Pages

Thursday, September 19, 2019

രാധി എന്ന ആതിഥേയ ഞാനെന്ന അതിഥിയും

   ഒന്ന് __ ശുഭയാത്ര.....

          യാത്രകൾക്ക് പല സ്വഭാവമുണ്ട് ആത്മ സാഫല്യം തേടിയുള്ള തീർഥയാത്രകൾ  ,സഞ്ചാരിയുടെ അടങ്ങാത്ത ആകാംക്ഷ യുമായുള്ള യാത്രകൾ, വിനോദത്തിനായി ഉള്ള അടിച്ചുപൊളി യാത്രകൾ, അഷ്ടിക്കു വക തേടിയുള്ള അനിവാര്യ യാത്രകൾ.... എന്നെ സംബന്ധിച്ച് ഈ യാത്ര ഇതിനെല്ലാം മീതേയായിരുന്നു
തണുത്ത മഞ്ഞുകണം പോലെ ഒരു കൽക്കണ്ടതുണ്ട് , അതിന്റെ രുചി അറിയാനുള്ള ഒരു യാത്ര എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
                         വർഷങ്ങൾക്കു മുൻപ് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്ന ഏതൊരു നാട്ടുകാരനും അവസാനം വാങ്ങിയിരുന്നത് വീരമണി യിൽ നിന്നും  രണ്ടു തോർത്തുമുണ്ട് ആവും.
  പട്ടാമ്പി എന്ന കുഞ്ഞു പട്ടണത്തിന്റെ ഗതകാല പ്രതാപം വിളിച്ചോതുന്ന വീരമണി എന്ന തുണി കടയും  , ഭസ്മക്കുറി വിശുദ്ധം ആക്കിയ വട്ടമുഖം ഉള്ള കടയുടമയുംപെട്ടെന്ന് മറന്നു പോകുന്നതല്ല .(കടയോ കടയുടമയോ ഇന്ന് ശേഷിക്കുന്നില്ല എന്നത് അ ൽപം വേദനയോടെ ഓർക്കുന്നു) 
ഏതു ദൂര യാത്രയ്ക്കും കൂട്ടായി ഉണ്ടായിരുന്നത് വിജയ് ബേക്കറിയിലെ നാലു വറവും നനുത്ത പഞ്ഞി പോലുള്ള റൊട്ടിയും,  എണ്ണ കിനിയുന്ന ഉണ്ണിയപ്പവും ആയിരുന്നു. കോൺവെൻറ് ഹോസ്റ്റലിലേക്ക് ഉള്ള  മടക്കയാത്രയിൽ മുത്തശ്ശൻ 
ഇതെല്ലാം വാങ്ങി തന്നിരുന്നു. ഏതൊരു യാത്രയ്ക്കും പിന്നീട് അതൊരു ശീലമായി.... ബില്ല് കൊടുത്ത് പലഹാര സഞ്ചി വാങ്ങുമ്പോൾ ബാക്കി പൈസക്ക് ജെംസ് മുട്ടായി വാങ്ങും.(പല വർണ്ണങ്ങളിലുള്ള  ജെoസ് മിഠായി വായിലിട്ട് അലിയിച്ച് നിറംമാറ്റി കടു മുടെ കടിക്കുമ്പോൾ പൈറ്റുടി കല്ലുവെച്ച മൂക്കുത്തിയിട്ട മുക്ക് ചുളുക്കി അച്ഛമ്മ പറഞ്ഞിരുന്നു  അത് പാടത്തെ ഞണ്ടിനെ തോടിന് കളർ കൊടുത്തു ഉണ്ടാകുന്നതാണ് എന്ന് . ഓരോ നിറത്തിലുള്ള ജെംസ്  മിട്ടായിയും വായിലിടുമ്പോൾ ഓർമ്മ വന്നിരുന്നത്  വീരമണി യിൽ അടുക്കിവെച്ച ജാക്കറ്റ് തുണികളുടെ  നിറവ്യത്യാസം ആയിരുന്നു )
         
            പട്ടാമ്പി ഗുരുവായൂരിനേ തഴുകി ഒഴുകുന്ന  നിളയിലെ കുഞ്ഞോളങ്ങൾ  കണ്ടിരുന്ന് ഷോർണൂർ, ഒറ്റപ്പാലം സ്റ്റേഷനുകൾ പിന്നിട്ടത്റിഞ്ഞില്ല  . വിദ്യാലയ ,കലാലയ കാലങ്ങളിലൂടെ മനസ്സ് കുതിക്കാൻ ശ്രമിച്ചെങ്കിലും വർണാഭമായ ഓർമ്മകളെ മനസ്സിൻറെ ചെപ്പിൽ അമർത്തി ബന്ധിച്ചു. ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കിയും ,ഭാവി കാലത്തിലേക്ക് കണ്ണുംനട്ടു ,വർത്തമാനകാലം നഷ്ടപ്പെടുത്തുന്നത്  വ്യർത്ഥമാണെന്ന്തോന്നി. ജീവിക്കുന്ന ഓരോ നിമിഷവും  അർത്ഥ സാന്ദ്രമാക്കാനാണ് ജീവിതം പഠിപ്പിച്ചത്  .അല്ലെങ്കിൽ നഷ്ടം നമ്മുടേത് മാത്രമാകും.
ഇതിഹാസ കാരൻറെ കഥയിലെ പന തലപ്പുകൾ അകന്നു തുടങ്ങി ,ചൂടു കാറ്റും കുറഞ്ഞു .പാലക്കാട് ജംഗ്ഷൻ കഴിഞ്ഞപ്പോൾ ഒരു ദീർഘനിശ്വാസം.... ഇനി യാത്രയുമായി പൊരുത്തപ്പെട്ട് മതിയാകൂ. മൂന്നുദിവസത്തെ തീവണ്ടിയാത്രയിൽ ഏകദേശം വേണ്ട  ഭക്ഷണസാധനങ്ങളും , വെള്ളവും, മരുന്നു, എല്ലാം കരുതിയിരുന്നു. സമയം തള്ളിനീക്കുന്നതിനായി പുസ്തകങ്ങളും, തുന്നൽ സാമഗ്രികളും, ഇഷ്ടപ്പെട്ട പാട്ടുകളും കരുതിയിരുന്നെങ്കിലും ത്രിദിന രാത്രങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല ......(തുടരും)

8 comments:

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...