അർദ്ധരാത്രിയിലാണ് സിലിഗുരി എന്ന് പേരുള്ള ഊട്ടിയുടെ ഛായയുള്ള പട്ടണത്തിൽ തീവണ്ടി എത്തിയത്.. പലതരം പഴങ്ങളുടെയും ,പച്ചക്കറികളുടെയും ,ഹോം മെയ്ഡ് ചോക്ലേറ്റ്കളുടെയും വിപുലമായ മാർക്കറ്റാണ് ഇവിടം... ഡാർജിലിങ്ങിലെയും മറ്റും വിവിധ ഹിൽ സ്റ്റേഷനിലേക്കുള്ള വിനോദസഞ്ചാരികൾ ഇവിടെയാണ് ഇറങ്ങുക. ഏകദേശം 15 മിനിറ്റോളം സമയം ഈ വണ്ടി ഇവിടെ നിർത്തിയിടും .ഗുഹവത്തി എക്സ്പ്രസിൽ ഞങ്ങളുടെ വരവും കാത്ത് സിലിഗുരി സ്റ്റേഷനിൽ ഒരാൾ കാത്തിരുന്നിരുന്നു. ഇന്ത്യൻ മിലിറ്ററി സർവീസിന്റെ ഗ്രെഫ് ഡിപ്പാർട്ട്മെൻടിൽ എഞ്ചിനീയറിംഗ് സെക്ഷനിലാണ് മോഹൻമാമയുടെ ജോലി. സിലിഗുരിയിൽ ആയിരുന്നു അന്ന്. ഭൂട്ടാനിലെ തണുപ്പിനെ കുറിച്ച്ധാരണ ഉള്ളതു കൊണ്ട് കമ്പിളി ഉടുപ്പുകൾ ഞങ്ങൾക്ക് സമ്മാനിച്ചു. ഒരു കൂട നിറയെ സിലിഗുരി ആപ്പിളും. ഭൂട്ടാൻ ഗ്രെഫ് ഡിപ്പാർട്ട്മെൻറ്ജോലി ചെയ്തത് കൊണ്ട് അത്യാവശ്യംവേണ്ട പ്രാഥമിക വിവരങ്ങൾ ഒക്കെ പങ്കുവെച്ചു. ഭൂട്ടാനിലെ റോഡുകളുടെയും, പാലങ്ങളുടെയും, നിർമ്മിതികൾ മുഴുവനും ഇന്ത്യൻ മിലിറ്ററിയുടെ ഗ്രേഫ് ഡിപ്പാർട്ട്മെൻറ് ആണ് ഏറ്റെടുത്തിരിക്കുന്നത് . മി നിറ്റുകൾ മാത്രമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീവണ്ടി കുതിച്ചുപാഞ്ഞു... ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂ തീവണ്ടിയാത്ര
എന്ന ആശ്വാസത്തോടെ കുറച്ചുനേരം കണ്ണടച്ചു...
Super
ReplyDeleteSuper
ReplyDeleteSuperb.... eagerly waiting for the next one
ReplyDelete