Pages

Tuesday, October 8, 2019

5:രണ്ജഹൂൻ എന്ന ഇടത്താവളം



 മരത്തിന്റെ കട കട ശബ്ദമുള്ള ഒരു പാലം കടന്നാൽ ranjhoone എന്ന കവലയിൽ എത്താം... രണ്ജഹൂൻ പുഴ എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു നദിയുണ്ട് ഇവിടെ... ടാഗ്‌മേച്ചു എന്നാണ് ഇതിന്റെ യഥാർത്ഥ നാമം.. ഇതിലെവെള്ളം തണുത്തു ഉറഞ്ഞതാണ്.. വെള്ളാരംം കല്ലുകൾ നിറഞ്ഞ ആഴമില്ലാത്ത പുഴ.. തണുപ്പ്   കഠിനമായ തിനാൽ ഈ മേഖലയിൽ മത്സ്യങ്ങൾ തീരെ ഇല്ല. ഈ പുഴക്കരയിൽ അപൂർവയിനം കാട്ടു  ചെടികളും മരങ്ങളും പൂവിട്ടു നിൽക്കുന്ന കാഴ്ച ഹൃദ്യമാണ്.രണ്ജഹൂൻ പുഴയുടെ തീരത്ത് കൂടെ മൂന്ന്  കിലോമീറ്ററോളം യാത്ര നല്ല അനുഭവംം ആണ്‌. ( രാധി സ്കൂളിന്റെ ലൈബ്രറി കെട്ടിടത്തിന് കിഴക്കെ  പുറത്ത് ഒരു വലിയ ആരിവേപ്പ് ഉണ്ട്.  അതിനു ചുവട്ടിൽ നിന്നാൽ രണ്ജഹുൻ പുഴയും, അതിന് അരികിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന രാധി ഗ്രാമത്തിലേക്കുള്ള റോഡും അതി മനോഹരമായ ഒരു കാഴ്ചയാണ്.. എത്ര  കണ്ടാലും മനസ്സിൽ നിന്നും  മായാത്ത  ഒരു വിഷ്വൽ ഫ്രെയിം.) പുഴ കഴിഞ്ഞാൽ "ഡന്റാക് " എന്ന വലിയ ബോർഡ് കാണാം. ഇന്ത്യൻ  മിലിറ്ററി സർവീസ് റോഡു പണിി തകൃതിയായിി നടത്തുന്നുണ്ട് ഈ മേഖലയിൽ.. ഗ്രെഫിലെ പട്ടാളക്കാർക്ക് ആണ് ഇതിന്റെ  ചുമതല.. ഇവിടെ ഒരു  മിലിട്ടറി കാന്റീൻ ഉണ്ട്..   റോഡ് പണിക്കു വന്നിട്ടുള്ള മിലിറ്ററികാർക്കും, ആസാം  പണിക്കാർക്കും അത്യാവശ്യം വേണ്ട ഇന്ത്യൻ പലചരക്കു സാധനങ്ങളും, ചില ഇന്ത്യൻ മാസികകളും ഇവിടെെ ലഭിക്കും. ...  പത്തോ പതിനഞ്ചോ വീടുകളും നാലഞ്ച് കടമുറികളുംു ചേർന്നതാണ്് കവല... അതിനടുത്തു തന്നെ Ranjhun ഹയർസെക്കൻഡറി സ്കൂളും ഉണ്ട്‌ . രണ്ടു മൂന്നു മലയാളികൾ ഇവിടെ അധ്യാപകരായി ഉണ്ട്... 

രണ്ജഹുനിൽ നല്ല മോമോസ് ലഭിക്കുന്ന ഒരു dema ഷോപ്പ് ഉണ്ട്. അടുക്കളത്തോട്ടത്തിൽ നിന്ന് അപ്പോൾ പറിച്ചെടുക്കുന്ന പച്ചക്കറികൾ കൊത്തിയരിഞ്ഞ ഉരുക്കിയ ചീസിൽ വേവിച്ചെടുക്കുന്ന  സ്വാദുള്ള ഭക്ഷണംം ആണ് മോമോസ്... കൂട്ടിനായി മുളകുു ചതച്ച് ചമ്മന്തിയും. ഒട്ടുമിക്ക ഞായറാഴ്ചകളിലും കിട്ടിയ വണ്ടിയിൽ കയറിി ranjhoonil ചെറിയ ഷോപ്പിംഗ്് ഉണ്ട് എന്നും പറഞ്ഞു വന്നിരുന്നത് dema ആന്റി ഉണ്ടാക്കുന്ന ചീസിൽ കുതിർന്ന മോമോസ്് കഴിക്കാൻ ആയിരുന്നു് എന്നതാണ്് സത്യം... പുഴയുടെ  തീരത്തെ കുറ്റിക്കാട്ടിൽ ഇടതിങ്ങി കറിവേപ്പില മരങ്ങളുണ്ട്.  ഇലകൾ നല്ല വലിപ്പം ഉള്ളവയാണ്. ഈ നാട്ടിൽ ആർക്കും  ഇതിന്റെ ഗുണങ്ങൾ അറിയില്ല .. ഒരാഴ്ചത്തേക്ക് വേണ്ട കറിവേപ്പില, പപ്പായ, മല്ലി, പുതിനാ ഇലകൾ എന്നിവ ഇതിലൂടെ  യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ശേഖരിക്കും.. ranjhun  പുഴ കഴിഞ്ഞാൽ ഒരുപാട് മലയോര പാതകൾ കാണാം. ഇത് ഗ്രാമങ്ങളിലേക്ക്, കാടുകളിലേക്ക്, അതുമല്ലെങ്കിൽ പർവ്വതത്തിന്റെ ഏതെങ്കിലും കോളിൽ കെട്ടിപ്പൊക്കിയ മഠങ്ങളിൽ ഏകാന്തതയിൽ മുഴുകുന്ന ലാമ സന്യാസിമാരുടെ താവളത്തിലേക്ക്.. കവല കഴിഞ്ഞാൽ  ഒരു മുത്തശ്ശി അമ്മൂമ്മടെ ചെറിയ വീടുണ്ട്.
 നാടൻ ബ്രോക്കോളി, കാട്ടുനെല്ലിക്ക, തേൻ, മരത്തക്കാളി, ഉണക്ക മാംസം അങ്ങനെ അപൂർവയിനം സാധനങ്ങൾ കാട്ടിൽ പോയി ശേഖരിച്ച് വിൽപ്പനയ്ക്ക് വയ്ക്കും.. 



 പ്രാർത്ഥനാ ചക്രം കറക്കുന്ന, നെയ് വിളക്ക് കത്തിക്കുന്ന, ഭക്തർ.. പരിപൂർണ നിശബ്ദമായ് പ്രാർത്ഥനാ ഹാൾ.. ജപ ത്തിൽ മുഴുകിയിരിക്കുന്ന ബുദ്ധമത സന്യാസികളും സന്യാസിനികളും.. കുറച്ച് പുറത്തായി പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മഠങ്ങൾ.. വിശാലമായ ഭക്ഷണശാലകൾ. എവിടെയും ശാന്ത മുഖങ്ങൾ മാത്രം. പ്രാർത്ഥനയുടെ ഇടവേളകളിൽ കാഹളനാദംവും കുടമണി ശബ്ദവും മുഴങ്ങുന്ന മൊണാർക് ടെംപിൾ.. ഒരു മണിക്കൂർ അവിടെ നിശബ്ദമായി ഇരുന്നാൽ ഒരായുസ്സിന്റെ ശാന്തത നമ്മിലേക്കും ഗമിക്കും,.. എല്ലാ നിമിഷവും അവിടെ ചെലവഴിക്കുകയും മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്ന കുഞ്ഞു സന്യാസി കുട്ടികളെ അവിടെ കാണാം.. സന്യാസ ജീവിതത്തിന്റെ ആദ്യഘട്ടം ആസ്വദിക്കുന്ന "അക്കോസേട്ടൻ മാർ " എത്ര ഭാഗ്യവാന്മാരാണ്.. "യോദ്ധ "എന്ന മലയാളം സിനിമയിലെ 'ഉണ്ണിക്കുട്ടൻ 'എന്ന കഥാപാത്രത്തെ പോലെ തലമൊട്ടയടിച്ചു കോഫി ബ്രൗൺ തുണികൊണ്ടുള്ള വേഷം ധരിച്ചു കളിച്ചു ചിരിച്ചു നടക്കുന്ന എല്ലാ സന്യാസി കുട്ടികൾക്കും ഒരേ മുഖമാണ്.. ഭൂട്ടാനികളുടെ വിശ്വാസപ്രകാരം ഒരു കുടുംബത്തിലെ ഒരാളെങ്കിലും സന്യാസത്തിനു പോകണം. അതവർക്ക് സഹനം അല്ല പുണ്യമാണ്.... അതിലുപരി അഭിമാനമാണ്...

തുടരും...... ranjoonil നിന്നും കൃത്യം അഞ്ചു  കിലോമീറ്ററർ കൂടെ യാത്ര ചെയ്താൽ ലക്ഷ്യസ്ഥാനം രാധി എത്തി😇

No comments:

Post a Comment

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...