്വഭാവമുണ്ട് ആത്മ സാഫല്യം തേടിയുള്ള തീർഥയാത്രകൾ  ,സഞ്ചാരിയുടെ അടങ്ങാത്ത ആകാംക്ഷ യുമായുള്ള യാത്രകൾ, വിനോദത്തിനായി ഉള്ള അടിച്ചുപൊളി യാത്രകൾ, അഷ്ടിക്കു വക തേടിയുള്ള അനിവാര്യ യാത്രകൾ.... എന്നെ സംബന്ധിച്ച് ഈ യാത്ര ഇതിനെല്ലാം മീതേയായിരുന്നു
തണുത്ത മഞ്ഞുകണം പോലെ ഒരു കൽക്കണ്ടതുണ്ട് , അതിന്റെ രുചി അറിയാനുള്ള ഒരു യാത്ര എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
                         വർഷങ്ങൾക്കു മുൻപ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്ന ഏതൊരു നാട്ടുകാരനും അവസാനം വാങ്ങിയിരുന്നത് വീരമണി യിൽ നിന്നും  രണ്ടു തോർത്തുമുണ്ട് ആവും.
  പട്ടാമ്പി എന്ന കുഞ്ഞു പട്ടണത്തിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്ന വീരമണി എന്ന തുണി കടയും  , ഭസ്മക്കുറി വിശുദ്ധം ആക്കിയ വട്ടമുഖം ഉള്ള കടയുടമയുംപെട്ടെന്ന് മറന്നു പോകുന്നതല്ല .(കടയോ കടയുടമയോ ഇന്ന് ശേഷിക്കുന്നില്ല എന്നത് അ ൽപം വേദനയോടെ ഓർക്കുന്നു) 
ഏതു ദൂര യാത്രയ്ക്കും കൂട്ടായി ഉണ്ടായിരുന്നത് വിജയ് ബേക്കറിയിലെ നാലു വറവും നനുത്ത പഞ്ഞി പോലുള്ള റൊട്ടിയും,  എണ്ണ കിനിയുന്ന ഉണ്ണിയപ്പവും ആയിരുന്നു. കോൺവെൻറ് ഹോസ്റ്റലിലേക്ക് ഉള്ള  മടക്കയാത്രയിൽ മുത്തശ്ശൻ 
ഇതെല്ലാം വാങ്ങി തന്നിരുന്നു. ഏതൊരു യാത്രയ്ക്കും പിന്നീട് അതൊരു ശീലമായി.... ബില്ല് കൊടുത്ത് പലഹാര സഞ്ചി വാങ്ങുമ്പോൾ ബാക്കി പൈസക്ക് ജെംസ് മുട്ടായി വാങ്ങും.(പല വർണ്ണങ്ങളിലുള്ള  ജെoസ് മിഠായി വായിലിട്ട് അലിയിച്ച് നിറംമാറ്റി കടു മുടെ കടിക്കുമ്പോൾ പൈറ്റുടി കല്ലുവെച്ച മൂക്കുത്തിയിട്ട മുക്ക് ചുളുക്കി അച്ഛമ്മ പറഞ്ഞിരുന്നു  അത് പാടത്തെ ഞണ്ടിനെ തോടിന് കളർ കൊടുത്തു ഉണ്ടാകുന്നതാണ് എന്ന് . ഓരോ നിറത്തിലുള്ള ജെംസ്  മിട്ടായിയും വായിലിടുമ്പോൾ ഓർമ്മ വന്നിരുന്നത്  വീരമണി യിൽ അടുക്കിവെച്ച ജാക്കറ്റ് തുണികളുടെ  നിറവ്യത്യാസം ആയിരുന്നു )
         
            പട്ടാമ്പി ഗുരുവായൂരിനേ തഴുകി ഒഴുകുന്ന  നിളയിലെ കുഞ്ഞോളങ്ങൾ  കണ്ടിരുന്ന് ഷോർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകൾ പിന്നിട്ടത്റിഞ്ഞില്ല  . വിദ്യാലയ ,കലാലയ കാലങ്ങളിലൂടെ മനസ്സ് കുതിക്കാൻ ശ്രമിച്ചെങ്കിലും വർണാഭമായ ഓർമ്മകളെ മനസ്സിൻറെ ചെപ്പിൽ അമർത്തി ബന്ധിച്ചു. ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കിയും ,ഭാവി കാലത്തിലേക്ക് കണ്ണുംനട്ടു ,വർത്തമാനകാലം നഷ്ടപ്പെടുത്തുന്നത്  വ്യർത്ഥമാണെന്ന്തോന്നി. ജീവിക്കുന്ന ഓരോ നിമിഷവും  അർത്ഥ സാന്ദ്രമാക്കാനാണ് ജീവിതം പഠിപ്പിച്ചത്  .അല്ലെങ്കിൽ നഷ്ടം നമ്മുടേത് മാത്രമാകും.
ഇതിഹാസ കാരൻറെ കഥയിലെ പന തലപ്പുകൾ അകന്നു തുടങ്ങി ,ചൂടു കാറ്റും കുറഞ്ഞു .പാലക്കാട് ജംഗ്ഷൻ കഴിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസം.... ഇനി യാത്രയുമായി പൊരുത്തപ്പെട്ട് മതിയാകൂ. മൂന്നുദിവസത്തെ തീവണ്ടിയാത്രയിൽ ഏകദേശം വേണ്ട  ഭക്ഷണസാധനങ്ങളും , വെള്ളവും, മരുന്നു, എല്ലാം കരുതിയിരുന്നു. സമയം തള്ളിനീക്കുന്നതിനായി പുസ്തകങ്ങളും, തുന്നൽ സാമഗ്രികളും, ഇഷ്ടപ്പെട്ട പാട്ടുകളും കരുതിയിരുന്നെങ്കിലും ത്രിദിന രാത്രങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല ......(തുടരും)

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...