ചില മനുഷ്യരുടെ ക്ഷണം മറ്റു മനുഷ്യർക്ക് ചിലപ്പോൾ പ്രിയപ്പെട്ടതാകും. എന്നാൽ ചില നേരങ്ങളിൽ അത്അരോചകമാകും.
സ്നേഹം കൊണ്ടും ഇഷ്ടം കൊണ്ടും കരുതൽ കൊണ്ടും മറ്റുള്ളവരെ ചേർത്തുപിടിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഇതേ സ്നേഹവും ഇഷ്ടവും കരുതലും ഇഷ്ടത്തോടെ സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്....
ചില ജന്മങ്ങൾ സ്നേഹം കൊടുത്തു കൊണ്ടേയിരിക്കും. ചില ഭാഗ്യജന്മങ്ങൾ സ്നേഹത്താൽ ആഭരണപ്പെടും.
കണ്ണിൽ നല്ല വാക്കുകൾ മാത്രം വായിക്കുമ്പോഴും , കാതിൽ നല്ല സ്വരങ്ങൾ മാത്രം കേൾക്കുമ്പോഴും, സന്തോഷിക്കുന്നത് മനസ്സാണ്.
ചിലപ്പോൾ അത്രയും പ്രിയപ്പെട്ട ഒരാളുടെ സാമീപ്യം എന്നതിന്റെ ആശ്വാസത്തിലേക്കുള്ള സഞ്ചാരം കൂടി ആയതിനാൽ ആകാം ചില മനുഷ്യർ ആ ക്ഷണങ്ങളെ മാനിക്കുന്നതും ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതും.
ഒരുപക്ഷേ ഏറ്റവും കൂടുതൽ തന്നെയറിഞ്ഞ, അഥവാ തന്നെക്കുറിച്ച് കേൾക്കാൻ ശ്രമിച്ച, തനിക്ക് ആശ്വാസമേക്കുന്ന ഒരു മൂളൽ എങ്കിലും നൽകാൻ കഴിയുന്ന ഇടങ്ങൾ തന്നെയാകും അത്.
ഒരാൾ മറ്റൊരാളിൽ നിന്ന് ആഗ്രഹിച്ചിരുന്ന അഥവാ പ്രതീക്ഷിച്ചിരുന്ന സ്വീകാര്യതയും, സന്തോഷവും, ശാന്തതയും, അവിടെനിന്ന് അവർക്ക് ലഭിച്ചിരിക്കണം.
ഭാരമില്ലാതെ സംസാരിക്കാൻ, മുഖംമൂടിയില്ലാതെ ചിരിക്കാൻ, ആശ്വാസത്തോടെ ഇടപഴകാൻ, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും,പങ്കുവെക്കാൻ, കൊതിതീരുവോളം അനുഭവങ്ങൾ പറയാൻ, മടുപ്പില്ലാതെ കേട്ടിരിക്കാൻ ഒരാൾ...
ഇങ്ങനെ ഒരാൾ പലരുടെയും ജീവിതത്തിലെ സ്വപ്നങ്ങളിൽ മാത്രമാണ്.
അപൂർവമായി അങ്ങനെ ഒരാളെ കിട്ടിയാൽ ആരായാലും ആ സൗഹൃദത്തേ ഹൃദയത്തോട് ചേർക്കും.
...എന്ന് കരുതി എല്ലാ ക്ഷണങ്ങൾ ഒന്നും എല്ലാവരും സ്വീകരിക്കാറില്ല. ഓരോരുത്തർക്കും അവരുടേതായ പുറന്തോടിനകത്ത് നിന്നുകൊണ്ട് തന്നെയാണ് ഓരോ സ്വീകരണവും.ഒരാൾ ബുദ്ധിമുട്ടില്ലാതെ മറ്റൊരാളെ സ്വീകരിക്കണമെങ്കിൽ അനുഭവങ്ങളുടെ ആഴം അയാളിലും ഉണ്ടാകണം.
എല്ലാ മനുഷ്യർക്കും സന്തോഷവും സമാധാനവും പ്രധാനം ചെയ്യാനുള്ള കഴിവ് ഉണ്ടാകില്ല എന്നതാണ് ആദ്യമായി സ്വീകരിക്കേണ്ടത്.
അതിലുപരി ഒരാൾക്ക് മറ്റൊരാളുടെ ക്ഷണനത്തെ സ്വീകാര്യമായി തോന്നണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു സ്വീകാര്യത മറ്റേയാൾ കണ്ടിരിക്കണം.
മറ്റൊരാളുടെ ക്ഷണനം എന്നാൽ അത് ലഭിക്കുന്നയാൾക്ക് ഏറ്റവും വലിയ ആകർഷണം എന്ന രീതിയിലാണ്.
അതിന് മനുഷ്യരെ പ്രസന്നരാക്കാനും സംതൃപ്തനാക്കാനും കഴിയും.ഒരുപാട് ആകാംക്ഷയും പ്രതീക്ഷകളും
അത്ഭുതങ്ങളും നിറഞ്ഞതായിരിക്കണം ഒരാൾ നിന്ന് മറ്റൊരാളിലേക്കുള്ള ക്ഷണനം.സന്തോഷത്തിന്റെ വാതിലാകാൻ കഴിയുന്ന ഒരാളെങ്കിലും എല്ലാവർക്കും ഉണ്ടാകട്ടെ.അവരുടെ കൂടെ മനസ്സുതുറന്ന് ചിരിക്കാനും, ഹൃദയം തുറന്നു കരയാനും ഉള്ള ഇടങ്ങൾ ഉണ്ട്.
ചില വ്യക്തികൾ അവരറിയാതെ മറ്റുള്ളവരിലേക്ക് എത്തിപ്പെടാറുണ്ട്. അവർ പോലും അറിയാതെ അവരിൽ ഒരാളായി മാറും. അങ്ങനെ സ്വീകരിച്ചവർക്ക് അവർ എല്ലാം ആണെന്ന് കരുതി അഥവാ ഇഷ്ടപ്പെടാത്ത ഇടങ്ങൾ ആണെങ്കിൽ കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണമെന്നില്ല . അതൊക്കെ തികച്ചും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളാണ്. എല്ലാറ്റിനും ഉപരി നമ്മൾ എന്താണെന്ന് സ്വയം അറിഞ്ഞാൽ ആ അറിവിനോളം വലുതാകില്ല മറ്റൊന്നും..
No comments:
Post a Comment