Pages

Wednesday, September 25, 2019

തുടരുന്നു.. 2: താഴ്വര പട്ടണം


 ഭൂട്ടാനിലെ അതിർത്തി ജില്ലകളിൽ ഒന്നാണ് samdrupjonkar. ഇവിടെ നിന്നു വേണം യാത്രയുടെ രണ്ടാം ഘട്ടം. നിയമനടപടികൾക്കുംകും ബസ് ടിക്കറ്റ് ലഭിക്കാനും ഒരു ദിവസത്തെ താമസം ഉണ്ട്. എല്ലാറ്റിനുംം സഹായിക്കാനായി ഏജൻസി യുടെ സഹായം ലഭിക്കും.


ഭൂട്ടാൻ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അധ്യാപക ജോലിക്ക്് വേണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ  നേരിട്ടു നടത്തുന്ന ഓൺലൈൻ അഭിമുഖം എന്ന കടമ്പ കടന്നു കഴിഞ്ഞാൽ അദ്ധ്യാപക റിക്രൂട്ട്മെന്റ് ഏജൻസി വഴി 5വർഷത്തെ വർക്ക് പെർമിറ്റ് ലഭിക്കും.  ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുതുക്കാവുന്ന ആജീവനാന്ത വർക്ക്പെർമിറ്റ്.  അന്തസ്സുള്ളഗവൺമെന്റ് ജോലിി, ന്യായമായ ശമ്പളം, സ്വസ്ഥമായ ജീവിതം. ഗുരുക്കന്മാർക്ക് ഇത്രയും വന്ദനംം നൽകുന്ന് മറ്റൊരു രാജ്യം് ഉണ്ടോ എന്ന്് സംശയമാണ്്... ഓരോ അധ്യയന വർഷവുംുജനുവരി രണ്ടാം വാരത്തോടെ ആരംഭിക്കും. ജൂലൈ മാസത്തിൽ രണ്ട് ആഴ്ചയും ഡിസംബറിൽ ഒരുു മാസവും അവധിിദിനങ്ങൾ ആണ്.

ഇരുപതോളം ജില്ല്ലകളുള്ള ഭൂട്ടാനിലെ Trashigham ജില്ലയിലുള്ള  രാധി എന്ന്ന്ന ഗ്രാമത്തിലെ ഹയർസെക്കൻഡറി സ്കൂളിലേക്ക് ആണ്് പോസ്റ്റിംഗ്് ലഭിച്ചത്  . 
സാം ട്രുപ് ജോൻകാർ ലെ ഏക മലയാളിി ഹോംസ്റ്റേ  ആയ ശംഭോലയിൽ മുറിയെടുത്തു. കേരളത്തിലെ ഒരുവടക്കൻ ഗ്രാമത്തിൽ നിന്നും് പത്തുമുപ്പതു വർഷംം മുന്നേ ഇവിടെയെത്തിയ  ഒരു മലയാളി കുടുംബം ആണ് ഇത്് നടത്തുന്നത്.  എനിക്കറിയാത്ത കാര്യങ്ങളെല്ലാം അവരോട് ചോദിച്ചറിഞ്ഞു്. ശംഭോല യിലെത്തി 3  ദിവസത്തെ  കുളി ഒന്നിച്ച്കുളിച്ചു. 3000 കിലോോമറ്ററുകൾ കഴിഞ്ഞു ചൂടുള്ള കുത്തരി ചോറും, പാലക്കാടൻ സാമ്പാറും, പപ്പടവും കിട്ടിയാൽ മനസ്സിനും വയറിനും ഉണ്ടാകുന്ന സന്തോഷം അനുഭവിച്ചുുതന്നെ അറിയണം. ഭക്ഷണവും വിശ്രമവും കഴിഞ്ഞ ഭൂട്ടാൻറ്റെ  സ്പന്ദനം അറിിിയാനുള്ള വ്യഗ്രതയിിയിൽ പുറത്തേക്കിറങ്ങി... 

 സത്യം പറഞ്ഞാൽ നോക്കി നിന്നു പോയി..... ഈ കുഞ്ഞു പട്ടണത്തെ കുറച്ചുനേരം. ഒരു ഗെയിറ്റിന് അപ്പുറവുംം ഇപ്പുറവും ഉള്ള രംഗീയ യുംം സാംംഡ്രോപ്പ് ജോ
ങ്കറുംം തമ്മിൽ രാവും പകലും പോലെ വ്യത്യാസം.. ഭീതി ഉളവാക്കുന്ന ഭീകരവാദ മുഖത്തുനിന്നും വ്യത്യസ്തമായി ബുദ്ധമത തത്വം മഹനീയമായി പ്രതിഫലിക്കുന്ന ശാന്ത മുഖങ്ങൾ... 'പ്രയർ വീൽ' എന്ന പ്രാർത്ഥന ചക്രം ഒരുതവണ തിരിച്ചാൽ അതിൽ കൊത്തിവച്ചു രിക്കുന്ന പുണ്യ മന്ത്രങ്ങൾ ഒരുതവണ ജപിച്ച ഫലമാണ് എന്ന് ഓതുന്ന ബുദ്ധമത സന്യാസികളും സന്യാസിനികളും... കടുത്തമെറൂൺ വസ്ത്രവും,  മഞ്ഞനി റത്തിലുള്ള മേൽ വസ്ത്രവും, ധരിച്ച് മുണ്ഡനം ചെയ്ത ശിരസ്സുമായി, പ്രസന്നവദനരായി നടക്കുന്നവർ... ബുദ്ധമത സന്യാസികളുടെ താവളമാണ് ഇവിടം.... ഏതാനും മണിക്കൂറുകൾ ഈ കുഞ്ഞു പട്ടണത്തിൽ നോക്കി നിന്നാൽ നാമറിയാതെ ഒരു ശാന്തത നമ്മിലേക്കും സംക്രമിക്കും...





 ഇനി മലമുകളിലെ താമസത്തിന് അത്യാവശ്യമായ സാധനങ്ങൾ ഒരുകൂട്ടണം.. തൊട്ടടുത്തുള്ള ഇന്ത്യൻമിലിറ്ററി  കാന്റീൻ നിന്നും അത്യാവശ്യം വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളുംം പാചക പാത്രങ്ങളുംം നല്ലവിലക്കുറവിൽ ലഭിച്ചു.. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി വസ്ത്രങ്ങൾ,ഇന്ത്യക്കാർ മാത്രംഉപയോഗിക്കുന്ന പലചരക്ക് വസ്തുക്കൾ എന്നിവയെല്ലാം ഇവിടെനിന്ന് ശേഖരിച്ചു... കേരളത്തിലെ പോലെ തന്നെ തെങ്ങും കവുങ്ങും വെറ്റിലയും ഇവിടെയുംം കാണാം എന്നാൽ മലമുകളിൽ കയറിയാൽ ഇവയൊന്നും ലഭ്യമല്ലാത്തതിനാൽ അത്യാവശ്യം വേണ്ട നാളികേരം അടക്കം ശേഖരിച്ചു... ഓറഞ്ച് ന്റെ വിളവെടുപ്പുകാലം ആയിരുന്നു... അതിനാൽ തന്നെ ഈ 
പട്ടണത്തിന്ന്  ഒരു ഓറഞ്ച് നിറം ആണെന്ന് തോന്നി.. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം  ഓറഞ്ച് കൂമ്പാരം.. വിപണനവും കയറ്റുമതിയുംം തകൃതിയായി നടക്കുന്നു.... അതിരാവിലെ യാത്ര
തുടങ്ങേണ്ടത് കൊണ്ട് ഒരു പകൽ മാത്രമേ ഈ പട്ടണത്തെ അനുഭവിച്ചറിഞ്ഞുള്ളൂ
 തുടരും........
 3: പർവ്വതനിരകൾ ക്കിടയിലൂടെ.. 

No comments:

Post a Comment

ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......