Pages

Tuesday, October 8, 2019

തുടരുന്നു..4:ജില്ല ആസ്ഥാനം


നീണ്ട പത്തു പതിനഞ്ചു മണിക്കൂർ ബസ് യാത്രയിൽ ഉയരം കൂടുന്തോറും തണുപ്പും പേടിയും കൂടിക്കൂടിവന്നു. സ്വന്തം ആരോഗ്യത്തേയും ആയുസ്സിനേയും കുറിച്ച് എത്രമാത്രം വേവലാതി  ആധിയാണ് ഓരോ മലയാളിക്കും എന്നത് സ്വയം തിരിച്ചറിഞ്ഞു... എന്നാൽ ഓരോ ഭൂട്ടാനിയിലും കണ്ടത് 
ആ നിമിഷത്തിന്റെ  സന്തോഷം അതിന്റെ ഏറ്റവും ഉയരത്തിൽ സന്തോഷിക്കുക എന്നതാണ്.... ഏതൊരു  ഇന്ത്യക്കാരനെയും ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ബൂട്ടാന്കൾ, ഭാഷകൾക്ക് അതീതമായ മനുഷ്യത്വമുള്ള മനുഷ്യരാണ് എന്ന പാഠം പഠിച്ചു... ദേശസ്നേഹം എന്നത് ആത്മാവിൽ ഇഴുകി ചേർന്ന വികാരമാണ് അവർക്ക്.... 
 നേരം ഇരുട്ടി, കോട മഞ്ഞിന്റെ പുതപ്പെടുത്തു ഉറങ്ങാൻ തുടങ്ങുന്ന ട്രാഷിഗാമിൽ ബസ് നിർത്തി.  അവസാനത്തെ സ്റ്റേഷൻ. ഇനിയും രണ്ടു മണിക്കൂർ കൂടെ വേണം ലക്ഷ്യത്തിലെത്താൻ പക്ഷേ ഇന്നിനി  യാത്രയില്ല.. രാത്രിയിൽ യാത്ര ഭൂട്ടാനിൽ നിരോധമാണ്.... ബസ്സിൽനിന്ന് ഓരോരുത്തരുടെയും ലഗേജ് ഡ്രൈവർ തന്നെ എടുത്ത് കൈയിൽ തരുന്നു... എല്ലാവരും ദൈവത്തെ സ്തുതിച്ച് പരസ്പരം നന്ദിപറഞ്ഞു.. 

 ആ രാത്രി ബസ് സ്റ്റേഷനു തൊട്ടടുത്തുള്ള നേപ്പാളി ഹോട്ടലിൽ കഴിച്ചുകൂട്ടി.. ആർക്കും റൂം ഒന്നും വേണ്ട,, റിസപ്ഷനിൽ തന്നെ ഇരുന്നും കിടന്നും എല്ലാവരും നേരം വെളുപ്പിച്ചു.. തണുപ്പ് കാരണം ദീർഘദൂര യാത്ര കഴിഞ്ഞതിനെ ക്ഷീണം ആർക്കുമില്ല.. എല്ലാ മുഖവും സംതൃപ്തിയാൽ തിളങ്ങി.. മനസ്സും ശരീരവും ഹിമാലയൻ താഴ്വരകളിലെ സഹിക്കാവുന്ന തണുപ്പിനോട് പൊരുത്തപ്പെട്ട് തുടങ്ങി... നേരം പുലരുന്നതിനു മുൻപ് തന്നെ സഹയാത്രികര് എല്ലാം യാത്രപറഞ്ഞ് പലവഴിക്ക് പോയി...
 ഈ പ്രദേശങ്ങളിൽ ഒക്കെ നാലുമണിക്ക് തന്നെ സൂര്യനുദിക്കും. പെട്ടെന്നുതന്നെ വെളിച്ചം പരക്കും. അതിരാവിലെ ഉണർന്നു, സന്ധ്യ മയങ്ങുമ്പോൾ തന്നെ ഉറങ്ങുന്നതാണ് ഇവിടത്തെ രീതി... "ട്രെഷികം" എന്ന ജില്ലാ അടിസ്ഥാനം... മൂന്നു കിലോമീറ്ററോളം ചുറ്റളവിൽ മാത്രം... ഇരു തട്ടുകളായി പടുത്തുയർത്തിയ പട്ടണം.... ജില്ലാ ഭരണകൂടത്തിന്റെ വിവിധ വിഭാഗം ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റർ, സ്കൂൾ കെട്ടിടങ്ങൾ എന്നിവയാണ് മുകൾ പട്ടണത്തിൽ... ചെറുതും വലുതുമായ കടകൾ, പ്രാദേശിക ചന്തകൾ, ബസ് സ്റ്റേഷൻ, രണ്ടുമൂന്ന് ഹോംസ്റ്റേകൾ, ഒരു ബേക്കറി എന്നിവ അടങ്ങുന്നതാണ്  താഴെ പട്ടണം. മല മുകളിൽ വളരെ വിദഗ്ധമായാണ് കെട്ടിട സമുച്ചയങ്ങളും,  റോഡുകളും നിർമ്മാണപ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുള്ളത്....



 ഒരു നേപ്പാളി കുടുംബം നടത്തുന്ന  " മുകേഷ് "ഹോട്ടലിൽ നിന്നും കടുപ്പത്തിലൊരു ചായയും, ആവിപറക്കുന്ന മോമോസ്ഉം കഴിച്ച്.. ഇനിയത്തെ യാത്ര എങ്ങനെയെന്ന് ആകാംക്ഷയിൽ trashigam പട്ടണം ഒന്നുുു കണ്ണോടിച്ചു..... രാധി മിഡിൽ സെക്കൻഡറി സ്കൂളിൽനിന്ന് വാഹനം എത്തും എന്ന നിർദ്ദേശം ലഭിച്ചതുകൊണ്ട്, പോകാൻ ഒരുങ്ങി നിന്നു.... ഏതാനും  മിനിറ്റുകൾക്കകം തടിച്ചുരുണ്ട  ഉയരം കുറഞ്ഞ ഒരു മനുഷ്യൻ അന്വേഷിച്ച് എത്തി... രാധി സ്കൂളിലേക്കുള്ളവരല്ലേ എന്നുമാത്രം  ചോദിച്ചു കൊണ്ട് അയാളുടെ കാറിലേക്ക് ഞങ്ങളുടെ  ലഗേജ് എല്ലാം എടുത്തുവെച്ചു... യാത്ര സുഖമായിരുന്നോ മാഡം, ഇനി എന്തെങ്കിലും വാങ്ങിക്കുവാൻ ഉണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചുു. ബാങ്ക്ഇടപാടുകൾ തുടങ്ങുന്നതിനും, പുതിയ മൊബൈൽ സിം എടുക്കുന്നതിനും വേണ്ട സഹായങ്ങൾ ചെയ്തു തന്നു. ജില്ലാ ഭരണകൂടത്തിന്റെ 
''സോങ്കാ ''എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ നിന്നും നിയമനടപടികൾക്ക് ഉള്ള ഉത്തരവ് വാങ്ങി തന്നു.. ഓരോ കാര്യങ്ങൾ ചെയ്തു തന്നാലും ഓക്കേ സാർ ഒക്കെ മേടം എന്ന് വിനയഭാവം... ഇത്രയും സാമാന്യ വിവരവും ഉപകാര മനസ്സുള്ള നല്ല ഒരു ടാക്സി ഡ്രൈവർ എന്ന് മനസ്സിൽ കരുതി.. 

യാത്രയുടെ അവസാന ഘട്ടം. ലക്ഷ്യംത്തിൽ എത്താൻ ഇനി 2 മണിക്കൂറുകൾ മാത്രം. തണുത്തുറഞ്ഞ ഹിമ ശിഖരങ്ങൾ ദൂരെ കാണാം വീണ്ടും യാത്ര തുടങ്ങി....
 ഭൂട്ടാനെ കുറിച്ചും, കാലാവസ്ഥ, ഭക്ഷണ രീതികൾ, നിയമങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, ജീവിതരീതി അങ്ങനെ എല്ലാറ്റിനെ  പറ്റിയും ഒരു ലഘു വിവരണം യാത്രയ്ക്കിടയിൽ അയാൾ നൽകി.... കൂട്ടത്തിൽ കേരളത്തെ കുറിച്ച് അയാൾ തിരക്കി..
 ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് പൊട്ടിച്ചിരിക്കുന്ന മലയാള ഹാസ്യ നടൻ ഇന്നസെന്റിന്റെ ഛായ ഉള്ള ഒരു മനുഷ്യൻ.. ഭൂട്ടാനിൽ പൊതുവേ സ്ത്രീകൾക്കാണ് ഉയരം കൂടുതൽ. പുരുഷന്മാർ കുറുകിയവരാണ്‌.. സ്ത്രീകൾ അതീവ സുന്ദരികളും, കൊലുന്നനെ മുടിഉള്ളവരുമാണ്‌.. രാധിയിൽ എത്തുന്നതിനു മുന്നേ ചെറിയ ഒരു ഇടത്താവളം കൂടെയുണ്ട്.......Ranjoon...



 തുടരും....

2 comments:

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...