Pages

Thursday, April 1, 2021

അശോകവും ആകാശവും


മീനചൂടിൽ നിലം വരളും, വേരുകൾക്ക് ദാഹിക്കും, ഇലകളും കൊമ്പും പുതുമനഷ്ടപ്പെട്ടു പൊടിയിൽ കുളിച്ചിരിക്കും.
ഉള്ളിലെ വെമ്പൽ.... മോഹപ്പൂക്കൾ വിരിയിക്കാനായി തിടുക്കം.... ഇതൊന്നും അവൾ ആരെയും അറിയിക്കാറില്ല.

ആരാരും ശ്രദ്ധിക്കാതെ പൊട്ടിപൊളിഞ്ഞ മതിൽ ചാരി അവളുടെ നിൽപ്പ് ആരും ഗൗനിക്കാറും ഇല്ല.

പക്ഷെ ആരറിഞ്ഞില്ലെങ്കിലും മേലെ...മാനം
അവളറിയാതെ അവളുടെ
ഉൾവലിവും,
ഉൾ കാഴ്ചയും,
ദൂരെ നിന്നും വീക്ഷിച്ചിരുന്നു.
കാരണം ഒരിറ്റു പ്രതീക്ഷക്കായി അവളെപ്പോഴും മാനം തെളിയുന്നതും, മങ്ങുന്നതും നോക്കിയിരുന്നിരുന്നു.
അവളുടെ കൈവശം ആകെ ഉള്ള ഇളം നീല നിറക്കൂട്ടു കൊണ്ടു അവളിലെ ആകാശം അവൾ തീർത്തു.

അകലെ അകലെ ഒരുപാട് അകലെ അവൾക്കണ്ട ആകാശം അവളെ പോലെ ഒരുപാട് അശോകങ്ങൾക്ക് ആശ്വാസമായിരുന്നു.
അനന്തമാണല്ലോ...... മറ്റെന്തിനെക്കാളും വിശാലവും.

നീർതുള്ളികൾ വലിച്ചെടുത്തു..... മേഘങ്ങൾ തുന്നികൂട്ടി.......
കൊട്ടും കുരവയും ആയി... ഇടിയും മിന്നലും ഒരുകൂട്ടി.... വേനൽമഴ നെയ്തു ആകാശം ........

വാടികരിഞ്ഞു..... തുള്ളി നീരിനായി.... കൊതിച്ചപ്പോൾ.... നിന്ന നിൽപ്പിൽ കരിയട്ടെ എന്നാഗ്രഹിച്ചു.... അപ്പുറത്ത് കൂട്ടിയ അടിക്കാട്ടു തീയിലേക്ക്.... ശിഖിരം നീട്ടിയതാണവൾ.....
അപ്പോളും ഉള്ളിൽ തുളുമ്പിയ.... പൂമൊട്ടിൻ..... തുടിപ്പ് അവളെ പിന്നാക്കം വലിച്ചു ...ദുശകുനം എന്ന് കാണുന്ന ഓരോരുത്തരും അവളെ നോക്കി പിറുപിറുത്തു.... വന്ന ദുരന്തങ്ങൾ എണ്ണി എണ്ണി കോർത്തു അവളെ കെട്ടിത്തൂക്കാനും, മുനയുള്ള നോട്ടം കൊണ്ട് അവളെ കൊത്തി നുറുക്കാനും ഒന്നു രണ്ടു ആളുകൾ ശ്രമിച്ചു.
ഉണങ്ങി പോവാനായി
ശിഖിരങ്ങൾ ഒടിച്ചു ഒടിച്ചു നോക്കി.
അവസാനം...... മാനം കെട്ടവൾ സ്വയം ഭൂമിയിലേക്ക് താണ് പോവാനായി....അവളുടെ കാതലിൽ ഒരാൾ കൈവച്ചു..... അന്നാണവൾ ഉണർന്നത്....... ആകാശത്തേക്ക് ആദ്യമായി കേണത്.....കണ്ടിട്ടും ആരും കണ്ടില്ലെന്നു നടിച്ച അവളെ ആകാശം മഴ കൊണ്ടു കഴുകി, പൊടിപടലങ്ങൾ പോയപ്പോൾ അവളെ അവൾ തന്നെ ഇഷ്ടപ്പെട്ടു.
തീരാദുഃഖത്തിൽ ഭൂമീപുത്രിക്ക് തണലായവൾ......


ആകാശം വേനൽമഴയായി.......
വേരുകൾ വീണ്ടും പുനർജീവിച്ചു.
അവളിലെ മനോഹരമായ പൂമൊട്ടുകൾ..... ആകാശത്തിന് ഇഷ്ടപെട്ട ഉദയസ്തമയ വർണങ്ങളിൽ പുഞ്ചിരിച്ചു......
ഇന്നവൾ മറ്റൊന്നും കേൾക്കാറില്ല...... ഇപ്പോളവൾ ആകാശത്തിനോട് പരിഭവം പറയാറില്ല. മനസ്സിൻ ശിഖരങ്ങളിൽ വിരിയാൻ ആഗ്രഹമുള്ള അവളുടെ സ്വപ്നങ്ങൾ ... ഒരുപാട് മനോഹരമായ പൂക്കളായി വിരിയിക്കാൻ അവൾ കാത്തിരിക്കുന്നു..... വേനൽ വരും.... വേരുകൾ വരളും.... എന്നാൽ അവൾക്കായ് വേനൽ മഴചൊരിയാൻ.... ആകാശം....... എവിടെയും പോവില്ല.... രാവുമറച്ചാലും പുലരി കണ്ടു പിടിച്ചുതരും.
അശോകം.........
ഇന്നവൾ... ശോകമില്ലാ പൂക്കൾ വിരിയിക്കുന്നു.
ഒരുപാട് അകലെനിന്നാലും ആകാശം അതിൽ സന്തോഷിക്കും...... അശോകത്തെ അശോകമാക്കിയല്ലോ എന്നോർത്ത്.


ഒറ്റക്ക്.......ഒരു പെരുമഴയത്ത്

....അതെ പെട്ടെന്നൊരാൾ ഒറ്റയ്ക്കായാൽ... അതും ഒരു ദിവസമൊ ഒരു മാസമോ അല്ല....ആയിരത്തോളം ദിവസങ്ങൾ....ഒറ്റക്കൊരു വലിയ പഴകിയ ഇരുട്ടുള്ള വീട്ടിൽ......