Pages

Friday, October 4, 2019

തുടരുന്നു... 3: പർവ്വതനിരകൾ ക്കിടയിലൂടെ



 അതിരാവിലെ നാലുമണിക്ക് തന്നെ തയ്യാറായി. ഫ്ലാസ്ക്കിൽ ചൂടുകാപ്പിയും  ടിഫിൻബോക്സിൽ ചപ്പാത്തിയും പൊതിഞ്ഞെടുത്തു. ശംഭോലയിലെ മലയാളി ചേട്ടനോട്  യാത്രപറഞ്ഞു. പർവ്വത മുകളിലേക്കുള്ള  യാത്രയിലുംം,  മലമുകളിലെ താമസത്തിനുംം   ആവശ്യം അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകി... ഹോം സ്റ്റേയുടെ തൊട്ടടുത്തുള്ള ബസ് സ്റ്റേഷനിൽ എത്തി. നീളം കുറഞ്ഞ ട്രാവലർ വാന്കളാണ് ഇവിടത്തെ ബസുകൾ. ഒരു ജില്ലയിലേക്കു ഒരു  ബസ്സ് എന്ന കണക്കിൽ തൊട്ടടുത്തു കിടക്കുന്ന രണ്ടോ മൂന്നോ ജില്ലയിലേക്കു മാത്രമേ ബസ് ഉള്ളൂ. ബസ് സർവീസ് ഒരു ദിവസം ഒരു തവണ മാത്രമാണ്. രാവിലെ അഞ്ചുമണിക്ക് താഴ്വവര പട്ടണത്തിൽ നിന്നും trashigham ജില്ലയിലേക്കുള്ള ബസ്സിലാണ് യാത്ര. ഇതേസമയം പർവ്വത മുകളിൽ ഉള്ള trashigham ജില്ലയിൽ നിന്നും താഴ്വരയിലേക്കു മറ്റൊരു ബസ് പുറപ്പെട്ടിരിക്കുഉം. രണ്ടു ബസ്സുകളും സമാന്തര സർവീസ്. നേരംഇരുട്ടുമ്പോഴേക്കും ഒന്ന് താഴ്വരയിലും മറ്റേത് മലമുകളിലും എത്തിയിരിക്കും. എല്ലാം ഗവൺമെന്റിന്റെ വാഹനങ്ങളാണ്.

 ഹിമാലയം എന്ന മഹാത്ഭുതം മൂന്നുനാല് രാജ്യങ്ങളിലായി പരന്നു കിടക്കുകയാണ്. ഹിമാലയം റേഞ്ചിലെ മലനിരകൾക്കിടയിൽ ആണ് ഭൂട്ടാൻ എന്ന ചെറിയ രാജ്യം. ഇരുപതോളം ജില്ലകളുള്ള ഭൂട്ടാനിൽ വളരെ കുറച്ചു സ്ഥലത്തെ ജനവാസം ഉള്ളൂ. 'പാരോ' എന്നാ ഒരൊറ്റ വിമാനത്താവളം മാത്രമേ അവിടെയുള്ളൂ.  "തിമ്പു " എന്നാ തല സ്ഥാനത്താണ് രാജാവിന്റെ കോട്ടയുംം കൊട്ടാരവുംം.. ഇന്നത്തെ ഭൂട്ടാൻ രാജാവിന്റെ അച്ഛൻ രാജാവിനു നാലു ഭാര്യമാരാണ്. നാലുപേരുംം സഹോദരിമാരാണ്. രാജാവുംം നാലു രാജ്ഞി മാരുംം  ഒന്നിച്ചുനിൽക്കുന്ന കുടുംംബ ഫോട്ടോ രാജ്യത്ത് എല്ലായിടത്തുംകാണാം.  ഈ അടുത്ത കാലത്താണ് അഛൻ രാജാവിൽ നിന്ന്്  മകന് രാജ്യഭരണം കൈവന്നത്.  ഉള്ള കാലം മുഴുവൻ ഭരിക്കുക എന്നതല്ല ഇവിടുത്തെ രീതി. മറിച്ച് തലമുറകളായി അവർ പിന്തുടർന്നു വരുന്ന  ശക്തയുക്തമായ നിയമങ്ങളും വ്യവസ്ഥകളുംം രാജഭരണത്തിൽ പോലും കർശനമാണ്. ഇപ്പോഴത്തെ രാജാവിന്റെ വിവാഹം രാജ്യംമുഴുവൻ ആഘോഷമായിരുന്നു. പുതുതലമുറയിലെ ജനനം, ജന്മദിനങ്ങൾ അങ്ങനെ രാജ കുടുംബത്തിന്റെറ ഓരോആഘോഷവുംം രാജ്യത്തിന്റെ  മുഴുവൻ ഉത്സവമാണ്. 




 ട്രാഷികം ജില്ലയിലെ രാധി എന്ന കുഞ്ഞു ഗ്രാമത്തിലേക്കാണ് യാത്ര. ഒരുപാടു നല്ല കാര്യങ്ങൾ പഠിക്കാനുള്ള യാത്രയാണിതെന്നറിയാതെ ഞാനിരുന്നു... ബസ്സിന് മുകളിൽനിറയെ സാധനങ്ങളുമായി ബസ് മുന്നോട്ടെടുത്തു. ഒരു ഡ്രൈവറും ഇരുപതോളം യാത്രക്കാരും ആണുള്ളത്.യാത്രക്കാരിൽ പലരും കച്ചവടക്കാരും ഇന്ത്യയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന രോഗികളും ബുദ്ധവിഹാരങ്ങൾ സന്ദർശിക്കാൻ പോകുന്നവരുമാണ്. ഇവര്ക്കെല്ലാം തന്നെ ഇന്ത്യക്കാരോട് വലിയ ബഹുമാനം തന്നെ എന്നു പറയാതെ വയ്യ. ഇന്ത്യൻ അധ്യാപകരോട് വളരെ നന്ദിയും.. വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഇന്ത്യൻ അധ്യാപകരുടെ സേവനം ഭൂട്ടാൻ സ്കൂളുകളിൽ ആവശ്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ ഗുരുക്കന്മാരെ അവർ സ്വാഗതം ചെയ്യുന്നതും അതിനുവേണ്ടിയാണ്... യാത്രയുടെ പ്രാരംഭത്തിൽ, പുലർകാലത്തെ ശൈത്യത്തിന്റെ മൂഢത യിൽ ചൂളിപ്പിടിച്ചിരുന്നപ്പോൾ കണ്ണുകൾ മാത്രം ചുറ്റും  ചലിച്ചു.. താഴ്‌വരയിൽ നിന്നും ഉയരത്തിലേക്ക് റിങ്ങുകൾ കയറി വാഹനം നീങ്ങുമ്പോൾ പ്രാർത്ഥനകളും ജപങ്ങളും ഉണ്ട്‌. എല്ലാ യാത്രക്കാരും പരസ്പരം സംസാരിക്കുന്നു, തമാശ പറയുന്നു, ഭക്ഷണ സാധനങ്ങൾ കൈമാറുന്നു, കുട്ടികളെ കളിപ്പിക്കുന്നു, അങ്ങനെ കുറച്ചുനേരം കൊണ്ടുതന്നെ അപരിചിതത്വം പാടെമാറി. വ്യത്യസ്ത ഭാഷകൾക്കും സംസ്കാരങ്ങൾക്കും മീതെ സൗഹൃദത്തിന്റെ കുട നിവർത്തി.


 താഴ്‌വരയിലെ നെൽപ്പാടങ്ങളും തേയിലത്തോട്ടങ്ങളും  കാഴ്ച്ചയിൽ നിന്നും മറഞ്ഞു.. ചെറിയ കുന്നുകളും മലകളുംു കഴിഞ്ഞ് പർവ്വത പാതയിലൂടെ ബസ് നീങ്ങിത്തുടങ്ങി. ഊട്ടിയും കൊടൈക്കനാൽ ഉം പോലെ സാമ്യമുള്ള് ഹിൽവ്യൂ കാഴ്ചകളിൽ പുതുമയൊന്നും തോന്നുന്നില്ലല്ലോ എന്നമട്ടിൽ ഇരിക്കുമ്പോൾ, എല്ലാവരും ബാഗിൽ നിന്നും വൂളൻ ജാക്കറ്റുകളും, സോക്സും ഗ്ലൗസും തൊപ്പിയുംുംും എല്ലാം ധരിക്കുന്നു്..പഴയ തൊപ്പിക്കാരന്റെ കഥയിലെ കുരങ്ങിനെ പോലെ 'എന്നാ ശരി 'എന്ന മട്ടിൽ തണുപ്പിനെ തോൽപ്പിക്കാൻ ശ്രമംം തുടങ്ങി... യാത്രയുടെെ  ഗതി മാറാൻ അധിക നേരം വേണ്ടി വന്നില്ല. വലിയ ചുരങ്ങളിൽ നിന്നും മുകളിലേക്ക്് പോയിി തുടങ്ങി...തിരിവുകൾക്കും വളവുകൾക്കും ലാഘവത്തിൽ നിന്നും ഭയാനകതകളിലേക്ക്് ചാഞ്ചാട്ടം.. ജനലിലൂടെ താഴേക്ക് നോക്കിയപ്പോൾകണ്ടത് കിലോമീറ്ററുകൾ ആഴമുള്ള കൊക്കകൾ.. കഷ്ടിച്ച് വാനിന്റെ ചക്രങ്ങൾ ഒതുങ്ങുന്ന വീതിി മാത്രമേ റോഡുകൾക്കുള്ളു. ഡ്രൈവിങ്ങിൽ പ്രഗൽഭനായ ഒരാൾക്കു മാത്രമേ ഭൂട്ടാനിൽ ലൈസെൻസ് കൊടുക്കൂ. നമ്മുടെ നാട്ടിലെ പോലെ 18 വയസ്സു കഴിഞ്ഞ ആണിനും പെണ്ണിനും ഓടിപ്പോയി എടുക്കാവുന്ന ഒന്നല്ല ഇവിടുത്തെ ലൈസെൻസ്.. തഴക്കവും വഴക്കവും,  ക്ഷമയും വകതിരിവും ഉള്ള ഒരാൾക്ക് മാത്രമേ ഭൂട്ടാൻ പാതയിലൂടെ വാഹനം ഓടിക്കാൻ സാധിക്കൂ്.    കർശനമാണ് ഇവിടുത്തെ നിയമങ്ങൾ... സുരക്ഷിതവും..... വലതുുഭാഗം കണ്ണെത്താ ഉയരത്തിൽ പർവ്വതനിര, ഇടതുഭാഗം കോടമഞ്ഞു പുതഞ്ഞ  കൊക്കകൾ. സത്യത്തിൽ നല്ല  ഭയത്തോടെയാണ്‌  ഡ്രൈവറെ നോക്കിയത്..   നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് കൊണ്ടോ  എന്തോ അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു  അവരുടെ നാട്ടുഭാഷയിൽ സഹയാത്രികരോട് എന്തോ പറഞ്ഞു. എല്ലാവരും ആ ചിരിയിൽ പങ്കുചേർന്നു. അടുത്തിരുന്ന വൃദ്ധ പറഞ്ഞു, പേടിക്കണ്ട ദൈവം നമ്മെ കാത്തോളും... തണുപ്പ് കൂ ടിക്കൂടി വരുന്നതിനനുസരിച്ച്് ശ്വാസന ഗതിക്കു പോലും വ്യതിയാനം വന്നു തുടങ്ങി. ഇനിയും ഒരുപാടു മലകൾ കയറിയും ഇറങ്ങിയും വേണംം ലക്ഷ്യത്തിലെത്താൻ.


 പർവ്വതതോട് ചേർന്ന് കെട്ടി ഉണ്ടാക്കിയതാണ് റോഡുകൾ. കോടമഞ്ഞു നീങ്ങിയപ്പോഴാണ് കൊക്കയുടെ ഉൾവശം ഇടതിങ്ങിയ കാടുകളാണ്  എന്ന്മനസ്സിലായത്.സൈപ്രസ്, ഓക്ക്, ആൽപ്സ്, പൈൻ, യൂക്കാലി, കാറ്റാടി, സിൽവർ ഓക്ക്, റെഡ്വുഡ് തുടങ്ങിയ വൃക്ഷ രാജാക്കന്മാർ ഇടതിങ്ങിയ വനങ്ങളുടെ ഹരിതാഭാസാന്ദ്രത കാഴ്ചക്ക്‌ കുളിർമയായി. ഒരു വലിയ മല കയറി ഇറങ്ങിയാൽ താഴ്വരയിൽ ഏതാനുംംം കുടിലുകളും എണ്ണാവുന്ന അത്ര മനുഷ്യരെയും കാണാംം. അവർക്കുള്ള കത്തുകളും പാർസലുകലുമായി ഡ്രൈവർ ഒരു വൺമാൻഷോ തന്നെ കളിക്കുന്നുണ്ട്. അങ്ങിനെ എത്ര മല കയറിയിറങ്ങി എന്നത് നിശ്ചയമില്ല.. ഏതാണ്ട് പത്തോളം....
 ഉച്ചയോടെ"കലിംഗ് "എന്ന കുഞ്ഞു പട്ടണത്തിൽ ബസ് നിർത്തി. ഗ്രാമവാസികളുടെ സജീവമായ ചന്ത യുണ്ട് ഇവിടെ. നല്ലയിനം പഴങ്ങളും, പച്ചക്കറികളും,  പയറുവർഗങ്ങളും അപൂർവയിനം കൂണുകളും ഇവിടെ ലഭിക്കും. എല്ലാ യാത്രക്കാരും  ഇവിടെ ഇറങ്ങി ഭക്ഷ്യവിഭവങ്ങൾ വാങ്ങിച്ചു... കുറച്ചപ്പുറത്ത് ചിത്രം വരച്ച പോലെ ഒരു താഴ്വര വീടിനുമുന്നിൽ വണ്ടി നിർത്തിയിട്ടു.  ഉച്ച ഭക്ഷണവും വിശ്രമവും അവിടെയാണ്..  മരവും മുളയും ഭംഗിയായി കെട്ടിയുണ്ടാക്കിയ വീട്ടിൽ ഗൃഹനാഥൻ ഇരുകൈകളും നീട്ടി അതിഥികളെ സ്വീകരിക്കുന്നു... ആർക്കും പരസ്പരം മുൻപരിചയം ഒന്നുമില്ല. എന്നാലും അടുത്ത ബന്ധുക്കൾ വന്ന പോലെയാണ്. അഭിനയമോ കച്ചവട തന്ത്രമോ അല്ല അത്.. നട്ടുച്ചയ്ക്കും കൊടും തണുപ്പുള്ള സ്ഥലമാണ് കലിംഗ്. ചെറിയ സൗകര്യങ്ങൾ മാത്രം ഉള്ള സാധാരണ വീട്.. റൂം ഹീറ്ററിന്റെ ഉഷ്മളതയിൽ സ്വന്തംംംം അകത്തളം പോലെ 
എല്ലാവരും ഇരിക്കുന്നു, കിടക്കുന്നു.. ചിലർ സന്തോഷത്തോടെ താഴ്‌വരയിൽ  നിന്നും വാങ്ങിയ പുതിയ ചില സാധനങ്ങൾ ഗൃഹനാഥക്കു സമ്മാനിക്കുന്നു. എന്റെ മുഖത്തെ അപരിചിതത്വം കണ്ടിട്ടാവാംംം ഗൃഹനാഥ പാചകം മകളെ ഏൽപ്പിച്ചു, ഇരുകൈകളും പിടിച്ചെന്നെ സ്വീകരിച്ചു. ഉച്ചഭക്ഷണത്തിന് എന്തെല്ലാമാണ് വേണ്ടത് എന്ന് ചോദിച്ചറിഞ്ഞു. അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി ഭക്ഷ്യവസ്തുക്കൾ എല്ലാം കാണിച്ചു തന്നു. ഓരോന്നിലുംംം ചേർത്ത  വിഭവങ്ങളും പറഞ്ഞു തന്നു. ഭാഷ മനുഷ്യന് ഒരു വിഷയമേയല്ല എന്നാദ്യംം തോന്നിയത്്  ഇവിടെ നിന്നാണ്. വർഷങ്ങളായി അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന അയൽവാസികളുടെ ഉൾതളങ്ങൾ പോലും അപരിചിതമായ നമുക്ക്് നമുക്ക്  തിരിച്ച്  ഇങ്ങനെ ഒരുസ്വീകരണം നൽകാൻ കഴിയുമോ എന്നത് സംശയമാണ്... 

 10 മിനിറ്റിനകം ഭക്ഷണം വിളമ്പി. ബട്ടറിൽ വേവിച്ച ആവിിപറക്കുന്ന കുത്തരി ചോറും, നാട്ടു മുളകിൽ ബട്ടർ ഇട്ട് യമദാസി എന്ന്  കറിയും.. മുളം തണ്ടിന്റെ അച്ചാറും..  എത്രവേണമെങ്കിലും വിളമ്പി കളിക്കാം.  വെറും 20 രൂപക്ക് ഇത്രയും രുചിയുള്ള ഭക്ഷണം ഭൂട്ടാനിൽ മാത്രമേ ലഭിക്കൂ.  ഭക്ഷണം കഴിഞ്ഞ് ജ്യൂസ്, ബിസ്ക്കറ്റ്    പഴങ്ങൾ എല്ലാം എല്ലാവരും പങ്കുവയ്ക്കുന്നു.  ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകത്തിനാ  പ്പുറത്തെ സ്നേഹ പാഠങ്ങൾ മനസ്സിൽ പതിഞ്ഞു.. ഉച്ചഭക്ഷണത്തിനുശേഷം യാത്രയുടെ സ്വഭാവം തന്നെ മാറി.. തട്ടുപൊളിപ്പൻ പാട്ട്, പുഞ്ചിരിയോടെ താളം പിടിക്കുന്ന കൈകൾ....(  പിന്നീടാണ് മനസ്സിലായത് രാജ്യത്തിന്റെ യുംം രാജാവിനെയും സ്തുതിഗീതങ്ങൾ ആണ് ആ പാട്ടുകൾ എന്നത്) (സിനിമാ വ്യവസായവും ചിത്രീകരണവും എല്ലാം ഈ രാജ്യത്ത് ശൈശവത്തിൽ ആണ് ) പഴയ സീറ്റുകളിൽ നിന്നും പലരും സീറ്റ് മാറിയിരിക്കുന്നു. ആർക്കും അതിൽ പരിഭവം ഒന്നുമില്ല.. ഭക്ഷണസാധനങ്ങൾ പങ്കുവെക്കുന്നു., കുട്ടികളെ കളിപ്പിക്കുന്നു... നാട്ടിൽ  നിന്ന് പോരു മ്പോൾ കയ്യിൽ കരുതിയ പലഹാരങ്ങൾ എല്ലാവർക്കും നൽകിി സന്തോഷത്തോടെ  അവരത് വാങ്ങി കഴിച്ചു.



 വസന്തത്തിന്റെ തുടക്കത്തിലായിരുന്നുയാത്ര. കാഴ്ച കാണാൻ രണ്ടു കണ്ണുകൾ പോരെന്നു തോന്നി. നോക്കുന്നിട  ത്തെല്ലാം  പല ആകൃതിയിലും വർണ്ണത്തിലുള്ള ഹിമാലയൻ ഓർക്കിഡുകൾ, ബ്ലോസ്സം പൂക്കൾ, വലിയ തരം റോസ് പൂക്കൾ.. അതി ശൈത്യം പൂക്കളുടെ സുഗന്ധത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു.. ഇടയ്ക്കിടെ റോഡിനു കുറുകെ ചോലകൾ, കുഞ്ഞു അരുവികൾ, പർവ തത്തിൽ നിന്ന് ഒഴുകി അരുവിലേക്ക് അലിഞ്ഞു ചേരുന്ന കുഞ്ഞു വെള്ളച്ചാട്ടങ്ങൾ. കാഴ്ചകൾ അതിമനോഹരം തന്നെ... യാത്രയിലെ  നയനമനോഹര മുഹൂർത്തത്തിൽ ലയിച്ചു....... അത്യുച്ചത്തിൽ ഉള്ള ഒരു പൊട്ടിച്ചിരിയാണ്  ചിന്തയിൽ നിന്ന് ഉണർത്തിയത്... കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു..
മലയിടിച്ചിൽ ആണ്. വലിയ പാറക്കല്ലുകൾ ഉയരത്തിൽ നിന്നും ഉരുണ്ട് താഴേക്കു വരുന്നു. ഇതിവിടെ പതിവാണ് എന്നു ഡ്രൈവർ സമാധാനി പ്പിച്ചു. കല്ലും മണ്ണും നിറഞ്ഞ റോഡ് ബ്ലോക്ക്‌ ആയി... ഇനി എല്ലാ യാത്രക്കാർ കുംുപണിയായി എന്നു പറഞ്ഞു എല്ലാവരും പൊട്ടി ചിരിച്ചതാണ്.. മലയിടിച്ചിൽ തുടങ്ങുന്നതിന്റെയും ഒടുങ്ങുന്നതിന്റെയും ലക്ഷണങ്ങൾ ഒക്കെ ഇവിടത്തുകാർക്ക്  സുപരിചിതമാണ്.  ഇടിമിന്നലിന്റെ  താഴ്വര യായ ഭൂട്ടാൻ പൂർണ്ണമായും പ്രകൃതിയോട് ഒത്ത് നീങ്ങുന്നു... ഏതാനും മിനിറ്റുകൾ കല്ല് വീഴ്ച  കണ്ടിരുന്നു. ഒരു വൃദ്ധൻ മുകളിലേക്ക് നോക്കി ഇനിയില്ല എന്ന് കൈ കാണിച്ചു..ഉറപ്പ് വരുത്തി... ശരി... ഇനി പണി തുടങ്ങാം.. എന്നു പറഞ്ഞു യാത്രക്കാർ എല്ലാം ഉത്സഹ ത്തോടെ ബസ്ന്റെ ഡിക്കിയിൽ നിന്നും സകല ആയുധങ്ങളും കൊട്ടകളും എടുത്തു തയ്യാറായി.. ((ഭൂട്ടാനിക ളെല്ലാം പരമ്പരാഗത വസ്ത്രം ധരിച്ചാണ് പുറത്ത് ഇറങ്ങാറുള്ളത്. പൊതു ചടങ്ങുകളിലും ഗവൺമെന്റ് ഓഫീസുകളിലും ഇത് നിർബന്ധമാണ്.. പുരുഷന്മാരെല്ലാം ദേശീയ വസ്ത്രമായ'ഗോ ' ധരിക്കും പരമ്പരാഗതമായി നെയ്തെടുത്ത ഒരു ഗൗണ് ആണത്. മുട്ടറ്റം ഇറക്കത്തിൽ., അരഭാഗം നെയ്തെടുത്ത ബെൽറ്റ്‌  കൊണ്ട് ചുറ്റികെട്ടിയ ലോഹ.. കൈത്തറിയിൽ മാത്രം നെയ്തു എടുക്കുന്നതാണ് പരമ്പരാഗത വസ്ത്രത്തിന്റെ തുണികൾ.. സ്കൂൾ യൂണിഫോം ഇതുതന്നെയാണ്.. സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തെ"കിറ "എന്നു പറയും. നെഞ്ചുവരെ ചുറ്റി കെട്ടിയ കിറയും അയഞ്ഞു കിടക്കുന്ന സിൽക്ക് ജാക്കറ്റ്കളും. റാപ്പ് റൌണ്ട് ന്റെ മറ്റൊരു രൂപം. നമ്മുടെ നാട്ടിലെ പർദ്ദധാരികളെ പോലെ ഇവരും അകത്ത് ആധുനിക വസ്ത്രങ്ങൾ ധരിക്കും))
മേൽ വസ്ത്രം ഊരി മാറ്റി എല്ലാവരും അവരവർക്കു കഴിയും വിധം പണി തുടങ്ങി. അതിഥികൾ ആയതിനാൽ ആ വാഹനത്തിലെ ഏക ഇന്ത്യക്കാരായ ഞങ്ങളോട് വിശ്രമിച്ചു കൊള്ളു,   ഇതിപ്പൊ ശരിയാകും എന്നൊക്കെ ഡ്രൈവർ പറഞ്ഞു.ഒത്തുപിടിച്ചാ ൽ മലയും പോരും എന്ന  പഴഞ്ചൊല്ലിലെ പോലെ ഒരു മണിക്കൂറിനുള്ളിൽ റോഡ് ഗതാഗത യോഗ്യമായി.. മുന്നിലോ പിന്നിലോ വേറെ വാഹനങ്ങളെയോ മനുഷ്യരെയോ കണ്ടില്ല... പണിയെല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും പ്രകൃതിയെ സ്തുതിച്ചുകൊണ്ട് പാട്ടുപാടി വൃത്തത്തിൽ നൃത്തം ചെയ്യുന്നത് കണ്ടു.. (നൂറുവർഷം മുൻപു  ഉണ്ടാക്കിയ പാലങ്ങളും റോഡുകളും പൊളിഞ്ഞു ചാടുമ്പോൾ ഇന്നലെ കയറിയ രാഷ്ട്രീയ പാർട്ടിക്കാരെ കുറ്റം പറയുന്ന നമ്മൾ തന്നെ ഇതൊക്കെ കാണണം ) ചോലയിലെ വെള്ളത്തിൽ നിന്ന് പണിയായുധങ്ങൾ എല്ലാം കഴുകി,  ദേഹത്ത് പുരണ്ട അഴുക്കും 
 വൃത്തിയാക്കി, കൈവശമുള്ള ജ്യൂസ് പഴങ്ങളും പരസ്പരം പങ്കുവെച്ച് വളരെ സന്തോഷത്തോടെ വീണ്ടും യാത്ര തുടർന്നു... ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.... എങ്കിലും ആ...... സ്വാഗത  മുഖങ്ങൾ വരച്ചിട്ട ചിത്രം പോലെ മനസ്സിലുണ്ട്....

3 comments:

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...