"എന്നെ ഓർമയില്ലേ "എന്ന് ചോദിക്കുന്ന കണ്ണുകൾ.
പക്ഷെ ഓർമ കിട്ടണില്ല...........
അതെ കാലം കടം വാങ്ങിയ നല്ലൊർമ്മകൾ..........
ഒരിക്കലും മറക്കരുതേ എന്നു ആദ്യം പറഞ്ഞത് എന്നാ?ആരോടാ......
ഓർക്കണില്ല........................
ഇന്ന് നല്ല മഴക്കാറുണ്ട്.....
ഒരുപക്ഷേ...........................
പത്താം ക്ലാസ്സിലെ യാത്രഅയപ്പിനാവാം. അന്ന് അധ്യാപകരുടെ കൈപിടിച്ച് അനുഗ്രഹം വാങ്ങി യാത്രപറഞ്ഞ നിഷ്കളങ്ക കാലം.
രാവുറങ്ങി എണീറ്റപ്പോളും ആ വിരഹം ഉള്ളിൽ ഉണ്ടായിരുന്നു.
പുതിയ..... പുതിയ.... കലാലയങ്ങൾ .......
പഠനപടവുകളുടെ ഗതിക്കനുസരിച്ചു
എത്ര...എത്ര... യാത്ര അയപ്പുകൾക്ക് സാക്ഷ്യം വഹിച്ചു.
അതിലൊക്കെയും ആവർത്തിച്ചു പറഞ്ഞ വാക്കുകൾ.
"ഓർക്കും ഓർമയുള്ളടത്തോളം "
അതെ ഓർത്തിരുന്നിരിക്കാം........
ഓർമ മങ്ങും വരെ .
വീണ്ടും വീണ്ടും ആ ചിത്രത്തിലേക്ക് ആഴ്ന്നു നോക്കി...........,
എന്തൊക്കയോ പറയുന്ന കണ്ണുകൾ.
വീണ്ടും..... വീണ്ടും....
നോക്കുന്ന എന്റെ കണ്ണുകളെ പറ്റിക്കുന്ന ഒരു ചിരി......... അതെ.....എന്റെ ശിഷ്യ ഗണത്തിലെ ആയിരകണക്കിന് പൂക്കൾക്കിടയിൽ എന്നും വന്ദിച്ചിരുന്ന..........................
ഒരുപൂവായിരുന്നുവോ........
ആയിരിക്കില്ല............... കാരണം..പേരും, മുഖവും, പ്രായവും,ഒന്നും അങ്ങട്ട് ചേരുന്നില്ല......
പത്രം എടുത്തു വച്ച്........
ഓർമ്മകളെ അടുക്കി പെറുക്കി..........
പറയാതെ പറയുന്നവർ ............ അറിയാതെ അറിയുന്നവർ............ പക്ഷെ കുസൃതികളും വികൃതികളുമായി ഒരുപാടു പേർ.
അതിൽ ഞാൻ അറിഞ്ഞവർ ഒന്നും എന്നെ അറിഞ്ഞിരുന്നില്ല.
ഞാൻ അറിയാതെ ഒരു പാടു പേർ എന്നെ അറിയാൻ ശ്രമിച്ചിരുന്നു. പക്ഷെ അന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ നമുക്കിഷ്ടമുള്ളവരെ ചേർത്തി നിർത്താൻ തന്നെ ബുദ്ധിമുട്ടുള്ള പ്പോൾ.................നമ്മളെ ഇഷ്ടമുള്ളവരെ കൂടെ ഗൗനിക്കാൻ എവിടെ നേരം...........
പക്ഷെ നേർവഴികാട്ടിയവരും, അറിവിന്റെ പാലം കടക്കാൻ സഹായിച്ചവരും കലണ്ടർ മറിയുമ്പോൾ പഴയതാളുകൾ പിന്നെ തിരിച്ചു നോക്കാറില്ല..... ഞാനും.
പഠനമികവ് കൊണ്ടും,
ഉന്നതസ്ഥാനം കൊണ്ടും, മനസ്സിൽ ഉദിച്ച സഹപാഠികളുടെയും, സഹപ്രവർത്തകരുടെയും, ശിഷ്യരുടെയും മുഖങ്ങൾ ഹൃത്തിൽ തിരഞ്ഞു. അതിലൊന്നും ഈ മുഖമില്ല........
ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും പത്രത്തിലേക്ക് നോക്കി.
ഏയ്യ്.........
ഇപ്പൊ നോക്കുമ്പോൾ ആ കണ്ണുകൾക്ക് എന്നെ പരിചയം ഇല്ലാത്തപോലെ..... അതോ..................................
മനസിലാവാത്തതിൽ പരിഭവം ആയിരിക്കുമോ......... ആവാം........
ആവാതിരിക്കട്ടെ .......
അവഗണന ഞാൻ ആർക്കും നൽകിയിട്ടില്ല എന്ന് അറിയാം......
ആ പത്രത്തിലെ ജീവനറ്റ ചിത്രം അപ്പോൾ തേങ്ങുകയായിരുന്നു........
( ഫോണും, ലാപും, ടാബും, വാട്സപ്പ് കൂട്ടായ്മയും, വീഡിയോ കോളും,
ഗൂഗിൾ റിയൂണിയനും .......... അങ്ങനെ.......അങ്ങനെ കാലാദേശാന്തരങ്ങൾ ക്കപ്പുറത്തു..........................ഒരു പുറത്ത് നിന്നും നോക്കിയാൽ
"online "എന്ന ആറക്ഷരം കാണുമ്പോൾ "live" എന്ന വിശ്വാസം മറുപുറത്തുണ്ടാവും.
"Last seen" കാണാത്തപ്പോൾ 'busy'.......മുതൽ
'sim damage 'വരെ ഊഹിക്കുന്ന കാലം.)
പക്ഷെ.......... ഒന്നിനും അല്ലാതെ വെറുതെ ഓർക്കുവാനായി ഒരു ഓർമ.......................
ആഞ്ഞടിച്ച കാറ്റ്....... ഓർമ പോലെ......
ശക്തിയായി വീശി..... പത്രം മുറ്റത്തേക്ക് പറന്നു.
ഒരു പൊട്ടി കരച്ചിൽ പോലെ.........
കോരിച്ചൊരിയുന്ന മഴ.......
പത്രം എടുക്കാനായി മുറ്റത്തേക്കിറങ്ങിയപ്പോൾ
അത് വീണ്ടും പറന്നു ഒഴിഞ്ഞുമാറി.........
ഇന്നലെ രാവിൽ വിരിഞ്ഞു പുലരിയിലേക്ക് മിഴിയടച്ച നിശാഗന്ധിചോട്ടിലെത്തി.
കൈയിലെടുത്തപ്പോൾ പത്രം........
നിവർത്താനാവാത്ത
വിധം.......
നനഞ്ഞുകുതിർന്നിരുന്നു............ അതിനകത്തെ ഓർമ്മചിത്രം മഴയായി കരഞ്ഞതാകാം...............
😌
ReplyDelete