Pages

Monday, June 15, 2020

തുടരുന്നു.... (23) ഉണക്ക മാംസം



രാധി ഗ്രാമത്തിലെ ഒരു  ചെറിയ വിഭാഗം തികഞ്ഞ സസ്യഭുക്കുകളാണ്. 
ഇവർ ബുദ്ധ മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു.
 എന്നാൽ
 ഭൂരിപക്ഷവും ലാമമാരെ ആരാധിക്കുന്നവരും  ,  മദ്യവും മത്സ്യവും,  മാംസവും കഴിക്കുന്നവരാണ്.
 പക്ഷേ  ഇവിടെ മത്സ്യം പൊതുവേ ദൗർലഭ്യമാണ്. തണുത്തുറഞ്ഞ ഹിമാലയൻ പുഴകൾ ആയതിനാൽ അവിടങ്ങളിൽ ഒന്നും മത്സ്യങ്ങൾ വാഴില്ല.... 
വെസ്റ്റ് ബംഗാളിൽ നിന്നും ആസ്സാമിൽ നിന്നും വരുന്ന പച്ച മത്സ്യം താഴ്വര പട്ടണത്തിൽ മാത്രമേ ലഭിക്കൂ. 

ഉണക്കമത്സ്യം പോലും വളരെ അപൂർവ്വമായേ രാധിയിൽ കണ്ടിട്ടുള്ളൂ. 
കോഴികളും താറാവുകൾ ഉം മുട്ടയുടെ ആവശ്യത്തിനുമാത്രംഉപയോഗിക്കും. 
മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവർ മാത്രമേ  അവയെ മാംസത്തിന്  ഉപയോഗിക്കൂ.
രാധിയിലെ  ജനങ്ങൾക്ക് പൊതുവേ ഇഷ്ടം ഉണക്ക മാംസമാണ്.
 അതും വീട്ടിൽ തന്നെ ഉണക്കിയെടുക്കുന്നവ. 
മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഇതിനായുള്ള പച്ചമാംസം ഗ്രാമത്തിൽ എത്തും. വളരെ രഹസ്യമായി ആണെന്ന് മാത്രം. 
വനത്തിൽനിന്ന് കാട്ടുപോത്തോ, കാട്ടുപന്നിയോ  രഹസ്യ വേട്ടക്കാരുടെ കെണിയിൽ കുടുങ്ങും. അതി തന്ത്രപരമായി ഈ സാധനം നേരത്തെ കരാർ ചെയ്ത ഒരാളുടെ വീടിനു പുറകിൽ എത്തും. 
 മണിക്കൂറുകൾ കൊണ്ട്  പത്തമ്പത്  കിലോ വരുന്ന ജന്തുവിനെ എല്ലാ വീട്ടുകാരും കൂടെ അവരവർക്കു വേണ്ടത് വീതിച്ചെടുക്കും . ഓരോരുത്തരും അവർ വാങ്ങിയതിന്റെ വില ഏർപ്പാടാക്കിയ ആളിനെ ഏൽപ്പിക്കും. എത്തിച്ച അയാൾ ആരെന്നു പോലും പറയാതെ പണം വാങ്ങി സ്ഥലം വിടും. കാട്ടിൽ കെണി വെക്കുന്നത് അവിടെയും കുറ്റമാണ്,. എന്നാൽ വല്ലപ്പോഴും ആണെങ്കിലും ഗുണമേന്മയുള്ളത് മാത്രമേ അവർ കഴിക്കു. 
 നാട്ടിലെ ജീവികളെ കൊല്ലുന്നത് പോലും നിയന്ത്രണപരമാണ്. പക്ഷേ നിയമപ്രകാരം അറുത്ത് ഉണക്കിയ മാംസം ജില്ലാ ആസ്ഥാനത്തെ കടകളിൽ സുലഭമാണ്. 

രാധി ഗ്രാമത്തിൽ മാംസം എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിലെ  കാഴ്ചയാണ് പ്രാകൃതം.. 
 
അവരവർക്ക് കിട്ടിയ മാംസം, വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ച്, അഴുക്കും  രക്തവും രോമങ്ങളും നീക്കി, നല്ലവണ്ണം ഉപ്പ് തൂവി, അതിനു മേലെ ഉണക്കമുളക് ചതച്ചു പുരട്ടി,  ഒരു നാട വീതിയും, ഒരു കൈ നീളവുമുള്ള..... നീളൻ കഷണങ്ങളാക്കി മുറിച്ച്  വരി വരിയായി എല്ലാ വീടിനു മുന്നിലും അയ്കെട്ടി തൂക്കിയിടും. 

അഞ്ച് കിലോ മുതൽ 20 കിലോ വരെ മാംസം ഇത്തരത്തിൽ ഉണക്കി ശീത കാലത്തേക്ക് സംഭരിച്ചു വെക്കും.  എന്നാൽ ഒരാൾപോലും പച്ചമാംസം കിട്ടിയ അന്ന് തന്നെ പാകം ചെയ്യുന്നത് കണ്ടില്ല, 
വിവരം ചോദിച്ചപ്പോൾ പറഞ്ഞത്, 
 പച്ചമാംസം വേവിച്ച കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നത്രേ അവർ വിശ്വസിക്കുന്നത്. 

 അന്ധവിശ്വാസികളായ ഒരു വിഭാഗം പറഞ്ഞു.....
" ഒരു മൃഗം ചത്തുകഴിഞ്ഞാൽ അതിന്റെ ജീവൻ പോയാലും ആത്മാവ് വിട്ടു പോവാൻ ആ മാംസത്തിന്റെ നനവ് അഥവാ നീര് വറ്റി ഉണങ്ങണം എന്ന് ". 

അതിന് ഏതാണ്ട് ഇരുപതോളം ദിവസങ്ങൾ സൂര്യപ്രകാശം തട്ടി   ഉണങ്ങണം.  പിന്നീട് ഒരു പത്ത് ദിവസം നെരിപ്പോട്ന് അരികിലും തൂക്കും.  

  ഒരു വലിയ കയറിൽ ചുവന്ന റിബൺ  പോലെ തൂക്കിയിട്ട്   ദിവസങ്ങളോളം ഈ മാംസം ഉണക്കും.  മൃഗങ്ങൾ തൊടാതിരിക്കാൻ ഉയരത്തിലാണ് അയ കെട്ടുക.  
ഈച്ചകളും പ്രാണികളും വരാതിരിക്കാൻ ചിലർ മാത്രം മുകളിൽ  വല  വലിച്ചിടും.  
 വൈകുന്നേരമായാൽ തോൽപ്പെട്ടിയിൽ ചുറ്റി വയ്ക്കും. വീണ്ടും പിറ്റേദിവസം ഉണക്കും. അങ്ങനെ പത്ത് ദിവസത്തോളം വെയിലിൽ  ഉണക്കി,  പിന്നീട് ഒരു പത്ത് ദിവസം നെരിപ്പോടിനരികിൽ  തൂക്കും. അങ്ങനെ വിറക് പോലെ ഉണക്കി മാംസം പുകലകൊടി പോലെ ചുരുങ്ങഉം. പിന്നെ വായു തട്ടാതെ എടുത്തു വക്കും. 


ആവശ്യത്തിനനുസരിച്ചു ഓരോ വിരൽ നീളത്തിൽ വെട്ടി നുറുക്കി മുളകിട്ട് വേവിക്കും. എന്നിട്ട് ബട്ടർ ഇട്ട് വാങ്ങി വെക്കും. ഉപ്പും മുളകും അല്ലാതെ യാതൊരു മസാലയും ചേർക്കില്ല. 
വീട്ടിലെ വിശേഷങ്ങൾക്കും, വിരുന്നുകാർക്കും, പ്രസവ ശുശ്രുഷക്കും, ശൈത്യകാലത്തേക്കും എല്ലാം ഇതിൽ നിന്നും കുറച്ചെങ്കിലും എടുത്ത് വേവിക്കും. 
ആടുകളെയും പശുക്കളെയും പാലിനു  മാത്രേ ഉപയോഗിക്കൂ. 
 
ഇവിടുത്തെ പ്രസവശുശ്രുഷ കൗതുകമുള്ളതാണ്. 
ഉണക്കമാംസവും, പച്ചഇലകളും , മാത്രം കഴിക്കുന്ന സൂതികകൾ . 
പ്രസവം എന്ന കർമം കഴിഞ്ഞു ഒരു മണിക്കൂറിനകം വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകൾ എനിക്കത്ഭുതമായി. 

 ലഹരികൾ രാധിയിൽ  രണ്ടു തരത്തിൽ കാണാം, 
 നെല്ലിൽ നിന്നും വാറ്റിയെടുക്കുന്ന അറ യും. ചോളത്തിൽ നിന്നും വാറ്റിയെടുക്കുന്ന അറയും.
 രണ്ടും ശുദ്ധമായ ലഹരികൾ ആണ്. നമ്മുടെ നാട്ടിലെ പോലെ കുടിച്ചു മരിക്കാൻ അല്ല അത്  . അതിശൈത്യത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് പ്രകൃതി ഒരുക്കുന്ന മറ്റൊരു വഴി. മനംമടുപ്പിക്കുന്ന ഗന്ധമോ, രുചിയോ അതിനില്ല. ആണും പെണ്ണും  ഒരുമിച്ചിരുന്നാണ്  വീടുകളിലും സൽക്കാരങ്ങളിലും ഇവ സേവിക്കുന്നത്. അവരുടെ മനസ്സ് പോലെ തന്നെ മറയില്ലാത്ത ലഹരി പാനവും.
ജീവിതശൈലി  ആയാലും,   ലഹരിആയാലും സ്വയം നിയന്ത്രിക്കാൻ അറിയുന്നവർ. ഇതൊന്നും അവിടെ തെറ്റ് അല്ല.
അറ എന്ന നാടൻ ലഹരിയോടൊപ്പം ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് ഉണക്കമാംസം കൊണ്ടുള്ള വിഭവങ്ങൾ. വിരുന്നുകളിലെ  രാജാവും  ഉണക്ക മാംസം തന്നെ. 


തുടരും..... (24) 
ഫോറസ്റ്ററുടെ ഭവനം....

3 comments:

  1. Katta waiting for next 😣
    Oru book aakkiyirunnel otta strip ne irunne vaayikkarnnu enne thoni povunnuu🥰🥰🥰

    ReplyDelete
  2. Thank you so much for your's support... wait for concluding chapters....

    ReplyDelete

തേരൂട്ടി മാങ്ങ :4

ഓർമ്മകൾക്കെന്തു സുഗന്ധം.... എൻ ആത്മാവിൻ നഷ്ടസുഗന്ധം...... വിഷു കണിക്കുള്ള ഒരുക്കങ്ങൾ മുത്തശ്ശന്റെ (ചാച്ചൻ )വകയാണ്.... രാവിലേന്നെ നൊട്ടുമാമ വ...