Pages

Thursday, September 19, 2019

തുടരുന്നു.....

   
 ..
....... മുല്ലപ്പൂവിന്റെ സുഗന്ധമാണ് തമിഴ്നാട്ടിലൂടെ യുള്ള  യാത്രയ്ക്ക്. ചൂടുള്ള  തൈരുസാദം , നെയ്യിൽ തുളുമ്പിയ മധുര പലഹാരങ്ങൾ, പലതരം മാമ്പഴങ്ങൾ, എല്ലാറ്റിലും സ്നേഹം ചേർത്ത് വിൽപ്പനക്കാർ. പട്ടു തന്നെ പത്തു തരം. കാശി പട്ട്, കാഞ്ചി പട്ട്, മധുരൈ പട്ട് അങ്ങനെയങ്ങനെ..... എല്ലായിടത്തും നിറം മുക്കിയ നൂലിന്റെ  മത്തുപിടിപ്പിക്കുന്നമണം.


    മുല്ലപ്പൂ സുഗന്ധത്തിൽ നിന്നും ചന്ദന ഗന്ധ ത്തിലേക്കുള്ള  മാറ്റമാണ് കർണാടകയിൽ എത്തുമ്പോൾ, തീവണ്ടിയിൽ ആദ്യം വന്നത് മൈസൂർ സിൽക്ന്റെ കച്ചവടക്കാരായിരുന്നു. അവരിത്തിരി പരുക്കൻ സ്വഭാവം കാരാണ്. കുമ്പളങ്ങ ഹൽവയും, രസഗുള യും ,ഗുലാബ് ജാമുൻ , പിന്നെ പു ലാവുകളുടെ  മേളവും. ഇതൊക്കെയാണ് കർണാടകയുടെ മുഖമുദ്രകൾ. റോസും ജമന്തിയും മല്ലികയും പൂവിട്ടു നിൽക്കുന്ന ഏക്കറുകണക്കിന് പൂപ്പാടങ്ങൾ ക്കിടയിലൂടെ തീവണ്ടി കുതിച്ചുപാഞ്ഞു. 


 ആന്ധ്രയിൽ എത്തിയപ്പോൾ ഒരു കൗതുകത്തിന് ഹൈദരാബാദി ബിരിയാണി ചോദിച്ചു വാങ്ങി , കുത്തുന്നമസാലകളുടെ ഒരു സമ്മേളനം . ഇന്ത്യൻ റെയിൽവേയുടെ സുരക്ഷിതമായ സേവനം ബഹുദൂര ട്രെയിനുകളിൽ ഒക്കെയും ലഭ്യമാക്കുന്നു എന്നത്  എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

 തുടരും.........................



   
                      


No comments:

Post a Comment

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...