Pages

Thursday, July 9, 2020

തുടരുന്നു... 27) ജനങ്ങളുടെ രാജൻ.... മജെസ്റ്റി 🤴👸


ഭൂട്ടാനികളുടെ കൗതുകമുണർത്തുന്ന പുരാണകഥകളും, ജിജ്ഞാസ ഉളവാക്കുന്ന തുടർ ആചാരങ്ങളും മറ്റെവിടെയും കേൾക്കാത്തവയും കാണാത്തവയും ആണ്.
കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ഭൂട്ടാനിലെ അതിപ്രധാനമായ പല പുരാണകഥകളും, മിത്തുകളും, അതിന്റെ അന്തസത്ത ചോരാതെ പറഞ്ഞുതന്നത് എന്റെ സഹപ്രവർത്തകയായ ഹേമഗുരുങ്ങ് മാഡം ആണ്. അവർ രണ്ടു തലമുറ മുന്നേ നേപ്പാളിൽ നിന്നും ഭൂട്ടാനിലേക്ക് കുടിയേറിപ്പാർത്തവരാണ്.

സത്യത്തിൽ ഭൂട്ടാനികൾ വളരെ കുറച്ചെ എണ്ണത്തിൽ ഉള്ളൂ. പകുതി ആളുകളും ടിബറ്റിൽ നിന്നും, നേപ്പാളിൽ നിന്നും ബുദ്ധസന്യാസിമാർ വഴി വന്നെത്തിയവരാണ്. അതിനാൽ തന്നെ അവരുടെ പേരുകൾക്ക് ഹിന്ദു പുരാണങ്ങളിലെ പല നാമധേയങ്ങളുമായി സാമ്യമുണ്ട്. ഹേമ, ഗീത, സീത, മുകേഷ്, മാധുരി, ലക്ഷ്മൺ, ശിവ.... അങ്ങിനെയങ്ങിനെ.സ്റ്റാഫ്‌സ് ഓഫ് രാധി ഓട്ടോണോമസ് സ്കൂൾ 

രാധി സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയായ ഹേമ ടീച്ചർ. അവരുടെ ഭർത്താവായ ഗുരുങ്ങ് സാർ ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് പോയ ലീവ് വേക്കൻസിയിൽ ആണ് സോഷ്യൽ സ്റ്റഡീസ് ടീച്ചറായി ഞാനവിടെ കയറിയത്. അതിനാൽ തന്നെ റഫറൻസിനായി പലപ്പോഴും ഗുരുങ്ങു സാറുടെ ഹോം ലൈബ്രറി യെയും, ഹേമ ടീച്ചറെയും എനിക്ക് ആശ്രയിക്കേണ്ടി വന്നു. ഇംഗ്ലീഷ് ഭാഷയിൽ അഗ്രഗണ്യയായ അവർക്ക് അക്കാദമിക് ആക്ടിവിറ്റിയുടെ മുഴുവൻ ചുമതല ആണ് ഉണ്ടായിരുന്നത്. അവരുടെ രണ്ടു പെൺമക്കളും ഷില്ലോങ്ങിൽ മെഡിസിനു പഠിക്കുകയാണ്. മികച്ച ഒരു പാചകക്കാരിയും, തുന്നൽ വിദഗ്ധയും, പൂന്തോട്ട നിർമ്മാണത്തിലും, കൃഷിപ്പണിയിലും സമർത്ഥയും ആയിരുന്നു അവർ. 


മിക്ക ദിവസവും ഫ്രീ പീരിയഡ് ഞങ്ങൾക്ക് ഒരുമിച്ച് ആകും.അതും സെക്കന്റ്‌ പീരിയഡ്. ഭൂട്ടാനിലെ തണുപ്പിൽ, ചൂട് പറക്കുന്ന ചായ സ്റ്റാഫ് റൂമിൽ എത്തുന്ന സമയം. അതിനാൽ തന്നെ ഹേമ ടീച്ചറുമായുള്ള സംഭാഷണങ്ങൾക്ക്, ഊതി ഊതി കുടിക്കുന്ന ചൂട് ചായയും മേമ്പൊടിയായി ഉണ്ടായിരുന്നു. നന്നായി ഒരുങ്ങി നടക്കുന്ന അവർ എപ്പോഴും കട്ടിക്ക് ലിപ്സ്റ്റിക് ഇടും. അതും ധരിക്കുന്ന മേൽ ജാക്കറ്റിന്റെ അതേ ഷെയ്ഡിൽ ഉള്ളവ. അവർ പറയുന്ന കഥകൾ കേട്ട് അവരെ നോക്കി ഇരിക്കുക എന്റെ ഇഷ്ട വിനോദമായിരുന്നു. അത്ഭുതം വിരിയുന്ന എന്റെ കണ്ണുകൾ നോക്കി മേടം പറയും,
"really mam! you believe it. " അങ്ങനെ കേട്ട് മതിപ്പ് തോന്നിയ ഒന്നാമത്തെ കാര്യമാണ് ഭൂട്ടാനിലെ രാജഭരണ സമ്പ്രദായവും, അതിന്റെ നിയമങ്ങളും, നിബന്ധനകളും, അച്ചടക്കവും ഗൗരവവും, സുരക്ഷയും നീതിയും.
തലസ്ഥാനമായ തിംബുവിലാണ് രാജകൊട്ടാരം. തലമുറകളായി ഒരേ കുടുംബം തന്നെയാണ് രാജ്യം ഭരിക്കുന്നത്. പക്ഷേ കർശനമായ നിയമങ്ങളും ചിട്ടകളും പാലിച്ചുകൊണ്ടാണ് എന്നുമാത്രം.

ഇന്നത്തെ അച്ഛൻ രാജാവിന് സഹോദരിമാരായ നാലു ഭാര്യമാരാണ് ഉള്ളത്. അതിൽ ആദ്യ ഭാര്യയുടെ മകനാണ് ഇപ്പോഴത്തെ ഭൂട്ടാൻ രാജാവ്. അച്ഛൻ രാജാവിന് 60 വയസ്സ് തികയുന്ന അന്നാണ് മകന്റെ സ്ഥാനാരോഹണം നടക്കുക.


അച്ഛൻ രാജാവിന്റെ കുടുംബ ഫോട്ടോ കൗതുകം തോന്നുന്നതാണ്. രാജാവും നാലു റാണി മാരും എപ്പോഴും ഒരുമിച്ച് ഉണ്ടാകും. അത് പൊതുചടങ്ങിൽ ആയാലും, പ്രാർത്ഥനയ്ക്ക് ആയാലും.

അതുപോലെതന്നെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽനെഹ്റു ആണ് ഭൂട്ടാനുമായി ആദ്യം സൗഹൃദം സ്ഥാപിച്ചത്.

യുവരാജാവും, രാഹുൽ ഗാന്ധിയുമായി
ഇന്നും ആ സൗഹൃദം തുടരുന്നു.

കൂടാതെ.... ഇന്ത്യയുടെ എല്ലാ സഹകരണ ഹസ്തങ്ങളും എപ്പോഴും ഭൂട്ടാൻ ഗവണ്മെന്റി നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണ പ്രവർത്തനങ്ങൾ,, എന്നിവയെല്ലാം ഇന്ത്യ അങ്ങോട്ട് നൽകുമ്പോൾ,, പകരമായി വൈദ്യുതിയും ജലസേചനവും ഒക്കെ തിരിച്ചും തരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന അധ്യാപകരോട് എല്ലാം വളരെ ബഹുമാനം ആണ് ഭൂട്ടാൻ ജനതയ്ക്ക്. വിനോദസഞ്ചാര മേഖലയിൽ ആണെങ്കിലും ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണനയാണ്. അത് നേരിട്ട് അനുഭവിച്ചതും ആണ്.

നാടോടിക്കഥകളെ വെല്ലുന്ന ഒരു പ്രണയകഥയാണ് ഇന്നത്തെ യുവരാജാവിനു ഉള്ളത്. സ്കൂൾ കാലഘട്ടത്തിൽ കൂട്ടുകാരോടൊപ്പം ട്രക്കിങ്ങിനു പോയപ്പോൾ, പോകുന്ന വഴിയിൽ കണ്ട ഒരു ബാലികയോട് നിനക്ക് വലുതാകുമ്പോൾ എന്താകണം എന്നാണ് ആഗ്രഹമെന്നു ചോദിച്ചു.

(രാജാവിനും, റാണിമാർക്കും ഈശ്വര കല്പന നൽകുന്നവരാണ് ഭൂട്ടാനി കുട്ടികൾ)

ചോദിച്ചത് രാജകുമാരൻ ആണെ നൊന്നും അറിയാതെ, ഒട്ടും ആലോചിക്കാതെ തന്നെ മറുപടി എത്തി


"ഭൂട്ടാനിലെ രാജ്ഞി ആകണം എന്നാണെന്ന് 10 വയസ്സുള്ള ആ കുഞ്ഞു ബാലിക നിഷ്കളങ്കമായി പറഞ്ഞത് .
നീണ്ട പത്തു വർഷങ്ങൾക്കു ശേഷം യുവരാജാവ് അതെ ഗ്രാമത്തിലെത്തി കർഷക കുടുംബത്തിലെ അംഗമായ ആ പെൺകുട്ടിയോട്, ഭൂട്ടാന്റെ രാജ്ഞി ആകുവാനുള്ള മോഹം ഇപ്പോഴും ഉണ്ടെങ്കിൽ,
നിനക്ക് എന്നെ
ഇഷ്ടപ്പെട്ടുവെങ്കിൽ, വിവാഹത്തിന് ഒരുങ്ങിക്കോളൂ എന്ന വാഗ്ദാനം നൽകി. അങ്ങനെയാണ്.............. ഈ തലമുറ കണ്ട ഏറ്റവും വലിയ ഉത്സവമായി യുവരാജാവിന്റെ വിവാഹം ഉണ്ടായത്.
തുടരും... 28)ടൈഗർ            നെസ്റ്റും !!! 
പാലൂസ്           ടെംബിളും ?? 


4 comments:

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...