യാത്രയിലുടനീളം ആകാംക്ഷയോടെ കാത്തിരുന്ന നഗരമായിരുന്നു കൽക്കട്ട. ഗീതാഞ്ജലിയിലൂടെ, ജനഗണമന യിലൂടെ, ഇന്ത്യയുടെ ആത്മാവിന്റെ സൗന്ദര്യം ലോക ലോകജനതയിൽ എത്തിച്ച രവീന്ദ്രനാഥ ടാഗോറിന്റെ നാട്... വെസ്റ്റ് ബംഗാൾന്റെ എല്ലാ എല്ലാ പ്രൗഡിയും പാരമ്പര്യവും ഒത്തുചേർന്ന് നഗരമാണ്
കൽക്കട്ട. എല്ലാവരും തിരക്കിട്ടോടുന്ന മഹാനഗരം... വിവിധതരം കച്ചവടക്കാരുടെ ബംഗാൾ കോട്ടൺ സാരികൾ , ഇവിടത്തെതു മാത്രമായ കരകൗശലവസ്തുക്കൾ ,മധുര പലഹാരങ്ങൾ , എല്ലാറ്റിനും പൈത്രകത്തിന്റെ അദൃശ്യ സാന്നിധ്യം... പുസ്തക കച്ചവടം തകൃതിയാണ് ഇവിടെ.. വിശ്വപ്രസിദ്ധമായ ടാഗോറിന്റെ രചനകൾ ആ മായാ തൂലിക ചലിപ്പിച്ച ഈ മണ്ണിൽ നിന്നുതന്നെ വാങ്ങിക്കുവാൻ വായനയുടെ മാസ്മരികത അനുഭവിച്ചറിഞ്ഞ ഓരോരുത്തരും ശ്രമിക്കും. ഒരുപാട് മഹാത്മാമാരുടെ ജന്മം കൊണ്ട് പുണ്യമായ നഗരമാണ് കൽക്കട്ട.. സ്വാമി വിവേകാനന്ദൻ, അരവിന്ദ് ഘോഷ് അങ്ങനെ ഒരുപാട് പേർ...... മദർ തെരേസ കർമംകൊണ്ട് ധന്യമാക്കിയ ഇടം.. യാത്രയിലെ സായൂജ്യം ആണ് ഓരോ സഞ്ചാരിക്കും കൽക്കട്ട.. പല വർണ്ണങ്ങളിലുള്ള കുപ്പി വളകളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഉണ്ട് ഇവിടെ... കിലുകിലുങ്ങുന്ന കുപ്പിവള ശബ്ദവും, രാത്രിയിലെ ദീപാലങ്കാരത്താൽ വിഭൂഷിതയായ ഹൗറ ബ്രിഡ്ജ് ഉം ( ഇന്നത് രബീന്ദ്ര സേതുവാണ്) കാതിലും കണ്ണിലും നിറച്ച യാത്രയുടെ യുടെ രണ്ടാം ദിനവും പിന്നിട്ടു...
തുടരും..............
No comments:
Post a Comment