ഭൂട്ടാനിൽ ഒരേയൊരു വിമാനത്താവളമേയുള്ളൂ.പാരോ വിമാനതാവളം. അവിടെ നിന്നും 10km, യാത്ര ചെയ്താൽ നയനമനോഹരമായ ഒരു അത്ഭുത പിൽഗ്രിമേജ് കാണാം.
കണ്ണുകളെ വിശ്വസിപ്പിക്കാൻ തന്നെ കുറച്ചു സമയമെടുക്കും. ഒരു നെഞ്ചിടിപ്പോടെ മാത്രമേ എനിക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞുള്ളു.
കാരണം നേരത്തിനനുസരിച്ചു രൂപവ്യതിയാനം വരുന്ന ഭൂട്ടാനിലെ കാലാവസ്ഥ, ഇടയ്ക്കിടെ ഉണ്ടാകുന്ന മലയിടിച്ചിൽ, വലുതും ചെറുതുമായ ഉരുൾപൊട്ടലുകൾ, എന്നിവയെയെല്ലാം അതിജീവിച്ചുകൊണ്ട് ഒരു കെട്ടിട സമുച്ചയം. അതും മനുഷ്യനിർമ്മിതം. നമ്മുടെ നാട്ടിലെ എൻജിനീയർമാരും ആർക്കിടെക്റ്റുകളും ഒക്കെ അത്ഭുതത്തോടെയാണ് ഇന്നും ഈ കെട്ടിടത്തെ കാണുന്നത്. ഇതിന്റെ നിർമ്മാണ ശൈലിയിലെ വൈദഗ്ദ്ധ്യം അത്യുഗ്രൻ തന്നെ.
Taksang monastery എന്ന Tiger nest monastery സന്ദർശിക്കാതെ ഭൂട്ടാൻ യാത്ര പൂർണ്ണതയിൽ എത്തില്ല .
1200 വർഷങ്ങൾ മുന്നേ ധ്യാനനിമഗ്നനായി ഇരുന്ന് വിശുദ്ധമാക്കിയ സ്ഥലമാണ് ഇന്നത്തെ ടൈഗർ നെസ്ററ്. കടുവ താവളം ആയിരുന്ന ഇവടെ ഒരു ഗുഹയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 1612ഇൽ ആണ് ഇവിടെ കെട്ടിടം നിർമ്മിച്ചത്. കാലാനുസൃതമായ മാറ്റങ്ങളോടെ വിനോദസഞ്ചാരികളുടെ, വരവോടെ, കെട്ടും മട്ടും പുതുക്കി പുതുക്കി, ഏകദേശം നാല് കിലോമീറ്റർ ചുറ്റളവിലാണ് ഈ ബൃഹത് കെട്ടിടം തട്ടുതട്ടായി തൂങ്ങിക്കിടക്കുന്നത്, ഇതുവരെയുണ്ടായ യാതൊരു പ്രകൃതിക്ഷോഭങ്ങളും ഇതിനെ ബാധിച്ചിട്ടില്ല എന്ന് തന്നെയാണ് ഇതിന്റെ മഹിമ എന്ന വിശ്വാസം.
ഒരുദിവസം പൂർണമായും മാറ്റി വെച്ചാലേ ഈ സ്ഥാനം എത്തിപ്പിടിക്കാൻ പറ്റുകയുള്ളൂ. കാൽനടയാത്ര മാത്രമേ അങ്ങോട്ടു ഉള്ളൂ. ഏകദേശം മൂന്നുമണക്കൂറോളം നടന്നാൽ മുകളിലെത്താം. അവിടം മുഴുവൻ ചുറ്റി കാണുന്നതിനായും, വിശ്രമത്തിനും കൂടെ ഒരു നാലു മണിക്കൂർ സമയം വേണം. തിരിച്ച് പാറക്കെട്ടുകൾ ഇറങ്ങി താഴ്വരയിൽ എത്താൻ വീണ്ടും ഒരു മൂന്നു മണിക്കൂർ. ഏകദേശം പത്തു മണിക്കൂർ മാറ്റിവച്ചാൽ പാറക്കെട്ടുകൾക്കിടയിൽ ഈ അത്ഭുതം കാണാം. മറ്റേതു ബുദ്ധമത ക്ഷേത്രത്തിനകത്തെയും പോലെ നിശബ്ദമായ ഒരു ശാന്തത നമ്മെ ആവാഹിക്കും. പോകുന്ന വഴിയിൽ ഒക്കെ നമ്മളെ സഹായിക്കുന്നതിനും, വിശപ്പും ദാഹവും മാറ്റുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. നടന്നുകയറാൻ പ്രയാസമുള്ളവർക്ക് കുതിരകളും കഴുതകളും സഹായത്തിനുണ്ട്. ഓരോ കാലാവസ്ഥയിലും അതിമനോഹരമാ ണ് ടൈഗർനെസ്റ്റിന്റെ രൂപഭാവങ്ങൾ.
ഭൂട്ടാന്റെ പഴയ തലസ്ഥാന നഗരം പുനകയാണ്.
ഈ പുനക ജില്ലയിൽ ഒരു ഉൾ ഗ്രാമമുണ്ട്.
ലോപ്പസ ഗ്രാമം
"ചിമി ളകങ് " എന്ന ഒരു ക്ഷേത്രം ആണ് ഇവിടുത്തെ പ്രത്യേകത.
ഗുരു റിംപോച്ചെയുടെ ആഗമനത്തിനു മുന്നേ ടിബറ്റിൽ നിന്നും പാലായനം ചെയ്തു വന്ന ഒരു മാഡ് സെയിന്റ് ഉണ്ടായിരുന്നു. അതെ ഭ്രാന്തൻ സന്യാസി തന്നെ.
Fertility saint എന്നു പൊതുവേ അറിയപ്പെടും.
നമ്മുടെ നാട്ടിലെ ശിവലിംഗ ആരാധനയും, നാഗ ദൈവങ്ങൾക്ക് ഉരുളി കമഴ്ത്തലും പോലെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആയി വഴിപാട് നടത്തുന്ന ഒരു അമ്പലമാണ് ഇവിടെയുള്ളത്. പെനിസ് ടെംപിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. പുരുഷലിംഗത്തെ ആരാധിക്കുന്ന ഒരു ഗ്രാമം. അത് എത്രത്തോളം ആഴത്തിൽ എന്ന് അറിയണമെങ്കിൽ നേർക്കാഴ്ച തന്നെ വേണം. നമ്മുടെ സംസ്കാര ചിന്തകൾക്ക് യോജിക്കാത്ത വിധത്തിലുള്ള രൂപങ്ങളും, ചുമർ ചിത്രങ്ങളും, വിഗ്രഹങ്ങളും, നമുക്കവിടെ കാണാൻ കഴിയും. തൂണിലും തുരുമ്പിലും എന്നപോലെ ഗ്രാമത്തിന്റെ എല്ലാം ഭാഗങ്ങളിലും ഇത്തരം ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കും. ദുഷ്ടശക്തികൾ ഈ ചിത്രം കണ്ട് അകത്തു പ്രവേശിക്കില്ല എന്നൊരു അന്ധവിശ്വാസവും അവർക്കിടയിലുണ്ട്. മറ്റ് ഉൾനാടൻ ഗ്രാമങ്ങളിലും ഈ സന്യാസിയെ അനുഗമിക്കുന്ന വ്യക്തികൾ ഇത്തരം ചിത്രങ്ങൾ വീടിന് മുൻവശത്ത് ആലേഖനം ചെയ്യും.
പുരുഷ പ്രത്യുൽപാദനശേഷിയാണ് ഈ ലോകത്തിലെ തന്നെ നിലനിൽപ്പിന് അടിസ്ഥാനമെന്നും, അതിനാൽ തന്നെ ലോകത്തെ നശിപ്പിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ "പാലൂസ് വെപ്പൺ " മാർഗമെന്നും ഭക്തരെ ഉപദേശിച്ച സന്യാസി.
ബുദ്ധമത സന്ന്യാസികൾക്ക് വർജ്യമായ മദ്യം, മത്സ്യം, മാംസം, എന്നിവ കഴിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചതും ഈ ഭ്രാന്തനായ സന്യാസിയാണ്.
പുരുഷ ലൈംഗികാവയവ ത്തിന് പാലുസ് എന്നാണ് നാട്ടുഭാഷയിൽ പറയുക.
പുരുഷ ലൈംഗികാവയവ ത്തിന് പാലുസ് എന്നാണ് നാട്ടുഭാഷയിൽ പറയുക.
പാലൂസ് ന്റെ രൂപത്തിൽ ഉള്ള നിരവധി ശില്പങ്ങൾ, വിഗ്രഹങ്ങൾ, എന്നിവയൊക്കെയാണ് ഇവിടെ വഴിപാട്.
50 രൂപ മുതൽ അൻപതിനായിരം രൂപ വരെയുള്ള ശില്പങ്ങൾ നമുക്കിവിടെ കാണാം. ഇത് വീടുകളിലും ഓഫീസുകളിലും വയ്ക്കുന്നത് ഇവരുടെ വിശ്വാസമാണ്. ചുമരുകളിലും, വാഹനങ്ങളിലും, ഇത്തരം രൂപങ്ങൾ വരച്ചു കഴിഞ്ഞാൽ ഐശ്വര്യം ആവാഹിക്കും എന്ന വിശ്വാസം.
പതിനഞ്ചാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്ന് വന്ന "chocho dulokinglama " എന്ന mad saint തനിക്ക് കീഴിൽ ഒരുപാട് ശിഷ്യന്മാരെ ഉണ്ടാക്കി, ഈ ഗ്രാമത്തിൽ തന്നെ വസിച്ചു. അതിനാൽ തന്നെ ഇന്നും ആ ശക്തി ഇവിടെയുണ്ടെന്ന് വിശ്വാസം.
"ചിമി ളകങ് " ക്ഷേത്രത്തിൽനിന്ന് പ്രാർത്ഥിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് വിശ്വാസം.
CBS- സെന്റർ ഫോർ ഭൂട്ടാൻ സ്റ്റഡീസ് റിപ്പോർട്ട് അനുസരിച്ച് മറ്റ് വിശ്വാസങ്ങളും, ആചാരങ്ങളും, മിത്തുകളും പോലെ, പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ഇന്ന് ഈ അന്ധവിശ്വാസം.
ഇതിന്റെ പേരിൽ ഒരുപാട് തർക്കങ്ങളും, ചർച്ചകളും അവിടെ നടന്നിരിക്കുന്നു. ബുദ്ധമതത്തിന് അടിസ്ഥാനമായ ഒരു രാജ്യമെന്ന നിലയിൽ. ഇത്തരം ഒരു വിശ്വാസത്തെ നിരുത്സാഹപ്പെടുത്താൻ ആണ് മതപണ്ഡിതന്മാർ ശ്രമിക്കുന്നത്. നഗരത്തിനുള്ളിൽ ഉം, വിദ്യാസമ്പന്നരുടെ ഇടയിലും ഇത് തീർത്തും ബോധ്യപ്പെട്ടിരിക്കുന്നു, എന്നാൽ ഒരു കൂട്ടം വിശ്വാസികൾ ഇന്നും ഈ ഗ്രാമത്തിൽ എത്താറുണ്ട്.
അവരോടു ഇക്കാര്യം
ബോധ്യപ്പെടുത്തുന്ന വരോട് വിശ്വാസം അതല്ലേ എല്ലാം എന്ന് അവർ തിരിച്ചും ബോധ്യപ്പെടുത്തും
Katta waiting for purpa "fav student"
ReplyDelete