Pages

Sunday, September 22, 2019

തുടരുന്നു...


നേരംം പുലരുന്നത് ആസാമി ലേക്കാണ് ഇന്ത്യയുടെ ഇടത്തെ കൈപ്പത്തി പോലെ തുടങ്ങുന്ന ആസാം. തേയിില തോട്ടങ്ങളുടെ ഭംഗി.... പച്ച കസവിട്ട സുന്ദരിയാണ് ആസാം. ആസാമിലെെ തേയില ലോകവിപണിയിൽ തന്നെ ഉണർവാണ്.
ആസാമിലെ പുലർകാലത്തെ കൂടുതൽസുന്ദരമാക്കുന്നത് ആസാമി പെൺകുട്ടികളാണ് . കേരളത്തിന്റെ മുണ്ടും നേരിയതും പോലെ ആസാമിലെ  വേഷവും അതിമനോഹരമാണ്. ചന്ദന നിറത്തിൽ ചുവന്ന നൂലുകൾ ചിത്ര വേലകൾ ചെയ്ത കൈത്തറി സാരികൾ ഉടുത്ത് , ചുവന്ന നീളൻ കുപ്പായവും , നെറ്റിയിൽ ചുവന്ന വട്ട പൊട്ടും, രണ്ടു കയ്യും നിറയെ ചുവപ്പുംം വെളുപ്പും വളകളും ,അണിഞ്ഞൊരുങ്ങി പ്രസന്നമായ മുഖം , ഭംഗിയുള്ള നടത്തം , ആരും കണ്ടാൽ നോക്കിപ്പോകുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥിനികൾ . ഇവരെ കണ്ടപ്പോൾ ആസാമിലെ കൊയ്ത്തുൽസവം ആയ ബിഹു ഓർത്തുപോയി.
സ്വന്ത മായ സംസ്കാരിക പൈതൃകമുള്ള സംസ്ഥാനം. ആളുകൾക്കൊക്കെ ഒരു മംഗോളിയൻ മുഖച്ഛായ . ഇന്ത്യൻ ചരിത്രത്തിൻറെ ഉല്പത്തിയിലേക്ക് ഒരു നുഴഞ്ഞുകയറ്റം നടത്തിയാൽ ഹിമാലയൻ പർവ്വതത്തോളം വലിയ കാര്യങ്ങൾ അല്ലേ. നമ്മുടെ ഭാരത ചരിത്രം മഹത്വമേറിയതാണ്. ഓരോ സംസ്ഥാനവും ബാഹ്യഘടകങ്ങൾ ആയ വസ്ത്രം , ഭാഷ , ആഹാരം,ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയിൽ വിഭിന്നമാണ് . എന്നാൽ നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത,...ഇന്ത്യക്കാരനെന്ന് അടിസ്ഥാന വികാരം .. ഇവയെല്ലാം ഈ യാത്രയിൽ  അനുഭവിച്ചറിഞ്ഞു.
ഇന്ത്യൻ ബോർഡറിലെ" രൻഗി യ "എന്ന അവസാന സ്റ്റേഷനിൽ ട്രെയിൻ നിർത്തി... പക്ഷേ ഇതുവരെ കണ്ട് കാഴ്ചയല്ല ഇനി... പാൻപരാഗ് മണമുള്ള കാറ്റും, ലഹരി അടിച്ചു കിറുങ്ങിയ മുഖമുള്ള ചില മനുഷ്യരും. അഴുക്കുപുരണ്ട വസ്ത്രവും, പാറിപ്പറന്ന്ന മുടിയും, ദുഷിച്ച്ച്ച് നോട്ടങ്ങളും, മനംം മടുപ്പിക്കുന്ന കാഴ്ച.....
ട്രെയിനിൽ നിന്ന് ഇറങ്ങി ഒരുവിധത്തിൽ പ്ലാറ്റ്ഫോമിലൂടെ സാധന സാമഗ്രികളുമായി സ്റ്റേഷൻന്റെ പുറത്തുകടന്നു.... ഒരുു തട്ടുകടയിൽ നിന്നും പകുതി വെന്ത ആലുപൊറോട്ടയും  ഉളുമ്പ്  മണമുള്ള ഗ്ലാസിൽ കട്ടൻചായയും വേണ്ടാതെെ വിശപ്പുകൊണ്ട് കഴിച്ചു.. മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന പരിസരം ,വിലപേശുന്ന, തമ്മിൽ കശപിശകൂടുന്ന മനുഷ്യർ... ആ പ്രദേശത്തെ ദാരിദ്ര്യം വിളിച്ചോതുന്ന കുറെ കാഴ്ചകൾ...



വാക്കുതർക്കങ്ങൾ ക്ക്‌്ക്ഒടുവിൽ ഒരുു കുതിരവണ്ടിയിൽ കയറി താമസസൗകര്യം നോക്കുന്നതിനിടയിലാണ് മലയാളിയായ ഒരു  പട്ടാളക്കാരനെ കണ്ടത്. മുഖത്തെ പരിഭ്രമം കണ്ടാവാം അയാൾ പറഞ്ഞു, യാത്ര നാളത്തേക്ക് ആക്കാതെ ഇന്നുതന്നെ  അതിർത്തി കടക്കുന്നതാണ് നല്ലത്... അന്നു പുലർച്ചെ ആസാം കാടുകളിൽ തീവ്രവാദി ആക്രമണത്തിൽ പട്ടാളക്കാരും ഗ്രാമവാസികളും കൊല്ലപ്പെട്ടിരിക്കുന്നു. പെട്ടെന്നൊരു ഒരു ഹർത്താൽ പ്രതീക്ഷിച്ച്  പട്ടാളക്കാർ നെട്ടോട്ടം ഓടുന്നു .ഒരുു മണിക്കൂറിനകം രൻഗിയ്‌്  വിടണം അല്ലെങ്കിൽ മൂന്നാല്് ദിവസം നീണ്ടുനിൽക്കുന്ന ഹർത്താലിൽ കുടുങ്ങാൻ സാധ്യതയുണ്ട്. കുറച്ചുനേരത്തെ കാത്തുനിൽപ്പി ഒടുവിൽ ഒരു പഴയ ട്രക്ക് കിട്ടി. എല്ലായിടത്തും തോക്കേന്തിയ പട്ടാളക്കാർ...
ആസാം ഉൾഫഗളുടെ നഗരമാണ് ആണ്, ഉൾഫ് തീവ്രവാദികളെ നേരിടാനുള്ള നിതാന്ത ജാഗ്രത പട്ടാളക്കാരുടെ കണ്ണുകളിൽ കാണാം....," യാത്ര "ഒറ്റവാക്കിൽ ദുർഘടം... കണ്ണെത്താത്ത്ത ദൂരത്തോള്ളം കൃഷിസ്ഥലങ്ങളും , ഭൂമിയെ   സ്പർശിച്ചുകൊണ്ട് പച്ചയായ ജീവിതം നയിക്കുന്ന ഗ്രാമവാസികളും. കുളങ്ങളും,തോടുകളും, മേടുകളും ...ഇടയ്ക്കിടെ  കോളനികൾ പോലെ ഗ്രാമവാസികളുടെ വീടുകളുംകാണാം ..

ഇതുകഴിഞ്ഞാൽ കുറച്ചു ദൂരം  വിജനമായ പ്രദേശങ്ങളാണ്. അതുകഴിഞാാൽ ആസാംകാടുകളും ... വന്യമൃഗങ്ങളെെെകാൾ പേടിക്കേണ്ടത്‌ കൊള്ളക്കാരെെ ആണ്അതിനാൽ തന്നെ കൂട്ടം ആയിട്ടുള്ള യാത്രയാണ് ഇവിടെ അഭികാമ്യം.... രാത്രിയിൽ യാത്ര അനുവാദവുംും ഇല്ല.. വീണ്ടും്ടും്ടും്ടും വിജനമായ കുറെ സ്ഥലങ്ങൾ ..... ഇന്ത്യൻ പട്ടാളത്തിന് ഒരുുു വലിയ ക്യാമ്പ് തന്നെ ഉണ്ടിവിടെ. എവിടെ നോക്കിയാലും പട്ടാളക്കാരും പട്ടാള വണ്ടികളുംും മാത്രം...


   രണ്ടു മണിക്കൂറോളം നീണ്ട റോഡ് യാത്രയിൽ ഒരു പീടിക മുറി പോലുംം കണ്ടില്ല. ഉള്ളിൽ ഭയവും പുറമേ ധൈര്യവും  ഭാവിച്ച് വരുന്നിടത്ത്          വച്ച്കാണാം എന്ന മട്ടിൽ ഇരുന്നു... തട്ടുതട്ടായി തേയിലത്തോട്ടങ്ങളും റോഡിൻറെെ കയറ്റിറക്കങ്ങളും ഭൂമിയുടെ കിടപ്പ് ഉയരത്തിലേക്ക് ആണെന്ന് സൂചന നൽകി... ഏകദേശം രണ്ടു മണിക്കൂറിനുശേഷം വീണ്ടും പട്ടാളക്കാരെ കാണാൻ തുടങ്ങി. 

അതിർത്തിയിൽ എത്തി എന്നതിൻറെ സൂചനയായി ആയി അടുത്തടുത്തായി  രണ്ടു വലിയ കമാനങ്ങൾ കണ്ടു... ആദ്യത്തേത്  ഇന്ത്യൻ ഗേറ്റ്.. രണ്ടാമത്ത്തേത് ഭൂട്ടാൻ ബോർഡർ ഗേറ്റും.. ആദ്യത്തെ ഗേറ്റിൽ ഇറങ്ങി ബോർഡർ ചെക്കിങ് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് വന്ന വാഹനത്തിന് തിരിച്ചു പോകാം... പത്തടി നടന്നാൽ ഭൂട്ടാൻ  ബോർഡർ ചെക്കിങ്... നമ്മുടെ ആഗമനോദ്ദേശംവും  രേഖകളും  വിശദമായി പരിശോധിച്ച് , നമുക്ക് വേണ്ട വേണ്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു തരുന്ന ഇമിഗ്രേഷൻ ഓഫീസർമാർ.... ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ഭൂട്ടാൻ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞു...
തുടരും....2:   താഴ്‌വര പട്ടണം
Samdrupjonkar....


3 comments:

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...