𝕊𝕙𝕠𝕣𝕒𝕟𝕦𝕣......
അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്രൂപ്പ് രൂപപ്പെട്ടിട്ട്...
ഒരു വർഷത്തോളമായി ചർച്ചകൾ തുടങ്ങിയിട്ട്. പ്ലാൻ ചെയ്യും മുടങ്ങും,പ്ലാൻ ചെയ്യും മുടങ്ങും, അങ്ങനെ വേണം വേണ്ട കരുതി നീണ്ടു നീണ്ടു വർഷങ്ങൾ പോയി. ഓരോ തവണ വിളിക്കുമ്പോഴും കാണുമ്പോഴും രാധാമണി മാഡം പറയും,ഒന്ന് എല്ലാവരുംകൂടൂ...എല്ലാവർക്കും കാണാമല്ലോ.പക്ഷേ എല്ലാവരും ഒരുമിച്ച് വേണം എന്നുള്ളതുകൊണ്ടും, വ്യക്തിപരമായ തിരക്കുകൾ കാരണവും അതിങ്ങനെ നീണ്ടു പോയി. രണ്ടുവർഷം മുന്നേ സിസ്റ്റർ സീന വീണ്ടും മഠത്തിലേക്ക് തിരിച്ചുവന്നു. കുറച്ചു മാസങ്ങൾക്ക് മുന്നേ സിസ്റ്ററെ കാണാനായി പോയപ്പോൾ സിസ്റ്റർ വീണ്ടും ഇതേ ആവശ്യം പറഞ്ഞു.
20 വർഷമായി എല്ലാവരെയും കണ്ടിട്ട്, ഒന്നു മുൻകൈയെടുത്ത് ശ്രമിച്ചൂടെ.. ഉള്ളവരെ വെച്ച് ഒന്ന് കൂടാം. ആ വാക്കിൽ നിന്നാണ് വീണ്ടും പ്ലാനിങ് തുടങ്ങിയത്.
കഴിഞ്ഞ രണ്ടു മൂന്നു മാസമായി എല്ലാവരുടെയും തിരക്കുകളും ഒഴിവുകളും ചോദിച്ചു ചോദിച്ചു അവസാനം കൂടണം എന്ന് അതിയായ ആഗ്രഹിച്ചവരെ ഒന്നും നാട്ടിൽ ഇല്ലാത്ത സമയം. ഒരുപക്ഷേ ഇപ്പോഴാണ് സമയം ഒത്തു വന്നത്. എന്തായാലും ഇനി എല്ലാ വേനൽ അവധിക്കാലത്തും ഒരു ദിവസം കൂടാം എന്ന ഉറപ്പോടെയാണ് ഒത്തുകൂടൽ. അതെ...
"വർഷങ്ങൾക്കു ശേഷം "
@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖
𝕊𝕙𝕠𝕣𝕒𝕟𝕦𝕣......
ഈസ്റ്ററും ,പെരുന്നാളും, വിഷുവും എല്ലാം കഴിഞ്ഞപ്പോൾ സിസ്റ്റർ സീനയുടെ അനുവാദത്തോടെ കലണ്ടർ നിവർത്തിവെച്ച് ഒരുപാട് ഡേറ്റുകൾ തിരിച്ചും മറിച്ചുംനോക്കി, അവസാനം ഇനി കൂടിയില്ലെങ്കിൽ കൂടൽ ഉണ്ടാവില്ല എന്നൊരു ഘട്ടത്തിൽ എത്തി. അങ്ങനെയാണ് ഏപ്രിൽ 28 ഞായറാഴ്ച രാവിലെ പത്തരയ്ക്കും ഉച്ചതിരിഞ്ഞ് മൂന്നിനും ഇടയിലുള്ള ശുഭമുഹൂർത്തം അതിനായി തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് കാര്യങ്ങൾ തകൃതിയായിരുന്നു. നാലുപേർ കൂടിയ ഒരു റിസപ്ഷൻ കമ്മിറ്റി ഉണ്ടാക്കി. ഗ്രൂപ്പിൽ ആഡ് ചെയ്യാൻ പറ്റുന്ന അത്രയും കൂട്ടുകാരെ സംഘടിപ്പിക്കാൻ എല്ലാവർക്കും ചുമതല ഉണ്ടാക്കി. കോൺവെന്റിൽ അറേഞ്ച്മെൻസ് എല്ലാം സിസ്റ്റർ സീന ഒരുക്കി തരാമെന്ന് ഉറപ്പ് തന്നു.
ഉച്ചഭക്ഷണത്തിനുള്ള കാറ്ററിങ്ങും മറ്റ് ഒരുക്കങ്ങളും രാധാമണി മാഡത്തിന്റെ സഹായത്തോടെ തകൃതിയായി മുന്നോട്ട്. കൂടെ കട്ട സപ്പോർട്ട്നു സതി മേടവും രാധ മിസ്സും. ശാന്തി miss,മോളി miss, ഭാഗ്യലക്ഷ്മി മിസ്, ഗീത മിസ്സ്.. വരാമെന്ന് ഏറ്റു.
ബാക്കിയുള്ളവർ അടുത്ത മീറ്റിന് കൂടാമെന്ന് ഏറ്റു. ഇപ്പോൾ നിലവിൽ നാട്ടിലില്ലാത്ത വരും, അന്നേദിവസം എത്താൻ സാധിക്കാത്തവരുമായ സുഹൃത്തുക്കൾ അകമഴിഞ്ഞ പ്രോത്സാഹനം തന്നു കൊണ്ടേയിരുന്നു. അങ്ങനെ അങ്ങനെ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒത്തുകൂടി.
ഒത്തുകൂടലിന് തലേദിവസം മുതൽ
നാം അറിയാതെ നമ്മിലേക്ക് വരുന്ന ഒരു ഉത്സാഹം, സത്യത്തിൽ അനുഭവിച്ചു തന്നെ അറിയണം. പിന്നെയും പിന്നെയും വരുന്നവരുടെ ലിസ്റ്റ് നോക്കലും, ഒരുക്കങ്ങൾ പൂർത്തിയായില്ലേ എന്ന് സ്വയം പരിശോധിക്കലും, ഭക്ഷണ കമ്മറ്റിയെ വിളിച്ച് വാക്ക് കൊടുക്കലും, വീണ്ടും കോൺവെന്റിലേക്ക് വിളിച്ച് സിസ്റ്ററോട് നേരത്തെ എത്താം എന്ന വാക്ക് കൊടുക്കലും. വഴിയിൽ നിന്ന് കിട്ടുന്നവരെ എല്ലാം കളക്ട് ചെയ്യലും, കൂടെ എന്തൊക്കെ പറയണം ആരൊക്കെ കാണണം അങ്ങനെ ഉത്തരമില്ലാത്ത കുറേ എക്സൈറ്റ്മെന്റുകൾ.
വർഷങ്ങൾക്കു ശേഷം ആണെങ്കിലും ഒരു ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് വീട്ടിൽ നിന്ന് വരുന്ന അന്നത്തെ മക്കളെപ്പോലെ തന്നെ സ്വീകരിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു സീന സിസ്റ്റർ.
ഒത്തിരി ഒത്തിരി വർത്തമാനങ്ങളും, കളിച്ചിരികളുമായി ആദ്യമാദ്യം എത്തിയവർ ഒരുക്കങ്ങൾക്ക് തിടുക്കം കൂട്ടി. എല്ലാം പോരെ മോളെ ഇതൊക്കെ മതിയായോ മോളെ എന്നൊക്കെ ചോദിച്ചു കൊണ്ട് സിസ്റ്റർമാർ എല്ലാം ചുറ്റിലും കൂടി.
അപ്പോഴേക്കും ഞങ്ങളുടെ ടീച്ചർമാരെല്ലാം ഓരോരുത്തരായി ഓരോരുത്തരായി വരാൻ തുടങ്ങി.....
രാധ മിസ്സ് തലേദിവസം തന്നെ ഒരുക്കം തുടങ്ങിയിരുന്നു.... വെൽക്കം ഡ്രിങ്കിനുള്ള വെള്ളമൊക്കെ ഫ്രിഡ്ജിൽ സെറ്റ് ആക്കി വെച്ച് ഞങ്ങൾ ചെല്ലുമ്പോൾ സാരിയൊക്കെ ഉടുത്തു സുന്ദരിയായി നിൽക്കുകയാണ്.... മിസ്സിനോടും വീട്ടുകാരോടും പതിവു വിശേഷങ്ങൾ പങ്കുവെച്ച് വീണ്ടും കോൺവെന്റിലേക്ക് ഓടി.
അപ്പോഴേക്കും അന്നത്തെപ്പോലെ തന്നെ ഞാൻ നേരം വൈകിയില്ലല്ലോ എന്ന് ചോദിച്ച് സതി മാഡം... ഇന്നും അന്നും ഒരുപോലെ തന്നെ.... ഞങ്ങളുടെ പ്രിയപ്പെട്ടവരായ ഭാഗ്യലക്ഷ്മി മിസ്സും, ഗീതാ മിസ്സും,ശാന്തി മിസ്സും, എത്തിച്ചേർന്നു.
ഒരുപാട് വർഷത്തെ വിശേഷങ്ങളും, സന്തോഷങ്ങളും പങ്കുവെക്കാൻ കുറഞ്ഞ മണിക്കൂറുകൾ ഞങ്ങൾക്ക് തികയില്ലായിരുന്നു.... എന്തേ നമ്മൾ ഇത്രയും താമസിച്ച് എന്ന ചോദ്യത്തിന് മാത്രം പരസ്പരം എല്ലാവരും പുഞ്ചിരിച്ചു. ഒരുപാട് കഥകളും പാട്ടും കളികളുമായി ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ഞങ്ങളിലേക്ക് ഞങ്ങൾ തിരിച്ചെത്തി...
രാധാമണി മിസ്സിന്റെയും മോളി മാഡത്തിന്റെയും അസാന്നിദ്ധ്യം ഓരോരുത്തരും പരസ്പരം പങ്കുവെച്ചു. അടുത്ത കൂടലിന് അവരുടെ സാന്നിധ്യം കൂടെ നമുക്ക് ഉറപ്പിക്കണം....
ബേനസീറിന്റെ വക രുചിയുള്ള കേക്കും, അടുത്തുള്ള ഒരു കേറ്ററിംഗ് സർവീസിൽ നിന്ന് സ്വാദുള്ള ഭക്ഷണവും എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു. ഈ മനോഹരമായ ദിവസത്തിന്റെ ഓർമ്മയ്ക്ക് ചെറിയ ഒരു ഓർമ്മ സമ്മാനം ടീച്ചേഴ്സിനും സിസ്റ്റർക്കും കൈമാറി.
പുതുക്കിപ്പണിത മഠത്തിന്റെ പലകോണുകളിലായി വെക്കാൻ കുറച്ച് ഫലവൃക്ഷതൈകളും ഞങ്ങൾ കരുതിയിരുന്നു....
ഒത്തുകൂടലിന് തലേദിവസം മുതൽ
നാം അറിയാതെ നമ്മിലേക്ക് വരുന്ന ഒരു ഉത്സാഹം, സത്യത്തിൽ അനുഭവിച്ചു തന്നെ അറിയണം. പിന്നെയും പിന്നെയും വരുന്നവരുടെ ലിസ്റ്റ് നോക്കലും, ഒരുക്കങ്ങൾ പൂർത്തിയായില്ലേ എന്ന് സ്വയം പരിശോധിക്കലും, ഭക്ഷണ കമ്മറ്റിയെ വിളിച്ച് വാക്ക് കൊടുക്കലും, വീണ്ടും കോൺവെന്റിലേക്ക് വിളിച്ച് സിസ്റ്ററോട് നേരത്തെ എത്താം എന്ന വാക്ക് കൊടുക്കലും. വഴിയിൽ നിന്ന് കിട്ടുന്നവരെ എല്ലാം കളക്ട് ചെയ്യലും, കൂടെ എന്തൊക്കെ പറയണം ആരൊക്കെ കാണണം അങ്ങനെ ഉത്തരമില്ലാത്ത കുറേ എക്സൈറ്റ്മെന്റുകൾ.
ഓരോരുത്തരും കണ്ടുമുട്ടിയപ്പോൾ ഉള്ള കണ്ണുകളിലെ സന്തോഷവും, മനസ്സിന്റെ വിതുമ്പലും, വാക്കുകളിടർന്നതും, കൂടെ പറഞ്ഞിട്ടും പറഞ്ഞിട്ടും കഴിയാത്ത തമാശകളും കളിയാക്കലുകളും, നമ്മോടൊപ്പം നമ്മെക്കാൾ ഉത്സാഹത്തോടെ പങ്കെടുത്ത ഓരോ അധ്യാപികമാരും, വേദിയൊരുക്കി തന്ന സിസ്റ്റർമാരും, സഹായികളും,രുചിയുള്ള ഭക്ഷണം പകർന്നു തന്ന വരും, വരാൻ കഴിയാത്ത ഓരോരുത്തരെയായി നമ്മൾ ഓർമ്മവച്ചു പറഞ്ഞതും, പാട്ടുപാടി കൂട്ടുകൂടി അവസാനം പ്രാർത്ഥന പോലെ വളരെ സമാധാനത്തോടുകൂടിയുള്ള ഒരു ഒത്തുചേരൽ. ഇനിയും വരണം എന്ന് ആതിഥേയരും, ഇനിയും കൂട്ടായ്മകൾ തുടരണമെന്ന് അധ്യാപികമാരും, വൈകുന്നേരം ആയിട്ടും വീട്ടിൽ പോകാൻ മടിച്ച നമ്മൾ ഓരോരുത്തരും......
പങ്കെടുത്ത കൂട്ടുകാരുടെ ആരുടെയും പേരെടുത്ത് പറയുന്നില്ല... കാരണം ഓരോരുത്തരും ഓരോ തരത്തിൽ പരസ്പരം പ്രിയപ്പെട്ടവരാണ്.... എല്ലാവരും എത്തിച്ചേർന്നപ്പോൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു. സതി മേടത്തിന്റെ അറേഞ്ച്മെന്റ് ആയതിനാൽ പിരിയുന്നതിനു മുന്നേ തന്നെ അത് കിട്ടി.... പിന്നെ പതിവുപോലെ ഏതൊരു കാര്യം തുടങ്ങുന്നതും അവസാനിക്കുന്നതും ഏറ്റവും ശാന്തമായ ആ അന്തരീക്ഷത്തിൽ തന്നെ. എല്ലാവരും ഒത്തുചേർന്ന് കണ്ണടച്ച് കൈകൂപ്പി ഈ ദിവസം മനോഹരമാക്കി തന്ന പ്രപഞ്ച ശക്തിക്ക് നന്ദി പറഞ്ഞു..
അടുത്ത കണ്ടുമുട്ടൽ വർഷങ്ങൾക്കുശേഷം ആവാതിരിക്കട്ടെ എന്നും... സാധിക്കുന്നവരൊക്കെ ഇടയ്ക്കിടെ കണ്ടുമുട്ടണമെന്നും പരസ്പരം പറഞ്ഞ് കെട്ടിപ്പിടിച്ച് പിരിഞ്ഞു..... പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുമായി ബസ്റ്റാൻഡ് വരെ നടന്നുപോയി.... അവിടെനിന്ന് പഴയപോലെ പല ബസ്സുകളിൽ പലവഴിക്കായി....
വളരെ മനോഹരമായ ആ ഒരു കൂടിക്കാഴ്ച കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ നമ്മൾ പരസ്പരം കൊടുത്ത ഒരു വാക്കുണ്ടായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും പരസ്പരം സാധിക്കുന്നവർക്ക് കാണണം. ജീവിത തിരക്കുകൾക്കിടയിൽപ്പെട്ട നമ്മൾ നമ്മളെ മറന്നു പോവാതിരിക്കാൻ, അല്ലെങ്കിൽ പഴയ നമ്മളെ വീണ്ടും ഓർത്തെടുക്കാൻ, പുതിയ വിശേഷങ്ങൾ പങ്കുവെക്കാൻ ഒരു വർഷത്തിനുശേഷം ഇനിയും നമ്മൾക്ക് ഒത്തു കൂടാൻ.... ആ വാക്ക് മറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു.... അടുത്ത കൂടിച്ചേരലിനുള്ള ഒരുക്കങ്ങൾ തുടങ്ങിയാലോ... 🎊🎉🌈
No comments:
Post a Comment